Search
  • Follow NativePlanet
Share
» »ലണ്ടൻ കാണുന്ന പോലെ തലസ്ഥാനവും കാണാം, ചെലവ് വെറും 100 രൂപ! ഓപ്പൺ ഡബിൾ ഡക്കർ ബസ് തിരുവനന്തപുരത്ത്

ലണ്ടൻ കാണുന്ന പോലെ തലസ്ഥാനവും കാണാം, ചെലവ് വെറും 100 രൂപ! ഓപ്പൺ ഡബിൾ ഡക്കർ ബസ് തിരുവനന്തപുരത്ത്

തിരുവനന്തപുരം കാണാനെത്തുന്നവര്‍ക്കു മുന്നിലെ പ്രധാന വെല്ലുവിളി ഏറ്റവും കുറഞ്ഞ സമയത്തിൽ പരമാവധി കാഴ്ചകൾ കണ്ടുതീർക്കുക എന്നതായിരിക്കും. ഓട്ടപ്പാച്ചിലിനും നഗരത്തിരക്കിനും ഇടയിൽ പക്ഷേ, ആഗ്രഹിച്ച പല കാഴ്ചകളും മിസ് ആവുകയും ചെയ്യും! എന്നാൽ ഇങ്ങനെയൊരു പ്രശ്നമേയില്ലാതെ, നിങ്ങൾ ആഗ്രഹിക്കുന്നതിനുമപ്പുറം കിടിലൻ കാഴ്ചകളിലൂടെ അനന്തപുരി കണ്ടുതീർത്താലോ...

കെഎസ്ആർടിസിയുടെ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ ബസ്സിൽ അനന്തപുരി നഗരം ചുറ്റിക്കാണുന്ന പാക്കേജ് എടുത്താൽ മാത്രം മതി.. ഒരു ബുദ്ധിമുട്ടും അറിയാതെ, ലണ്ടൻ പോലുള്ള നഗരങ്ങൾ കാണുന്ന അതേ സ്റ്റൈലിൽ നിങ്ങള്‍ക്ക് അനന്തപുരി കാഴ്ചകൾ കാണാം. ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ ബസ് യാത്ര ഇപ്പോൾ തിരുവനന്തപുരത്തിന്‍റെ പ്രധാന ആകർഷണമായി മാറിയിട്ടുണ്ട്.

pen Double Decker Electric Bus Service in Trivandrum

വിദേശ രാജ്യങ്ങളിലെ വലിയ നഗരങ്ങളിലുമുൾപ്പെടെയുള്ള ഓപ്പൺ ഡെക്ക് സർവീസ്
ഇന്ത്യയിൽത്തന്നെ ആദ്യമായാണ് തിരുവനന്തപുരം നഗരത്തിൽ സർവീസ് ആരംഭിച്ചത്. വിനോദസഞ്ചാരികൾക്കും അനന്തപുരി നഗരക്കാഴ്ചകൾ ആസ്വദിക്കാനുമായി എത്തുന്നവർക്ക് മികച്ച സൗകര്യങ്ങളോടുകൂടിയാണ് ഡബിൾ ഡക്കർ സർവീസ് നടത്തുന്നത്.

ഓപ്പൺ ഇലക്ട്രിക് ഡബിൾ ഡെക്കർ സർവീസ് റൂട്ടുകൾ

കിഴക്കേകോട്ട മുതൽ കനകക്കുന്ന്, വെള്ളയമ്പലം, കവടിയാർ, മാനവീയം വീഥി ചിൽഡ്രൻസ് പാർക്ക്, ഫൈൻ ആർട്ട്സ് കോളേജ് ,ശംഖുമുഖം എന്നിങ്ങനെ നിരവധി സ്ഥലങ്ങള്‍ ഈ യാത്രയിൽ കാണാം.

കിഴക്കേകോട്ട - സെക്രട്ടറിയേറ്റ് - VJT ഹാൾ - കേരള യൂണിവേഴ്സിറ്റി - എംഎൽഎ ഹോസ്റ്റൽ - ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം - നിയമസഭാ മന്ദിരം - LM S ചർച്ച് - മ്യൂസിയം - കനകക്കുന്ന് - വെള്ളയമ്പലം - കവടിയാർ എത്തുകയും തിരികെ രാജ്ഭവൻ, മാനവീയം വീഥി ചിൽഡ്രൻസ് പാർക്ക്, ഫൈൻ ആർട്ട്സ് കോളേജ് ,സെൻറ് ജോസഫ് ചർച്ച്, ചാക്ക, എയര്‍പോര്‍ട്ട്-, ശംഖുമുഖം ബൈപ്പാസ് - ലുലു മാള്‍ എത്തി തിരിച്ച് കിഴക്കേകോട്ടയിൽ അവസാനിക്കുന്ന രീതിയിലാണ് ഈ യാത്രയുടെ റൂട്ട്.

നിലവിൽ രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ രാവിലെ 08:00 മണിക്കും
രാവിലെ 09:00 മണിക്കുമായി കിഴക്കേ കോട്ടയിൽ നോർത്ത് ബസ്റ്റാന്റിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്നും സർവീസ് ആരംഭിക്കും.
ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓരോ മണിക്കൂർ ഇടവിട്ടാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

ഒരാൾക്ക് ഒരു യാത്രക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ 300 രൂപ ടിക്കറ്റും ലഭ്യമാണ്. 300 രൂപ ടിക്കറ്റ് ഉപയോഗിച്ച് ഒരു ഡബിൾ ഡെക്കർ ബസിൽ യാത്ര ചെയ്ത് ഇടയ്ക്കുള്ള സ്ഥലങ്ങളിൽ ഇറങ്ങി അവിടത്തെ വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച ശേഷം അടുത്ത് വരുന്ന ഓപ്പൺ ഡബിൾഡക്കർ ബസിൽ യാത്ര തുടരാവുന്നതാണ്.ഇങ്ങനെ ഒരു ദിവസം പല യാത്രകൾ ചെയ്യുവാനുള്ള അവസരമുള്ളതിനാൽ നഗരത്തിലെ മ്യൂസിയം, ചിൽഡ്രൻസ് പാർക്ക്,ശംഖുമുഖം, ലുലു മാൾ തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശിച്ച് അടുത്തു വരുന്ന ഡബിൾ ഡെക്കറിൽ കയറി യാത്ര ചെയ്യുവാനുള്ള അവസരം ഈ ടിക്കറ്റിലൂടെ സഞ്ചാരികൾക്ക് ലഭിക്കുകയാണ്!

കൂടാതെ ഓപ്പൺ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്സിന് ചാർട്ടേർഡ് ട്രിപ്പ് സേവനവും ലഭ്യമാണ്.
വെഡ്ഡിംഗ് ഷൂട്ട്,ബർത്ത് ഡേ പാർട്ടി, ഫിലിം ഷൂട്ടിംഗ് , അഡ്വർടൈസ്‌മെന്റ്, കാമ്പൈൻസ് എന്നിവയ്ക്കായും
4 മണിക്കൂർ, 8 മണിക്കൂർ 12 മണിക്കൂർ 16 മണിക്കൂർ പാക്കേജുകളായും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9188619378 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+