കീശ കീറാതെയുള്ള അവധിക്കാല യാത്ര എന്നു പറഞ്ഞാൽ ചാടി വീഴാൻ കാത്തിരിക്കുന്നവരാണ് കുട്ടികള്‍. അപ്പോൾ പിന്നെ ആ യാത്ര മൂന്നാറും മറയൂരും കണ്ട് ആഘോഷിച്ച് മടങ്ങിവരാൻ പറ്റിയ ഒന്നാണെങ്കിലോ.. എപ്പോൾ പോയി എന്നു ചോദിച്ചാൽ മതിയെന്നല്ലേ...ഈ മാര്‍ച്ച് മാസം തീരുന്നതിനു മുന്നേ അങ്ങനെയൊരു യാത്ര പ്ലാൻ ചെയ്താലോ ..
കേരളത്തിലെ തന്നെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നായ മൂന്നാർ, മറയൂർ എന്നിവിടങ്ങള് കണ്ട്, പ്രധാന കാഴ്ചകളെല്ലാം വിടാതെ ആസ്വദിച്ച് ഒരു രാത്രി മൂന്നാറിന്‍റെ കുളിരില്‍ ചെലവഴിച്ച് മടങ്ങി വരാന്‍ സാധിക്കുന്ന വിധത്തിലുള്ള പാക്കേജ് ഒരുക്കിയിരിക്കുന്നത് ഹരിപ്പാട് കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ ആണ്.

ഹരിപ്പാട് നിന്നും പുറപ്പെടുന്ന യാത്രയിൽ ആദ്യം എക്സ്പ്ലോർ ചെയ്യുന്നത് മൂന്നാർ ആണ്. മൂന്നാറിലെ പ്രധാന സ്ഥലങ്ങളായ മൂന്നാർ ടീ മ്യൂസിയം, കുണ്ടള ഡാം, എക്കോ പോയിന്‍റ്, മാട്ടുപ്പെട്ടി അണക്കെട്ട്, ഫോട്ടോ പോയിന്‍റ് എന്നിവിടങ്ങൾ ആണ് സന്ദർശിക്കുന്നത്.
മൂന്നാർ ടീ മ്യൂസിയം
മൂന്നാറിൽ തേയില എത്തിയതിന്‍റെ നാൾ വഴി അറിയാലും തേയില ചെടിയിൽ നിന്നും തേയിലപ്പൊടി വരെ എത്തുന്ന വിദ്യ നേരിട്ടു കാണാനും ആഗ്രഹിക്കുന്നവർ സന്ദർശിക്കേണ്ട സ്ഥലമാണ് ടീ മ്യൂസിയം. 2005 ൽ ടാറ്റയുടെ നേതൃത്വത്തിലാണ് ഈ മ്യൂസിയം സ്ഥാപിക്കുന്നത്. മൂന്നാറിലെ തേയില കൃഷിയുടെ ചരിത്രം പൂർണ്ണമായും ഇവിടെ നിന്ന് മനസ്സിലാക്കാം. പഴയ മൂന്നാറിനെ ചിത്രങ്ങളിലൂടെ മനസ്സിലാക്കാൻ പറ്റിയ വേറൊരു സ്ഥലവും ഇവിടെയില്ല.
കുണ്ടള ഡാം
യാത്രയിൽ സന്ദർശിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഇടമാണ് കുണ്ടള അണക്കെട്ട്. ഒറ്റ പോക്കിൽ മൂന്നാറിന്‍റെ സൗന്ദര്യം ആസ്വദിക്കാൻ പറ്റിയ സ്ഥലമാണിത്. . മൂന്നാർ ടോപ്പ് സ്റ്റേഷന് സമീപമുള്ള ചെണ്ടവരെ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട് ദേവികുളം പഞ്ചായത്തിന്‍റെ ഭാഗം കൂടിയാണ്. ഒത്തിരി ചരിത്രകഥകൾ ഇതിന്‍റെ ഭാഗമായി നിലനിൽക്കുന്നു. തടാകത്തിലൂടെയുള്ള ശിക്കാര യാത്രകളും ഇവിടെ ആസ്വദിക്കാം.
രണ്ടാം ദിവസം
യാത്രയുടെ രണ്ടാമത്തെ ദിവസം മറയൂർ ആണ് സന്ദർശിക്കുന്നത്. മറയൂർ, പെരുമല, ആപ്പിൾ തോട്ടം, മൂന്നാർ പാർക്ക് എന്നീ സ്ഥലങ്ങൾ കണ്ട് രാത്രിയോടെ തിരികെ ഹരിപ്പാടിന് മടങ്ങുന്ന വിധത്തിലാണ് യാത്ര.
മറയൂർ
മൂന്നാറിൽ നിന്നും 40 കിലോമീറ്റർ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന മറയൂർ മറഞ്ഞിരിക്കുന്ന കാഴ്ചകളുടെ ഊര് എന്നാണ് അറിയപ്പെടുന്നത്. ചരിത്രത്തിന്റെ അവശിഷ്ടങ്ങളായ മുനിയറകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. ചന്ദനക്കാടുകൾ, ഏഴുതല ഗുഹാ ചിത്രങ്ങൾ, ലക്കം വെള്ളച്ചാട്ടം തൂവാനം വെള്ളച്ചാട്ടം, എന്നിങ്ങനെ കുറേ കാഴ്ചകൾ ഇവിടെ കാണാനുണ്ട്.
മൂന്നാര്‍-മറയൂർ യാത്രാ ബുക്കിങ്
ഹരിപ്പാട് നിന്നുള്ള മൂന്നാർ-മറയൂർ യാത്ര ബുക്ക് ചെയ്യുന്നതിന് 9447278494, 9746394739, 944795789, 9846475874 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












