Search
  • Follow NativePlanet
Share
» »ഇനി ബാംഗ്ലൂരിൽ നിന്ന് മൂന്നാറിലേക്ക് യാത്ര എളുപ്പം; സ്വിഫ്റ്റ് സർവ്വീസ്, വെറും 913 രൂപയ്ക്ക്

ഇനി ബാംഗ്ലൂരിൽ നിന്ന് മൂന്നാറിലേക്ക് യാത്ര എളുപ്പം; സ്വിഫ്റ്റ് സർവ്വീസ്, വെറും 913 രൂപയ്ക്ക്

മൂന്നാർ യാത്രകൾ ഇഷ്ടപ്പെടാത്ത സഞ്ചാരികളുണ്ടാവില്ല. അത് കേരളത്തിൽ നിന്നുള്ളവർക്ക് മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും പോലും ആളുകൾ ഇവിടേക്ക് വരുന്നു. അതിൽത്തന്നെ ചെന്നൈ, ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ നിന്നുള്ള പ്രധാന വാരാന്ത്യ കവാടങ്ങളിലൊന്നും കൂടിയാണ് മൂന്നാർ. നേരിട്ട് എത്തിപ്പെടുവാൻ സാധിക്കാത്തതാണ് പലപ്പോഴും മൂന്നാറിലേക്ക് എത്തുന്നതിൽ നിന്നും ബാംഗ്ലൂരുകാരെ തടയുന്നത്. ഇപ്പോഴിതാ മൂന്നാർ-ബാംഗ്ലൂർ റൂട്ടില്‍ സ്വിഫ്റ്റ് സര്‍വീസ് ആരംഭിച്ചിരിക്കുകയാണ് കെഎസ്ആർടിസി.

Munnar-Bangalore KSRTC Daily Service-

മൂന്നാർ
പച്ചപ്പും മനോഹാരിതയും കൊണ്ട് ലോകമെമ്പാടുമുള്ള സഞ്ചാരികളെ വർഷം മുഴുവൻ ആകർഷിക്കുന്ന ഇടമാണ് മൂന്നാർ. ബ്രിട്ടീഷുകാരുടെ കാലത്ത് അവരുടെ വേനൽക്കാല സുഖവാസ കേന്ദ്രമായിയുന്ന ഇവിടം വളരെ പതുക്കെയാണ് വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ശ്രദ്ധയാകര്‍ഷിക്കുന്നത്. ബ്രിട്ടീഷുകാർ പാട്ടത്തിനെടുത്ത ഭൂമിയുടെ വിധി മാറുന്നത് തേയിലകൃഷിയുടെ വരവോടൊണ്. ആളുകളും വീടുകളും വന്നതും കച്ചവടങ്ങളും വഴികളും എന്തിനധികം ഇന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ വന്നതു പോലും തേയിലകൃഷിയുടെ ഭാഗമായി ആയിരുന്നു.

മൂന്ന് ആറുകളുടെ നാടാണ് മൂന്നാറ്‍ ആയി മാറിയത്. തിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ നദികളാണ് മൂന്നാറിലെ മൂന്ന് ആറുകൾ. നാടിന് ജീവനും കരുത്തും നല്കുന്നത് ഇവയുടെ സാന്നിധ്യമാണ്. ഇവിടുത്തെ സവിശേഷമായ കാലാവസ്ഥ മൂന്നാറിനെ തെക്കിന്‍റെ കാശ്മീർ എന്ന പേരിന് അർഹമാക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹണിമൂൺ ഡെസ്റ്റിനേഷനുകളിൽ ഒന്നു കൂടിയാണ് മൂന്നാർ.

