Search
  • Follow NativePlanet
Share
» »മഹാശിവരാത്രി 2025: തൃശിലേരിയിൽ തൊഴുത് തിരുനെല്ലി ദർശിച്ച് കൊട്ടിയൂർ കണ്ട് മടങ്ങാം.. മലബാർ ക്ഷേത്ര പാക്കേജ്

മഹാശിവരാത്രി 2025: തൃശിലേരിയിൽ തൊഴുത് തിരുനെല്ലി ദർശിച്ച് കൊട്ടിയൂർ കണ്ട് മടങ്ങാം.. മലബാർ ക്ഷേത്ര പാക്കേജ്

മഹാശിവരാത്രി 2025: ശിവരാത്രിയുടെ പുണ്യത്തിലേക്ക് വിശ്വാസികൾ കടന്നു കഴിഞ്ഞു. ഫെബ്രുവരി 26 ബുധനാഴ്ചയാണ് ഈ വർഷത്തെ ശിവരാത്രി. ക്ഷേത്ര ദർശനങ്ങളും വഴിപാടുകളും പൂജകളും ഒക്കെയായി മഹാദേവന്‌‍റെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ഇങ്ങെത്തി. ക്ഷേത്രദർശനത്തിന് പ്രത്യേകിച്ച് ശിവന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങൾ സന്ദർശിക്കാനാണ് കൂടുതലും ആളുകൾ ആഗ്രഹിക്കുന്നത്.

കേരളിലെ ഏറ്റവും പ്രസിദ്ധ ശിവക്ഷേത്രങ്ങൾ ഒറ്റദിവസത്തിൽ കണ്ടുവരാൻ സാധിക്കുന്ന ഒരു പാക്കേജ് കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.
തൃശ്ശിലേരി മഹാദേവക്ഷേത്രം വയനാട്, തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം, കൊട്ടിയൂർ മഹാദേവ ക്ഷേത്രം കണ്ണൂർ എന്നിങ്ങനെ മൂന്നു ക്ഷേത്രങ്ങൾ സന്ദർശിച്ചുള്ള ശിവരാത്രി സ്പെഷ്യല്‌ പാക്കേജ് കാഞ്ഞങ്ങാട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റേതാണ്.

Maha Shivratri 2025 KSRTC Shiva Temple Tour Package To Kottiyoor Thirunelly And Thrishilerry

തൃശ്ശിലേരി മഹാദേവക്ഷേത്രം

വയനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിൽ ഒന്നാണ് തൃശ്ശിലേരി മഹാദേവക്ഷേത്രം. കേരളത്തിലെ ഏറ്റവും പ്രസിദ്ധവും പഴക്കം ചെന്നതുമായ ശിവക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടെ ശിവൻ പടിഞ്ഞാറ് ദർശനമായാണ് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. സ്വയംഭൂവായ ശിവലിംഗമാണ് ഇവിടുത്തേത് എന്ന് വിശ്വിക്കപ്പെടുമ്പോളും പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിതെന്നാണ് മറ്റുചില വിശ്വാസങ്ങള്‍.

ശിവപ്രതിഷ്ഠ കൂടാതെ, ജലദുർഗയുടെ പ്രതിഷ്ഠയുള്ള ശ്രീകോവിൽ ഏറെ സവിശേഷമാണ്. ശ്രീകോവിലിന് ചുറ്റും ഏതു കാലാവസ്ഥയിലും എത്ര വലിയ ചൂടിലും ഒരേ നിരപ്പിൽ വെള്ളം കാണാം. പാപാനാശിനിയിലെ വെള്ളമാണ് ഇവിടെ എത്തുന്നതെന്നാണ് വിശ്വാസം. ഈ വെള്ളത്തിന് രോഗശാന്തി നല്കുവാനുള്ള കഴിവുകളുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ഇവിടുതെ ശിവരാത്രി ആഘോഷം പ്രധാനപ്പെട്ടതാണ്.

തിരുനെല്ലി സന്ദർശിക്കുന്നിനു മുൻപ് തൃശ്ശിലേരിയില്‍ ശ്രീമഹാദേവന് വിളക്കു വെച്ച് പോകുന്ന ഒരു പാരമ്പര്യം നിലനിൽക്കുന്നുണ്ട്.

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം

വയനാട് ജില്ലയിലെ തന്നെ മറ്റൊരു പ്രധാന ക്ഷേത്രമാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. ഏകദേശം മൂവായിരത്തോളം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടം പിതൃബലി തർപ്പണത്തിന് പ്രസിദ്ധമാണ്. ഇവിടുത്തെ പാ‍പനാശിനി എന്ന അരുവിയില്‌ മുങ്ങി നിവർന്നാല്‌ എല്ലാ പാപങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നും ഒരു വിശ്വാസമുണ്ട്. മാനന്തവാടിയില്‍ നിന്ന് 30 കിമി ദൂരം ഇവിടേക്കുണ്ട്.

കൊട്ടിയൂർ ക്ഷേത്രം

കാശി ദർശനത്തിന്‍റെ ഫലം നല്കുന്ന ദക്ഷിണ കാശി എന്നറിയപ്പെടുന്ന ക്ഷേത്രമാണ് കണ്ണൂർ ജില്ലയിലെ
കൊട്ടിയൂർ ക്ഷേത്രം. തിരുനെല്ലി ക്ഷേത്രത്തിൽ നിന്നും കൊട്ടിയൂരിലേക്ക് 46 കിലോമീറ്റർ ദൂരമുണ്ട്. അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളാണുള്ളത്. ഇതിൽ അക്കരെ കൊട്ടിയൂരിൽ വൈശാഖോത്സവ സമയത്ത് മാത്രമാണ് പോകാന് സാധിക്കുക. അക്കരെ കൊട്ടിയൂരിൽ വൈശാഖ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ബാവലി പുഴയുടെ തീരത്താണ് കൊട്ടിയൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതേസമയം, ഹൈന്ദവ പുരാണങ്ങൾ അനുസരിച്ച് ദക്ഷയാഗ ഭൂമിയാണ് കൊട്ടിയൂർ.

ഇങ്ങനെ മലബാറിലെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളായ കൊട്ടിയൂർ, തൃശിലേരി, തിരുനെല്ലി എന്നീ ക്ഷേത്രങ്ങള് കണ്ടു വരുന്ന യാത്ര ശിവരാത്രി ദിനമായ ഫെബ്രുവരി 26 ന് ശിവരാത്രി ദിനത്തിൽ സന്ദർശിക്കും, സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് യാത്ര. സമയ ലഭ്യതനുസരിച്ച് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം കൂടി ഉൾപ്പെടുത്താൻ ശ്രമിക്കും. 880 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിൽ യാത്രാ ചെലവു മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി 9.00 മണിയോടെ മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര.

യാത്രയെക്കുറിച്ച് കൂടുൽ അറിയുന്നതിനും ബുക്കിങ്ങിനും 9446088378, 8606237632 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: shivratri shiva temples ksrtc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+