Search
  • Follow NativePlanet
Share
» »ന്യൂ അമരമ്പലം വന്യജീ‌വി സങ്കേ‌തം

ന്യൂ അമരമ്പലം വന്യജീ‌വി സങ്കേ‌തം

മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് അമരമ്പലം ഗ്രാമ‌ത്തോട് ചേർന്ന് കിടക്കുന്ന അത്രയ്ക്ക് അറിയപ്പെടാത്ത വനപ്രദേശമാണ് ന്യൂ അമരമ്പലം വന്യജീ‌വി സങ്കേ‌തം

By Maneesh

മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് അമരമ്പലം ഗ്രാമ‌ത്തോട് ചേർന്ന് കിടക്കുന്ന അത്രയ്ക്ക് അറിയപ്പെടാത്ത വനപ്രദേശമാണ് ന്യൂ അമരമ്പലം വന്യജീ‌വി സങ്കേ‌തം. ഇതൊരു വന്യജീവി സങ്കേതമായി ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചില്ലെങ്കിലും അതിനുള്ള നടപടി നടന്നുവരികയാണ്.

65,661 ഏക്കർ ചുറ്റളവിൽ പടർന്ന് കിടക്കുന്ന അമരമ്പലം റിസർവ് വനം, കേരളത്തിലെ വലിയ റിസർവ് വനങ്ങളിൽ ഒന്നാണ്. പ്രശസ്തമായ സൈലന്റ് വാലി നാഷണൽ പാർക്കിനും നീലഗിരി ബയോസ്ഫിയർ റിസേർവിനും ഇടയിലായാണ് ഈ വനമേഖല സ്ഥിതി ചെയ്യുന്നത്.

ന്യൂ അമരമ്പലം വന്യജീ‌വി സങ്കേ‌തം

Photo Courtesy: Prof tpms

പക്ഷി സങ്കേതം

വിവിധ തരത്തി‌ലുള്ള പക്ഷികൾ അ‌ധിവസിക്കുന്ന ഈ വനമേഖല പശ്ചിമഘട്ടത്തിലെ അതീ‌വ പ്രാധാന്യമുള്ള പക്ഷി മേഖലായിട്ടാണ് കണക്കാക്കുന്നത്. ഇവിടെ കണ്ടെത്തി‌യ ‌പക്ഷിവർഗങ്ങൾ 16 ഇനങ്ങൾ അതീവ പ്രാധാന്യമുള്ള‌തും 52 ഇനങ്ങൾ വംശനാശ ഭീക്ഷണി നേരിടാൻ സാധ്യതയുള്ളതുമാണ്.

ന്യൂ അമരമ്പലം വന്യജീ‌വി സങ്കേ‌തം

Photo Courtesy: Prof tpms

അമരമ്പലം ഗ്രാമം

നിലമ്പൂർ ടൗണിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം സൈലന്റ് വാലി നാഷണൽ പാർക്കിന്റെ അതിര് ചേർന്നാണ് നിലകൊള്ളുന്ന‌ത്. ടി കെ കോളനിയെന്നും ഈ സ്ഥ‌ലം അറിയപ്പെടുന്നുണ്ട്.

എത്തിച്ചേരാൻ

നിലമ്പൂർ ടൗണിൽ നിന്നാണ് ഇവിടേയ്ക്ക് എത്തിച്ചേരാൻ കഴിയുക. കോഴിക്കോട്, മൈസൂർ, ഊട്ടി എന്നിവിടങ്ങളിൽ നിന്ന് നിലമ്പൂരിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാം.

ന്യൂ അമരമ്പലം വന്യജീ‌വി സങ്കേ‌തം

Photo Courtesy: Prof tpms

നിലമ്പൂരിനെക്കുറിച്ച്

മലപ്പുറം ജില്ലയിലെ വളരെ പ്രാധാന്യമുള്ള ടൗൺ ആണ് നിലമ്പൂർ. പശ്ചിമഘട്ടത്തിലെ നീലഗിരിമേഖലയോട് ചേർന്ന് ചാലിയാർ നദിയുടെ തീരത്തായാണ് ഈ ടൗൺ സ്ഥിതി ചെയ്യുന്നത്. മലപ്പുറത്ത് നിന്ന് 40 കിലോമീറ്റർ അകലെയായാണ് നിലമ്പൂർ സ്ഥിതി ചെയ്യുന്നത്. മഞ്ചേരിയിൽ നിന്ന് കോഴിക്കോട് ഗൂഡല്ലൂർ റോഡിലൂടെ 28 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+