Search
  • Follow NativePlanet
Share
» »മാർച്ച് മുഴുവനും യാത്രകള്‍! നെഫർറ്റിറ്റി ക്രൂസ്, വീഗാലാൻഡ്, കാന്തല്ലൂർ, ഗുരുവായൂര്‍..ബുക്കിങ് തുടങ്ങി

മാർച്ച് മുഴുവനും യാത്രകള്‍! നെഫർറ്റിറ്റി ക്രൂസ്, വീഗാലാൻഡ്, കാന്തല്ലൂർ, ഗുരുവായൂര്‍..ബുക്കിങ് തുടങ്ങി

മാര്‍ച്ച് മാസം അവധിക്കാലമാണ്. വേനലവധി തുടങ്ങുന്ന സമയം. യാത്രകൾ മാത്രമല്ല, ഉത്സവങ്ങളും ആഘോഷങ്ങളും കൂടുന്നതാണ് ഓരോ മാർച്ച് മാസവും. വേനലിന്‍റെ തുടക്കമായതു കൊണ്ടുതന്നെ യാത്രകൾ പോകാൻ പറ്റിയ സമയമാണ. വലിയ ചൂടോ തണുപ്പോ ഇല്ലാതെ മിതമായ കാലാവസ്ഥയിൽ കേരളത്തിലങ്ങോളമിങ്ങോളം പോയി വരാം. ഇപ്പോഴിതാ മാർച്ച് മാസം കുറഞ്ഞ ചെലവിൽ പോകാൻ പറ്റിയ നിരവധി യാത്രകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കൊല്ലം കെഎസ്ആർടിസി.

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിലാണ് കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോക്കറ്റ് ഫ്രണ്ട്ലി യാത്രകൾ സംഘടിപ്പിക്കുന്നത്. ചെറിയ കാലത്തെ ഇടവേളയ്ക്കു ശേഷം ആരംഭിക്കുന്ന നെഫിർറ്റിറ്റി ക്രൂസ് യാത്ര ഉൾപ്പെടെ മൂന്നാർ പാക്കേജ്, ഗവി യാത്ര എന്നിങ്ങനെ ആളുകൾ ഏറ്റെടുത്ത യാത്രകളും ഈ മാർച്ചിൽ നടത്തും. വനിതാ ദിനാഘോഷത്തിന്‍റെ ഭാഗമായി സ്ത്രീകൾക്കു വേണ്ടി പ്രത്യേക യാത്രകളും സംഘടിപ്പിക്കുന്നു.

KSRRC Kollam Tour Programs-Complete List

വനിതാ ദിനം കെഎസ്ആർടിസിക്കൊപ്പം

ഇത്തവണത്തെ വനിതാ ദിനം യാത്രകളോടെ ആഘോഷിക്കാൻ പ്ലാൻ ചെയ്യുന്നവർക്കു വേണ്ടി പ്രത്യേക പാക്കേജുകൾ ബജറ്റ് ടൂറിസം സെൽ അവതരിപ്പിക്കുന്നുണ്ട്. ഗ്രൂപ്പായി ബസ് ബുക്ക് ചെയ്തു പോകുവാൻ മാത്രമല്ല, ഒറ്റയ്ക്ക് യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്കായി വേറെ ഇഷ്ടംപോലെ യാത്രകളും കെഎസ്ആർടിസി ഒരുക്കിട്ടുണ്ട്. മാർച്ച് എട്ടിന് സ്ത്രീകൾക്ക് മാത്രമായി വണ്ടർ ലാ യാത്രയുണ്ട്. സ്ത്രീകൾക്ക് തനിയെയും ഒരു ട്രിപ്പ് മൊത്തമായും ബുക്ക്‌ ചെയ്യാം. യാത്ര ചാർജും പ്രവേശന ഫീസും ഉൾപ്പടെ ഒരാൾക്ക് 1600 രൂപയാണ് നിരക്ക്.

അറബിക്കടലിൽ സൂര്യാസ്തമയം

ഒരിടവേളയ്ക്കു ശേഷം കേരളാ ഇൻലാൻഡ് നാവിഗേഷൻറെ ക്രൂസ് യാത്രയായ നെഫിർറ്റിറ്റി ട്രിപ്പ് ഒരുക്കിയിട്ടുണ്ട്. ഒറ്റ ദിവസത്തിൽ പോയി വരാൻ സാധിക്കുന്ന യാത്ര കുട്ടികൾക്കും പറ്റിയ പാക്കേജാണ്. അറബിക്കടിന്‍റെ ഭംഗിയും സൂര്യാസ്തമയവും കണ്ടുള്ള യാത്ര മാർച്ച് 10 ഞാറാഴ്ചയാണ് പോകുന്നത്. ഡിപ്പോയിൽ നിന്നും രാവിലെ 10:00 മണിക്ക് എസി ലോ ഫ്ലോറിലാണ് ബസ്. വൈകിട്ട് 4 മണി മുതൽ 9.00 മണി വരെയാണ് നെഫിർറ്റിറ്റിയില് ക്രൂസ് ചെയ്യാനുള്ള സൗകര്യം. തിരികെ രാത്രി 12:00 മണിയോടെ കൊല്ലം ഡിപ്പോയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. 4240 രൂപയാണ് കപ്പൽ പ്രവേശനത്തിനും എസി ബസ് യാത്രയ്ക്കുമുള്ള ചെലവ്.

ഇലവീഴാ പൂഞ്ചിറ, ഇല്ലിക്കൽ കല്ല്, ഗവി യാത്ര

മാർച്ച്‌ 3 നു രാവിലെ 6.00 മണിക്ക് ഇലവീഴാ പൂഞ്ചിറ - ഇല്ലിക്കൽ കല്ല് യാത്ര പുറപ്പെടും, 820 രൂപയാണ് ചാർജ്. മാർച്ച്‌ 3, 12,21 എന്നീ തിയതികളിൽ ഗവി യാത്രയും ഉണ്ടായിരിക്കും.

മാർച്ച്‌ 9 നു രണ്ടു ദിവസത്തെ മൂന്നാർ - കാന്തല്ലൂർ യാത്ര, കൂടാതെ അതേ ദിവസം തന്നെ വാഗമൺ, അയ്യപ്പ ക്ഷേത്ര ദർശനം എന്നീ രണ്ടു യാത്രകളും നടത്തുന്നു. മാർച്ച്‌ 10 നു പൊന്മുടി, മാർച്ച്‌ 17 നു വാഗമൺ, റോസ്മല ട്രിപ്പുകളും കൊല്ലത്തു നിന്നു പുറപ്പെടും.

ഗുരുവായൂർ യാത്ര

ക്ഷേത്ര തീർത്ഥാടകരെ ലക്ഷ്യം വെച്ച് കൊല്ലത്തു നിന്നും ഗുരുവായൂർ യാത്രയും ഒരുക്കിയിട്ടുണ്ട്. മാർച്ച്‌ 15 വൈകിട്ട് 8 മണിക്ക് പുറപ്പെടുന്ന യാത്ര പിറ്റേന്ന് പുലർച്ചെ ഗുരുവായൂരിൽ എത്തി മമ്മിയൂർ, ആനക്കോട്ട, കൊടുങ്ങല്ലൂർ, പറവൂർ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങള്ഡ സന്ദർശിച്ച് രാത്രി 9.00 മണിക്ക് കൊല്ലത്ത് മടങ്ങിയെത്തും. 1240 രൂപയാണ് നിരക്ക്. യാത്രകളെക്കുറിച്ച് കൂടുതൽ അറിയുവാനും ബുക്കിങ്ങിനും 9747969768 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+