Search
  • Follow NativePlanet
Share
» »ഓണത്തിന് കെഎസ്ആര്‍ടിസി സ്പെഷ്യല്‍ ബസ് സർവീസ്; ഓരോ ദിവസവും 58 അധിക ബസ്, ബുക്കിങ് തുടങ്ങി, ബസ് സമയം അറിയാം

ഓണത്തിന് കെഎസ്ആര്‍ടിസി സ്പെഷ്യല്‍ ബസ് സർവീസ്; ഓരോ ദിവസവും 58 അധിക ബസ്, ബുക്കിങ് തുടങ്ങി, ബസ് സമയം അറിയാം

ഓണം യാത്ര: ഓണത്തിന് എന്താണ് പരിപാടി? നാട്ടിൽ വരുന്നില്ലേ? ട്രെയിൻ ടിക്കറ്റ് ബുക്കിങ് തുടങ്ങി ദിവസങ്ങൾക്കുളളിൽ വിറ്റുതീർന്നിട്ടുണ്ട്. ഇനി ആശ്രയം ബസുകളാണ്. കേരളാ ആർടിസി ഓണം സ്പെഷ്യൽ ബസ് സര്‍വീസുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 10 ശനിയാഴ്ച മുതല് കെഎസ്ആർടിസി സ്പെഷ്യല്‍ സര്‍വീസുകളുടെ ഓണ്‍‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സ്പെഷ്യൽ ബസുകൾ സർവീസ് നടത്തും.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നു ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും ഓണാവധി ആഘോഷിക്കാൻ എത്തുന്നവർക്കും മടങ്ങി പോകുന്നവര്‍ക്കും ഉപകാരപ്രദമായ രീതിയിൽ സെപ്റ്റംബർ 9 തിങ്കളാഴ്ച മുതൽ 23 തിങ്കളാഴ്ച വരെ അധിക ബസുകൾ സർവീസ് നടത്തും. നിലവിലുള്ള 90 ബസ്സുകൾക്ക് പുറമെ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസ്സുകളും സർവ്വീസ് നടത്തും. ഈ ബസുകളുടെ ബുക്കിങ്ങാണ് ശനിയാഴ്ച ആരംഭിക്കുന്നത്.

Kerala RTC Onam Special Bus Service Daily 58 Additional Bus

യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് സീറ്റുകള്‍ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതല്‍ ബസുകള്‍ ഘട്ടം ഘട്ടമായി ക്രമീകരിക്കുന്നതാണ്. ഡിമാൻഡ് അനുസരിച്ച് അധിക ബസ്സുകള്‍ ക്രമീകരിക്കുമ്പോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ആവശ്യാനുസരണം അഡീഷണല്‍ സര്‍വിസുകള്‍ അയക്കികയും കൂടാതെ നിലവില്‍ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂള്‍ഡ് സ്കാനിയ, വോള്‍‍വോ, സ്വിഫ്റ്റ് എസി, നോണ്‍ എ.സി, ഡിലക്സ് ബസ്സുകള്‍ കൃത്യമായി സര്‍വ്വീസ് നടത്തുവാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ബത്തേരി, മൈസൂർ, ബാഗ്ലൂർ , സേലം, പാലക്കാട് എന്നീ കേന്ദ്രങ്ങളിൽ അധികമായി സപ്പോർട്ട് സർവീസിനായി ബസ്സുകളും ക്രൂവും ക്രമീകരിച്ചിട്ടുണ്ട്.

