മൂന്നാറിന്‍റെ കുളിരും കോടമഞ്ഞും കൊണ്ടൊരു യാത്ര വേണോ അതോ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ കാഴ്ചകളിലേക്ക് ഇറങ്ങി ചെല്ലണമോ? അതുമല്ലെങ്കിൽ രാമക്കൽ മേട് കയറി കാറ്റാടിപ്പാടങ്ങളും തമിഴ്നാട്ടിലെ കൃഷിയിടങ്ങളും കണ്ട് വന്നാലോ.. യാത്രാ മോഹം ഏതാണെങ്കിലും മലപ്പുറം കെഎസ്ആർടിസിയുടെ നവംബർ മാത്തിലെ യാത്രാ പ്ലാനുകൾ നിങ്ങളെ സഹായിക്കും.
മലയാളികളെ ഏറ്റവും കുറഞ്ഞ ചെലവിൽ വിനോദയാത്രകൾ നടത്താൻ പഠിപ്പിച്ച കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ഓരോ തവണയും വ്യത്യസ്തങ്ങളായ യാത്രകളാണ് ഒരുക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും നടത്തുന്ന യാത്രകളിൽ മുതർന്നവർ മുതൽ കുട്ടികൾ വരെ സ്ഥിരം പങ്കാളികളാകാറുണ്ട്. ഇപ്പോഴിതാ മലപ്പുറം കെഎസ്ആർടിസി ഡിപ്പോ നവംബർ മാസത്തിലെ യാത്രകൾ പുറത്തു വിട്ടിരിക്കുകയാണ്.

നവംബർ മാസത്തിൽ മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി എന്നീ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നായി ഒരുപാട് യാത്രകളാണ് ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്. മൂന്നാർ, സൈലന്‍റ് വാലി, അതിരപ്പിള്ളി, തുടങ്ങിയ ഹിറ്റ് ഡെസ്റ്റിനേഷനുകൾ ഇത്തവണയും പട്ടികയിലുണ്ട്. ഇതാ വിശദമായി വായിക്കാം
മലപ്പുറം ഡിപ്പോ
മൂന്നാറിലേക്കുള്ള രണ്ട് ദിവസ യാത്രയോടെയാണ് നവംബർ മാസത്തിൽ മലപ്പുറം ഡിപ്പോയുടെ യാത്രകൾ തുടങ്ങുക. നവംബർ നാല് ശനിയാഴ്ച പുലർച്ചെ നാല് മണിക്ക് പുറപ്പെടുന്ന മാമലക്കണ്ടം മൂന്നാർ ദ്വിദിന യാത്രയ്ക്ക് ചെലവ് 1430 രൂപയാണ്. കൂടാതെ നവംഹർ 11 ശനിയാഴ്ച, 18, 25 എന്നീ തിയതികളിലും മാമലക്കണ്ടം-മൂന്നാർ യാത്ര പുറപ്പെടും.

സെലന്‍റ് വാലി യാത്ര നവംബറിൽ ഒരു തവണ മാത്രമേ നടത്തുന്നുള്ളൂ. ഒക്ടോബർ 5 ഞായറാഴ്ച രാവുലെ 5.00 മണിക്ക് പുറപ്പെടുന്ന ഏകദിന യാത്രയാണിത്. സൈലന്‍റ് വാലി ജംഗിള്‍ സഫാരി, കൃതിദത്ത ലഘുഭക്ഷണവും പ്രവേശന ഫീസ് എന്നിവയെല്ലാം ഉൾപ്പെടുന്ന യാത്രയിൽ 1250 രൂപയാണ് നിരക്ക്.
അതിരപ്പിള്ളി, വാഴച്ചാൽ മലക്കപ്പാറ യാത്ര നവംബർ മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും നടത്തുന്നു. നവംബർ 5, 12,19, 26 എന്നീ തിയതികളിൽ പുലർച്ചെ 4.00 മണിക്ക് പുറപ്പെടുന്ന യാത്രയ്ക്ക് 730 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. കൂടാതെ വാഗമൺ, വാഗമൺ, അഞ്ചുരുളി
രാമക്കൽമേട്, ചതുരംഗപ്പാറ എന്നിവിടങ്ങൾ കണ്ടു മടങ്ങുന്ന ദ്വിദിന യാത്ര നവംബർ 11 വെള്ളിയാഴ്ച പുറപ്പെടും. രാത്രി താമസം, ജീപ്പ് ഓഫ് റോഡിങ്, ഡിജെ എന്നിവയെല്ലാം ഉൾപ്പെട്ട വാഗമൺ പാക്കേജിന് 3420 രൂപയാണ് ഈടാക്കുന്നത്. മലപ്പുറം ഡിപ്പോയുടെ യാത്രകളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും ബുക്കിങ്ങിനും 9446389823
9995726885 ഈ നമ്പറുകളിൽ ബന്ധപ്പെടാം.

