മറയൂർ ഒളിപ്പിച്ച രഹസ്യങ്ങളാണ് മുനിയറകള്‍.. നാലു വശവും കൊടുമുടികളാൽ മറഞ്ഞു കിടക്കുന്ന മറയൂര്‍ കാത്തുവെച്ച ഒരുപാട് രഹസ്യങ്ങളിലൊന്ന്. കാന്തല്ലൂർ കാത്തിരിക്കുന്നത് അതിന്‍റെ പ്രകൃതി ഭംഗി കൊണ്ടാണ്. വേനലിലിലും കുളിരും കോമഞ്ഞുമുള്ള കാന്തല്ലൂർ അറിയപ്പെടുന്നത് കേരളത്തിന്‍റെ കാശ്മീര്‍ എന്നും. ഇനി മൂന്നാറിലെത്തിയാലോ ഈ സീണിൽ പൂത്തു നില്‍ക്കുന്ന ജക്കരാന്ത മരങ്ങളാണണ് നിറയെ.
ഇങ്ങനെ മൂന്നാറും മറയൂരും കാന്തല്ലൂരും ഒക്കെ കണ്ട് ഹൈറേഞ്ചിനെ മൊത്തത്തിൽ ഒന്നു എക്സ്പ്ലോർ ചെയ്തു വന്നാലോ.. മുനിയറകളുടെ രഹസ്യങ്ങളും പ്രകൃതിഭംഗിയും ആസ്വദിച്ച് ഒരു രാത്രി മൂന്നാറിൽ ചെലവഴിച്ച് കാഴ്ചകൾ കണ്ടു വരാൻ എന്താണ് വഴിയെന്നല്ലേ.. അതിനാണല്ലോ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ഉള്ളത്.

മറയൂർ
മൂന്നാർ യാത്രകളില് പലരും വിട്ടുപോകുന്ന ഒന്നാണ് മറയൂർ. നാലു വശവും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം കാന്തല്ലൂർ മലനിരകൾ, ഇരവികുളം ദേശീയോദ്യാനത്തിലെ കൊടുമുടികൾ, ചിന്നാർ വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായ മലകൾ എന്നിങ്ങനെ നാലുപാടും മലകളാൽ മറഞ്ഞു നിൽക്കുന്ന ഇടമാണിത്.
എന്നാല്‍ മറയൂരിന്‍റെ ആകർഷണം നമുക്കെല്ലാം അറിയുന്നതുപോലെ മുനിയറകൾ ആണ്. ഡോള്‍മെനുകൾ അഥവാ മഹാശിലായുഗ കാലഘട്ടത്തിൽ നിർമിതമായ ഒറ്റ അറയുള്ള കല്ലറകൾ. പഴുതറകൾ എന്നും ഇവ അറിയപ്പെടുന്നു.
കോവിക്കടവ് എന്ന ഗ്രാമത്തിസെ മുരുകൻ മറയിലാണ് മുനിയറകൾ കൂടുലുമുള്ളത്. ചരിത്രപ്രേമികളെ ഇവിടേക്ക് എത്തിക്കുന്ന പ്രധാന കാരണവും ഇതുതന്നെയാണ്. മുനിയറ കൂടാതെ ചന്ദന മരങ്ങൾ, മറയൂർ ശര്‍ക്കരയുടെ നിർമ്മാണം, ശീതകാല പച്ചക്കറി തോട്ടങ്ങൾ തുടങ്ങിയവും ഇവിടെ കാണാം.
കാന്തല്ലൂർ
കേരളത്തിന്‍റെ കാശ്മീര്‍ ആണ് സഞ്ചാരികൾക്ക് കാന്തല്ലൂർ. കത്തുന്ന ചൂടിയും കോടഞ്ഞും ആപ്പിളു വിളഞ്ഞു നിൽക്കുന്ന കൃഷിയിടങ്ങളും ഒക്കെ കാണാൻ ഇങ്ങോട്ട് വന്നാൽ മതി. കാർഷിക ഗ്രാമമായ ഇവിടെ കണ്ടുനടക്കാൻ ഇഷ്ടംപോലെ കാഴ്ചകളാണുള്ളത്, ആപ്പിൾ വിളയുന്ന കാന്തല്ലൂർ ഇപ്പോഴിതാ ഈ ടൂറിസം ദിനത്തിൽ രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് എന്ന ഗോൾഡൻ പുരസ്കാരവും കാന്തല്ലൂർ നേടിയിട്ടുണ്ട്.
ജക്കരാന്ത പൂക്കൾ കാണാം
മൂന്നാറിൽ ഇപ്പോളെത്തുന്നവരെ സ്വീകരിക്കുന്നത് ജക്കരാന്ത പൂക്കളാണ്. നീല നിറത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഇതിന്റെ കാഴ്ച കാണാൻ തന്നെ ഒരുഭംഗിയാണ്. മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ജക്കരാന്ത വൃക്ഷങ്ങൾ പൂവിടുന്നത്. നീലവാക എന്നും പരീക്ഷാ മരം എന്നുമൊക്കെ അറിയപ്പെടുന്ന ജക്കരാന്ത മൂന്നാറിലെ പച്ചപ്പിനു നടുവിൽ നീലവിരിച്ചു നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്. തേയിലത്തോട്ടങ്ങൾക്കു നടുവിലും വഴിയോരങ്ങളിലുമെല്ലാം ജക്കരാന്ത പൂത്തു നിൽക്കുകയാണ്.
വേനലിലാണ് ജക്കരാന്ത പൂവിടുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്ലാന്‍റര്‍മാർ വഴിയാണ് ഈ വൃക്ഷം മൂന്നാറിലെത്തിയത്. മറയൂർ, ചിന്നാർ, . മൂന്നാർ- ഉടുമല്‍പേട്ട റൂട്ട്, വാഗവരെ തുടങ്ങിയ നിരവധി ഇടങ്ങളില് ഇപ്പോൾ ജക്കരാന്ത പൂത്തു നിൽക്കുന്നുണ്ട്.
അപ്പോൾ പിന്നെ കൂടുതലൊന്നും ആലോചിക്കേണ്ടതില്ലല്ലോ.. കൊട്ടാരക്കര കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലാണ് ഈ മൂന്നാർ യാത്ര ഒരുക്കിയിരിക്കുന്നത്. ഒരു രാത്രിയും രണ്ട് പകലും ചെലവഴിച്ചുള്ള യാത്രയാണിത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 94472 81459, 9567124271 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