ബാംഗ്ലൂര്‍ ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍

10.09.2024 മുതല്‍ 23.09.2024 വരെ

1. 19.45 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
2. 20.15 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
3. 20.50 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
4. 21.15 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
5. 21.45 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
6. 22.15 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

7. 22.50 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) - മൈസൂര്‍, സുല്‍ത്താന്‍ബത്തേരി വഴി
8. 23.15 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
9. 20.45 ബാംഗ്ലൂര്‍ - മലപ്പുറം (S/F) - മൈസൂര്‍, കുട്ട വഴി(alternative days)
10. 20.45 ബാംഗ്ലൂര്‍ - മലപ്പുറം (S/Dlx.) - മൈസൂര്‍, കുട്ട വഴി(alternative days)
11. 19.15 ബാംഗ്ലൂര്‍ - തൃശ്ശൂര്‍ (S/Exp.) - കോയമ്പത്തൂര്‍, പാലക്കാട് വഴി
12. 21.15 ബാംഗ്ലൂര്‍ - തൃശ്ശൂര്‍ (S/Exp.) - കോയമ്പത്തൂര്‍, പാലക്കാട് വഴി

13. 22.15 ബാംഗ്ലൂര്‍ - തൃശ്ശൂര്‍ (SF) - കോയമ്പത്തൂര്‍, പാലക്കാട് വഴി
14. 17.30 ബാംഗ്ലൂര്‍ - എറണാകുളം (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി
15. 18.30 ബാംഗ്ലൂര്‍ - എറണാകുളം (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി
16. 19.30 ബാംഗ്ലൂര്‍ - എറണാകുളം (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി
17. 19.45 ബാംഗ്ലൂര്‍ - എറണാകുളം (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി
18. 20.30 ബാംഗ്ലൂര്‍ - എറണാകുളം (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി

19. 17.00 ബാംഗ്ലൂര്‍ - അടൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി
20. 17.30 ബാംഗ്ലൂര്‍ - കൊല്ലം (S/Exp.) - കോയമ്പത്തൂര്‍, പാലക്കാട് വഴി
21. 18.10 ബാംഗ്ലൂര്‍ - കോട്ടയം (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി
22. 19.10 ബാംഗ്ലൂര്‍ - കോട്ടയം (S/Exp.) - കോയമ്പത്തൂര്‍, പാലക്കാട് വഴി
23. 20.30 ബാംഗ്ലൂര്‍ - കണ്ണൂര്‍ (SF) - ഇരിട്ടി, മട്ടന്നൂര്‍ വഴി

24. 21.45 ബാംഗ്ലൂര്‍ - കണ്ണൂര്‍ (SF) - ഇരിട്ടി, മട്ടന്നൂര്‍ വഴി
25. 22.45 ബാംഗ്ലൂര്‍ - കണ്ണൂര്‍ (SF) - ഇരിട്ടി, കൂട്ടുപുഴ വഴി
26. 22.15 ബാംഗ്ലൂര്‍ - പയ്യന്നൂര്‍ (S/Exp.) - ചെറുപുഴ വഴി
27. 19.30 ബാംഗ്ലൂര്‍ - തിരുവനന്തപുരം (S/Dlx.) - നാഗര്‍‍കോവില്‍ വഴി
28. 18.30 ചെന്നൈ - തിരുവനന്തപുരം (S/Dlx.) - നാഗര്‍‍കോവില്‍ വഴി
29. 19.30 ചെന്നൈ - എറണാകുളം (S/Dlx.) - സേലം, കോയമ്പത്തൂര്‍ വഴി

കേരളത്തിൽ നിന്നുള്ള അധിക സർവീസുകൾ

09.09.2024 മുതൽ 22.09.2024 വരെ

1. 20.15 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) - മാനന്തവാടി, കുട്ട വഴി
2. 20.45 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) - മാനന്തവാടി, കുട്ട വഴി
3. 21.15 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) - മാനന്തവാടി, കുട്ട വഴി
4. 21.45 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) - മാനന്തവാടി, കുട്ട വഴി
5. 22.15 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) - മാനന്തവാടി, കുട്ട വഴി
6. 22.30 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) - മാനന്തവാടി, കുട്ട വഴി
7. 22.50 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) - മാനന്തവാടി, കുട്ട വഴി
8. 23.15 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) - മാനന്തവാടി, കുട്ട വഴി

