മംഗലാപുരം ഭാഗത്തു നിന്നു കോട്ടയം, തിരുവല്ല ഭാഗങ്ങളിലേക്ക് വരുന്നവരുടെ പ്രധാന പ്രശ്നങ്ങളിലൊന്ന് ട്രെയിനിന് ടിക്കറ്റ് കിട്ടാത്തതാണ്. ആഴ്ചകൾക്കു മുൻപേ തന്നെ ഈ റൂട്ടിൽ സീറ്റുകളിലെ റിസർവേഷൻ പൂർത്തിയാകും. ഉത്സവ സീസണോ അവധിക്കാലമോ ആണെങ്കിൽ പിന്നെ തിരക്ക് പറയുകയും വേണ്ട. എന്നാൽ ഇതിനു പകരമായി യാത്ര ചെയ്യാൻ ഒരു കെഎസ്ആര്‍ടിസി മംഗലാപുരം- പത്തനംതിട്ട റൂട്ടിൽ സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് സർവീസ് നടത്തുന്നു.
ഈ വരുന്ന ക്രിസ്മസ്, പുതുവർഷ അവധിക്കാലത്ത് നാട്ടിലേക്ക് പോകുവാനും മടങ്ങിവരാനും ഒക്കെ പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ ബസ് സർവീസ് കൂടിയാണ് കെ എസ് ആർ ടി സി മംഗലാപുരം- പത്തനംതിട്ട സ്വിഫ്റ്റ്. കോട്ടയം, തിരുവല്ല, കോഴഞ്ചേരി, പത്തനംതിട്ട ഭാഗത്തേക്ക് ഉള്ള ദീർഘദൂരയാത്രക്കാർക്ക് മംഗലാപുരത്ത് നിന്നും തിരികെയും ഈ ബസ് ഓടുന്നു. അത് മാത്രമല്ല, മുൻകൂട്ടിയുള്ള റിസർവേഷനും ലഭ്യമാണ്.
മംഗലാപുരം- പത്തനംതിട്ട കെഎസ്ആര്‍ടി സ്വിഫ്റ്റ് ഡീലക്സ് ബസ്
മംഗലാപുരത്തു നിന്നും എല്ലാ ദിവസവും വൈകിട്ട് 5.45 ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 5.20 ന് പത്തനംതിട്ടയിൽ എത്തുന്നു . 11 മണിക്കൂർ 35 മിനിറ്റാണ് യാത്രാ സമയം. മംഗലാപുരം - കാസർകോട് - കാഞ്ഞങ്ങാട് - പയ്യന്നൂർ - കണ്ണൂർ - കോഴിക്കോട് - കോട്ടക്കൽ - എടപ്പാൾ - തൃശൂർ - മൂവാറ്റുപുഴ - കോട്ടയം - തിരുവല്ല വഴിയാണ് യാത്ര. സാധാരണ ദിവസങ്ങളിൽ 731 രൂപയാണ് ടിക്കറ്റ് നിരക്ക്.
മംഗലാപുരം - 17:45
മംഗലാപുരം തൊക്കോട്ട് ബസ് സ്റ്റോപ്പ് - 17:55
കാസർകോട് - 18:45
കാഞ്ഞങ്ങാട് - 19:20
പയ്യന്നൂർ - 20:00
കണ്ണൂർ - 20:50
കോഴിക്കോട് - 22:55
കോട്ടക്കൽ - 23:30
എടപ്പാൾ - 00:30
തൃശൂർ - 01:35
മൂവാറ്റുപുഴ - 03:10
കോട്ടയം - 04:10
തിരുവല്ല - 04:50
പത്തനംതിട്ട - 05:20 എന്നിങ്ങനെയാണ് സ്റ്റോപ്പും സമയവും.
പത്തനംതിട്ട- മംഗലാപുരം കെഎസ്ആര്‍ടി സ്വിഫ്റ്റ് ഡീലക്സ് ബസ്
പത്തനംതിട്ടയിൽ നിന്ന് വൈകിട്ട് 5.01 ന് പുറപ്പെടുന്ന കെഎസ്ആര്‍ടി സ്വിഫ്റ്റ് ഡീലക്സ് ബസ് പിറ്റേന്ന് രാവിലെ 05:10 ന് മംഗലാപുരത്ത് എത്തും. 12 മണിക്കൂർ 9 മിനിറ്റാണ് യാത്രാ സമയം.
പത്തനംതിട്ട -17:01
കോഴഞ്ചേരി- 17:16
കുമ്പനാട് - 17:21
തിരുവല്ല -17:40
കോട്ടയം -18:05
മൂവാറ്റുപുഴ -19:10
തൃശൂർ -20:40
എടപ്പാൾ -22:10
കോട്ടക്കൽ -23:10
കോഴിക്കോട് -23:35
കണ്ണൂർ -01:35
പയ്യന്നൂർ - 02:35
കാഞ്ഞങ്ങാട് -03:2
കാസർകോട് -04:05
മംഗലാപുരം -05:10
മലബാർ എക്സ്പ്രസിന് പകരം കയറാം
മംഗലാപുരത്ത് നിന്ന് തെക്കൻ കേരളത്തിലേക്കുള്ള യാത്രകൾക്ക് ആളുകൾ ഏറ്റവുമധികം ആശ്രയിക്കുന്ന വൈകുന്നേരത്തെ ട്രെയിനുകളിലൊന്നാണ് 16630 മലബാർ എക്സ്പ്രസ്. വൈകിട്ട് 6.15 ന് പുറപ്പെടുന്ന മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.04 നാണ് ട്രെയിൻ തിരുവല്ലയിൽ എത്തുന്നത്. 10 മണിക്കൂർ 49 മിനിറ്റാണ് യാത്രാ സമയം. അതേസമയം ഈ കെഎസ്ആർടിസി സർവീസാകട്ടെ, വൈകിട്ട് 5.45 ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന്
04:50 ന് തിരുവല്ലയിൽ എത്തും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














