മാർച്ച് മാസം എത്താനായതോടെ യാത്രാ പ്ലാനുകള്‍ വീണ്ടും പൊടി തട്ടി എടുക്കാൻ നേരമായിട്ടുണ്ട്. ആഘോഷങ്ങളുടെയും ക്ഷേത്രത്തിലെ ഉത്സവങ്ങളുടെയും ഒക്കെ നേരമാണ് ഈ സമയം. അതുകൊണ്ടു തന്നെ ഒരു യാത്ര പ്ലാൻ ചെയ്യാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല. പ്രത്യേകിച്ച് കൊല്ലത്തു നിന്നും കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്രകൾ പോകാൻ തയ്യാറായി ഇരിക്കുന്നവർക്ക്.
ഇത്തവണ ഗംഭീര യാത്രയാണ് കൊല്ലം സെൽ ഒരുക്കിയിരിക്കുന്നത്. ചെറിയ ഒരു ഇടവേളയ്ക്കു ശേഷം കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള നെഫർറ്റിറ്റി ആഡംബര കപ്പൽ ക്രൂസ് യാത്ര പുനരാരംഭിക്കുകയാണ്. കൊല്ലത്തു നിന്നും ഒറ്റ ദിവസത്തില്‍ കപ്പൽ കയറി സൂര്യാസ്തമയം കണ്ട് ആസ്വദിച്ച് അടിച്ചു പൊളിച്ചു വരുന്ന യാത്രയെക്കുറിച്ച് വിശദമായി അറിയാം.

മാർച്ച് 10 ഞാറാഴ്ചയാണ് കൊല്ലത്തു നിന്നുള്ള നെഫര്‍റ്റിറ്റി യാത്ര പോകുന്നത്. അവധി ദിവസം ആയതുകൊണ്ടു തന്നെ സ്കൂളിൽ നിന്നോ ഓഫീസിൽ നിന്നോ അവധി എടുക്കാതെ പോകാം എന്നതാണ് ആ്യ കാര്യം. ഡിപ്പോയിൽ നിന്നും രാവിലെ കൃത്യം 10:00 മണിക്ക് ബസ് പുറപ്പെടും. ചൂടതാണോ യാത്രയെന്നു ചോദിക്കാൻ വരട്ടെ, എസി ലോ ഫ്ലോർ ബസിൽ സുഖകരമായ യാത്രയാണ് ഒരുക്കിയിരിക്കുന്നത്.
ചേർത്തല ഭാഗത്തു നിന്നാണ് യാത്രയിലെ ഉച്ചഭക്ഷണം ഒരുക്കിയിരിക്കുന്നത്. വൈകിട്ട് നാലു മണിക്ക് കപ്പൽ യാത്ര ആരംഭിക്കുന്ന വിധത്തിലാണ് ക്രമീകരണം. വെൽക്കം ഡ്രിങ്ക് കുടിച്ചാണ് കപ്പലിലേക്ക് കയറുന്നത്. തുടര്‍ന്ന് അറബിക്കടലിന്‍റെ അതിമനോഹരമായ കാഴ്ചകളിലൂടെയുള്ള യാത്രയാണ്. കെഎസ്ആർടിസി വഴി ബുക്ക് ചെയ്ത് നെഫർറ്റിറ്റിയിൽ യാത്ര നടത്തുമ്പോൾ സാധാരണ യാത്രയേക്കാൾ ഒരു മണിക്കൂറോളം അധികം ക്രൂസിൽ ചെലവഴിക്കാൻ സാധിക്കും.
പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് യാത്രയിൽ ഒരുക്കിയിരിക്കുന്നത്. . ബാങ്കറ്റ് ഹാൾ, റസ്റ്റോറന്‍റ് , ലോഞ്ച്ബാർ, ത്രി ഡീ തീയേറ്റർ, കുട്ടികൾക്കായി കളി സ്ഥലങ്ങൾ, ലൈവ് പെർഫോമൻസുകൾ എന്നിവയെല്ലാം ഇതിലുണ്ട്. അതുകൊണ്ടു തന്നെ കുട്ടികളുണ്ടെങ്കില്‍ അവരെ അടക്കിയിരുത്തുവാൻ അധികം ബുദ്ധിമുട്ടേണ്ടി വരില്ല.

ആഢംബര കപ്പലിന്‍റെ ഡെക്കിൽ നിന്നുള്ള സൂര്യാസ്തമയമാണ് ഈ യാത്രയിലെ ഏറ്റവും വലിയ ആകർഷണം. കടലില്‍ മുങ്ങിത്താഴുന്ന സൂര്യനെ തൊട്ടടുത്ത് നിന്ന് മതിയാകുവോളം കണ്ടാസ്വദിക്കാം. 20 നോട്ടിക്കൽ മൈൽ കിലോമീറ്ററോളം ദൂരം കപ്പൽ കടലിൽ യാത്ര ചെയ്യും. ഇതിനിടയിൽ ബുഫേ ഡിന്നറും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. ഈജിപ്ഷ്യൻ തീമിൽ ഒരുക്കിയിരിക്കുന്ന കപ്പലിന്റെ ഉൾക്കാഴ്ചകളും അതിമനോഹരമാണ്.
ഏറ്റവും മികച്ച സുരക്ഷാ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതിനാൽ ആ കാര്യത്തിൽ യാത്രക്കാർ ഭയപ്പെടേണ്ട. പരമാവധി 200 പേർക്കാണ് ഇതിൽ സഞ്ചരിക്കാൻ സാധിക്കുക. 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ തുടങ്ങിയവയും ഇതിലുണ്ട്. കുറഞ്ഞ ചെലവിൽ കടൽക്കാഴ്ചകൾ കാണാൻ പറ്റിയ പാക്കേജാണ് ബജറ്റ് ടൂറിസം സെൽ ഒരുക്കുന്നത്.
രാത്രി 9:00 മണിയോടെ കപ്പൽ കരയിലെത്തും. അവിടുന്ന് നേരെ ബസിൽ കൊല്ലത്തേയ്ക്ക് യാത്ര. രാത്രി 12:00 മണിയോടെ കൊല്ലം ഡിപ്പോയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. 4240 രൂപയാണ് കപ്പൽ പ്രവേശനത്തിനും എസി ബസിലുള്ള യ യാത്ര ചാർജ്ജിനും കൂടി നിശ്ചയിച്ചിട്ടുള്ളത്. ചേർത്തലയ്ക്കടുത്തു നിന്നു കഴിക്കുന്ന ഉച്ചഭക്ഷണത്തിന്‍റെ ചിലവ് അവവർ വഹിക്കണം. യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും 9747969768 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