പെരിന്തൽമണ്ണ ഡിപ്പോ
പെരിന്തൽമണ്ണ ഡിപ്പോയില്‍ നവംബർ 5ന്
രാവിലെ 5 മണിക്ക്
നെല്ലിയാമ്പതി ഏകദിനി യാത്ര,
നവംബർ 11ന് ഇടുക്കി, വാഗമൺ യാത്ര,
നവംബർ 12,19 തിയതികളില് രാവിലെ 5 മണിക്ക് പുറപ്പെടുന്ന അതിരപ്പള്ളി, മലക്കപ്പാറ യാത്ര,
നവംബർ 25 രാവിലെ 5 മണിക്ക് പുറപ്പെടുന്ന
മൂന്നാർ യാത്ര,
നവംബർ 26ന്
രാവിലെ 6 മണിക്ക് പുറപ്പെടുന്ന
സൈലന്റ് വാലി യാത്ര എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. പെരിന്തൽമണ്ണ ഡിപ്പോയുടെ യാത്രകളെക്കുറിച്ചറിയാനും ബുക്കിങ്ങിനും 9048848436 എന്ന നമ്പറിൽ ബന്ധപ്പെടാം.
നിലമ്പൂര്‍ ഡിപ്പോ
നിലംബൂർ ഡിപ്പോയുടെ നവംബർ മാസ യാത്രകളിൽ
നവംബർ 5ന് രാവിലെ 4 മണിക്ക് പുറപ്പെടുന്ന മൂന്നാർ യാത്ര,
നവംബർ 11, ന് രാവിലെ 5 മണിക് പുറപ്പെടുന്ന
നെല്ലിയാമ്പതി യാത്ര,
നവംബർ 19ന് രാവിലെ 5.00 മണിക്ക് പുറപ്പെടുന്ന
കണ്ണൂർ യാത്ര,
നവംബർ 26 രാവിലെ 5 മണിക്കുള്ള നെല്ലിയാമ്പതി യാത്ര എന്നിവയാണ്. നിലമ്പൂർ ഡിപ്പോയുടെ യാത്രകളെക്കുറിച്ച് കൂടുതലറിയുവാൻ 7012968595 എന്ന നമ്പറിൽ ബന്ധപ്പെടാം.
പൊന്നാനി ഡിപ്പോ
പൊന്നാനി ഡിപ്പോയിൽ നിന്ന്
നവംബർ 4 രാത്രി 9 മണിക്ക് പുറപ്പെടുന്ന
ഗവി, പരുന്തുംപാറ യാത്ര,
നവംബർ 5,11 തിയതികളിൽ രാവിലെ 4 മണിക്ക് പുറപ്പെടുന്ന വയനാട് യാത്ര,
നവംബർ 12,19 തിയതികളിൽ രാവിലെ 5 മണിക്ക്
മലക്കപ്പാറ യാത്ര,
നവംബർ 25ന്
രാത്രി 10 മണിക്ക് പുറപ്പെടുന്ന വാഗമൺ യാത്ര എന്നിവയാണ് ഷെഡ്യുൾ ചെയ്തിരിക്കുന്നത്.
പൊന്നാനി ഡിപ്പോ നടത്തുന്ന യാത്രകളെക്കുറിച്ച് കൂടുതലറിയുവാൻ 9846531574 എന്ന നമ്പറിൽ ബന്ധപ്പെടാം.
യാത്ര പോകാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്തിരിക്കുന്ന അതാത് ഡിപ്പോകളുടെ നമ്പറുകളിലേക്ക് താല്പര്യമുള്ളവർ തകെഎസ്ആർടിസി ബുക്കിങ് നമ്പറുകളിലേക്ക് താഴെ കൊടുത്ത വിവരങ്ങൾ വാട്സാപ്പിൽ മെസ്സേജ് അയക്കുക.
1. പോകേണ്ട ടൂറിന്റെ പേര്
2. പോകേണ്ട തിയ്യതി
3. അഞ്ചു വയസ്സിന് മുകളിലുള്ള യാത്രക്കാരുടെ പേര്, എണ്ണം
4. കയറുന്ന സ്ഥലം
കൂടുതൽ വിവരങ്ങൾക്ക്
ജില്ലാ കോ ഓർഡിനേറ്റർ കെഎസ്ആർടിസി ബിടിസി മലപ്പുറം ജില്ലാ കോർഡിനേറ്റർ- 9447203014
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














