Search
  • Follow NativePlanet
Share
» »മൂന്നാർ ഡബിൾ ഡെക്കര്‍ ബസില്‍ കാണാം; കൊച്ചി-ധനുഷ്കോടി പാതയിലൂടെ ട്രിപ്പ്.. ബുക്കിങ്, നിരക്ക്, സമയം എല്ലാമറിയാം

മൂന്നാർ ഡബിൾ ഡെക്കര്‍ ബസില്‍ കാണാം; കൊച്ചി-ധനുഷ്കോടി പാതയിലൂടെ ട്രിപ്പ്.. ബുക്കിങ്, നിരക്ക്, സമയം എല്ലാമറിയാം

എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളാണ് മൂന്നാറിലുള്ളത്. ഒരു തവണ പോയാലൊന്നും ഒരിക്കലും മൂന്നാർ കണ്ടുതീർക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് സ്വന്തം വാഹനത്തിലല്ല പോകുന്നതെങ്കില്‍. ഓരോ ദിശയിലേക്ക് തിരഞ്ഞാലും കണ്ടുവരാൻ ഒത്തിരി സ്ഥലങ്ങളും കാഴ്ചകളും മൂന്നാറിലും സമീപപ്രദേശങ്ങളിലും ഉണ്ട്. ഇപ്പോഴിതാ, മൂന്നാർ കാണാൻ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സര്‍വീസ് ആരംഭിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി.

മൂന്നാറിന്‍റെ അതിമനോഹരമായ കാഴ്ചകളും സ്ഥലങ്ങളും ഏറ്റവും എളുപ്പത്തിലും കുറഞ്ഞ ചെലവിലും സന്ദർശിക്കുവാൻ സഹായിക്കുന്ന റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് മൂന്നാർ ടൂറിസത്തിലെ ഒരു നാഴികക്കല്ലായി മാറുമെന്ന കാര്യത്തിൽ സംശയം വേണ്ട. ബസിൽ ഇരുന്നു, സുഖമായി കാഴ്ചകൾ കാണാനും വെയിലോ മഴയോ തടസ്സമകാതെ മൂന്നാർ മതിവരുവോളം ആസ്വദിക്കാനുമുള്ള അവസരമാണ് ഈ ബസ് നല്കുന്നത്.

Munnar KSRTC Royal View Double Decker Bus

മൂന്നാർ ഡബിൾ ഡെക്കർ ബസ് സർവീസ്

മൂന്നാറിൽ വന്ന് എങ്ങനെ സ്ഥലങ്ങൾ കാണാൻ പോകണം എന്ന ആശങ്കയുള്ളവർക്കും വ്യത്യസ്തമായ യാത്രാനുഭവം തേടുന്നവർക്കും റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ് പ്രയോജനപ്പെടുത്താം. അത് മാത്രമല്ല, ഏറ്റവും ചുരുങ്ങിയ ചെലവിൽ മൂന്നാറിന്‍റെ പ്രധാന കാഴ്ചകളെല്ലാം ഒരു റോഡ് ട്രിപ്പിലെന്ന പോലെ ആസ്വദിക്കാനും സാധിക്കും.

മൂന്നാർ ഡബിൾ ഡെക്കർ ബസ് സമയം

കഴിഞ്ഞ ദിവസം മുതൽ മൂന്നാർ ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്. ഒരു ദിവസം മൂന്നു ട്രിപ്പുകളാണ് നിലവിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആദ്യ ട്രിപ്പ് രാവിലെ 7.00 മണിക്ക് ആരംഭിക്കും. തുടർന്ന് 10.00 മണി, ഉച്ചകഴിഞ്ഞ് 3.30 എന്നിങ്ങനെയാണ് ട്രിപ്പുകളുടെ സമയം. ച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്റോഡ്, ആനയിറങ്ങൽ, ലോക്ക്ഹാർട്ട്, മലയില്‍ കള്ളന്‍ ഗുഹ, പെരിയകനാൽ വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്നത്. . രണ്ട് മണിക്കൂർ 45 മിനിറ്റാണ് ഒരു ട്രിപ്പിന്‍റെ ദൈർഘ്യം. ആകെ 50 പേർക്കാണ് ഒരു ട്രിപ്പിൽ പോകാന്‍ കഴിയുക.

മുകളിലിരുന്നാലും താഴെയിരുന്നാലും കാഴ്ചകൾ കാണുന്നതിനു ഒരു തടസ്സവും ഇല്ല. ഏതു ഭാഗത്തു നിന്നും കാഴ്ചകൾ കാണാൻ കഴിയുന്ന വിധത്തിൽ സുതാര്യമായാണ് സജ്ജീകരിച്ചിരിക്കുന്നത്. ബ​സി​ന്‍റെ മു​ക​ളിലും ഭാ​ത്തും ബോ​ഡി ഭാ​ഗ​ങ്ങ​ളി​ലും ഘടിപ്പിച്ച ഗ്വാസ് പാനലുകളാണ് സുതാര്യമായ കാഴ്ച സാധ്യമാക്കുന്നത്.

മൂന്നാർ ഡബിൾ ഡെക്കർ ബസ് ബുക്കിങ്, ടിക്കറ്റ് നിരക്ക്

സാധാരണ കെഎസ്ആർടിസി ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതു പോലെ തന്നെ കെഎസ്ആർടിസി വെബ്സൈറ്റിലൂടെയും (https://onlineksrtcswift.com/) ആപ്പിലൂടെയും മൂന്നാർ ഡബിൾ ഡെക്കർ ബസ് എളുപ്പത്തിൽ ബുക്ക് ചെയ്യാം. Munnar Royal View Double Decker എന്നു സേർച്ച് ടെയ്താൽ സർവീസും സമയവും ലഭ്യമായ സീറ്റുകളും നിരക്കും കാണാം. അപ്പർ ഡെക്കിനും ലോവർ ഡെക്കിനും വ്യത്യസ്ത നിരക്കാണ്. മുകൾ നിലയിൽ 38 സീറ്റും താഴത്തെ നിലയിൽ 12 സീറ്റുമാണുള്ളത്. മുകളിതത്തെ നിലയിൽ ഒരാൾക്ക് സീറ്റിന് 400 രൂപയും താഴത്തെ നിലയിൽ 200 രൂപയാണ് നിരക്ക്.

സൗകര്യങ്ങൾ വേറെയും

റോയൽ വ്യൂ ഡബിൾ ഡെക്കർ ബസിൽ യാത്രകൾ മാത്രമല്ല, യാത്രയിലെ ഇടവേളകള്‌ ആസ്വദിക്കാനും ആനന്ദകരമാക്കാനും വേണ്ട സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്. ശു​ദ്ധ​ജ​ലം, ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ, പാ​നീ​യ​ങ്ങ​ൾ തുടങ്ങിയവ മേടിക്കാം. കൂടാതെ, യാത്രയിൽ പാട്ട് കേൾക്കാൻ മികച്ച മ്യൂസിക് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. മൊ​ബൈ​ൽ ചാ​ർ​ജി​ങ് ന​ട​ത്താ​നുള്ള സൗകര്യവും ഡബിൾ ഡെക്കർ ബസിലുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: munnar ksrtc bus service
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+