മൂന്നാർ കാഴ്ചകൾ

രണ്ടു തരത്തിലുള്ള സഞ്ചാരികളാണ് മൂന്നാറിലെത്തുന്നത്. ഇവിടെയെത്തി ഒരു നിമിഷം പോലും കളയാതെ ഓരോ ഇടങ്ങൾ സന്ദര്‍ശിക്കുവാനായി പോകുന്നവരും റിസോർട്ടോ വില്ലയോ വാടകയ്ക്കെടുത്ത്, അതിന്റെ സൗകര്യങ്ങൾ കണ്ട് മൂന്നാറിന്റെ ഭംഗി ആസ്വദിക്കുന്നവരും. എന്തുതന്നെയായാലും ഏതു തരത്തിലുള്ള സന്ദർശകരെയും തൃപ്തിപ്പെടുത്തുവാൻ വേണ്ടതെല്ലാം മൂന്നാറിലുണ്ട്. തേയിലത്തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ട്രക്കിങ്, മലകൾ, തോട്ടങ്ങൾ, ടീ മ്യൂസിയം, ഇരവികുളം ദേശീയോദ്യാനം, അണക്കെട്ടുകൾ, വ്യൂ പോയിന്‍റുകൾ എന്നിങ്ങനെ രണ്ടോ മൂന്നോ ദിവസം ചിലവഴിക്കുവാനുള്ള കാഴ്ച ഇവിടെയുണ്ട്.

Munnar-Bangalore KSRTC Daily Service

ബാംഗ്ലൂർ-മൂന്നാർ കെഎസ്ആർടിസി യാത്ര

ബാംഗ്ലൂരിൽ നിന്ന് മൂന്നാറിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. നേരിട്ട് ബസ് സർവീസുകൾ ഇല്ലാത്തതും ട്രെയിൻ ആശ്രയിച്ചു വന്നാൽ സമയം തികയാതെ വരുന്നതുമെല്ലാം പ്രധാന പ്രശ്നങ്ങളാണ്. ഇപ്പോഴിതാ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി ബാംഗ്ലൂരിൽ നിന്നും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് സർവീസ് ആരംഭിച്ചിരിക്കുകയാണ്.

ബാംഗ്ലൂരിൽ നിന്ന് മൈസൂർ വഴി സുൽത്താൻ ബത്തേരി- കൽപ്പറ്റ- താമരശ്ശേരി- കോഴിക്കോട്- കോട്ടക്കൽ- എടപ്പാൾ-തൃശൂർ-അങ്കമാലി- പെരുമ്പാവൂർ- കോതമംഗലം- അടിമാലി- വഴിയാണ് മൂന്നാറിൽ എത്തുന്നത്.

മൂന്നാർ - ബാംഗ്ലൂർ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സമയം
മൂന്നാറിൽ നിന്നും വൈകിട്ട് 3.30ന് ആരംഭിക്കുന്ന സർവീസ് പിറ്റേന്ന് രാവിലെ 07:25ന് ബാംഗ്ലൂരിൽ എത്തിച്ചേരും.
മൂന്നാർ - 03:30 PM
അടിമാലി - 04:15PM
കോതമംഗലം - 05:30PM
പെരുമ്പാവൂർ - 05:50PM
അങ്കമാലി - 06:05PM
തൃശ്ശൂർ - 07:45PM
കോഴിക്കോട്-11.00PM
സുൽത്താൻബത്തേരി -12:51AM
മൈസൂർ- 04:05 AM
ബാംഗ്ലൂർ - 07:25 AM.

Munnar-Bangalore KSRTC Daily Service

ബാംഗ്ലൂർ -മൂന്നാർ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സമയം
ബാംഗ്ലൂരിൽ നിന്നും വൈകിട്ട് 4.00 മണിക്ക് എടുക്കുന്ന ബസ് പിറ്റേന്ന് രാവിലെ 07:50 ന് മൂന്നാറിൽ എത്തിച്ചേരും.
ബാംഗ്ലൂർ - 04:00 PM
മൈസൂർ- 06:50 PM
സുൽത്താൻബത്തേരി-10:10 PM
കോഴിക്കോട്- 12:45 AM
തൃശ്ശൂർ - 03:20AM
കോതമംഗലം -06:00AM
അടിമാലി - 07:00 AM
മൂന്നാർ - 07:50 AM.

ബാംഗ്ലൂരിൽ നിന്ന് മൂന്നാറിലേക്ക് എളുപ്പത്തിൽ യാത്ര പ്ലാന്‍ ചെയ്യുന്നവർക്ക് പ്രയോജനപ്പെടുത്തുവാൻ പറ്റിയ സർവീസാണിത്. 15 മണിക്കൂർ 54 മിനിറ്റാണ് യാത്രാ ദൈർഘ്യം. 913 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+