9. 20.00 മലപ്പുറം - ബാംഗ്ലൂര്‍ (S/F) - മാനന്തവാടി, കുട്ട വഴി(alternative days)
10. 20.00 മലപ്പുറം - ബാംഗ്ലൂര്‍ (S/Dlx.) - മാനന്തവാടി, കുട്ട വഴി (alternative days)
11. 19.45 തൃശ്ശൂര്‍ - ബാംഗ്ലൂര്‍ (S/Exp.)- കോയമ്പത്തൂര്‍, സേലം വഴി
12. 21.15 തൃശ്ശൂര്‍ - ബാംഗ്ലൂര്‍ (S/Exp.) - കോയമ്പത്തൂര്‍, സേലം വഴി
13. 22.15 തൃശ്ശൂര്‍ - ബാംഗ്ലൂര്‍ (SF) - കോയമ്പത്തൂര്‍, സേലം വഴി

14. 17.30 എറണാകുളം - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
15. 18.30 എറണാകുളം - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
16. 19.00 എറണാകുളം - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
17. 19.30 എറണാകുളം - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
18. 20.15 എറണാകുളം - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി

19. 17.30 അടൂര്‍ - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
20. 18.00 കൊല്ലം - ബാംഗ്ലൂര്‍ (S/ Exp.) - കോയമ്പത്തൂര്‍, സേലം വഴി
21. 18.10 കോട്ടയം - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
22. 19.10 കോട്ടയം - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
23. 20.10 കണ്ണൂര്‍ - ബാംഗ്ലൂര്‍ (SF) - മട്ടന്നൂര്‍, ഇരിട്ടി വഴി

24. 21.40 കണ്ണൂര്‍ - ബാംഗ്ലൂര്‍ (SF) - ഇരിട്ടി, കൂട്ടുപുഴ വഴി
25. 22.10 കണ്ണൂര്‍ - ബാംഗ്ലൂര്‍ (SF) - ഇരിട്ടി, കൂട്ടുപുഴ വഴി
26. 17.30 പയ്യന്നൂര്‍ - ബാംഗ്ലൂര്‍ (S/Exp.) - ചെറുപുഴ വഴി
27. 18.00 തിരുവനന്തപുരം-ബാംഗ്ലൂര്‍ (S/Dlx.) - നാഗര്‍‍കോവില്‍, മധുര വഴി
28. 18.30 തിരുവനന്തപുരം - ചെന്നൈ (S/Dlx.) - നാഗര്‍‍കോവില്‍ വഴി
29. 19.30 എറണാകുളം - ചെന്നൈ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി

യാത്രക്കാരുടെ തിരക്കും ആവശ്യകതയും മനസിലാക്കിയാകും ഈ അധിക സര്‍വ്വീസുകള്‍ നടത്തുക. ഇതിനായി യൂണിറ്റ് ഓഫീസര്‍മാര്‍ ഓണ്‍‌ലൈന്‍ റിസര്‍‍വേഷന്‍ ട്രെന്റ്, മറ്റ് സംസ്ഥാന RTCകള്‍, ട്രാഫിക് ഡിമാന്‍റ്, മുന്‍വര്‍ഷത്തെ വിവരങ്ങള്‍ എന്നിവയും സമയാസമയം ബാംഗ്ലൂര്‍ സര്‍വീസ് ഇന്‍ ചാര്‍ജുകള്‍, ഓപ്പറേഷന്‍ കണ്‍‍ട്രോള്‍ റൂം എന്നിവയുമായി ബന്ധപ്പെട്ടാകും സര്‍വ്വീസ് ക്രമീകരിക്കുക.
യാത്രക്കാരുടെ തിരക്കില്ലാത്ത സമയങ്ങളിലെ സര്‍വ്വീസുകള്‍ക്കും ട്രിപ്പുകള്‍ക്കും നിരക്കില്‍ കിഴിവുകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

ദീര്‍ഘദൂര യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ലോക്കല്‍ കട്ട് ടിക്കറ്റ് റിസര്‍‍വേഷന്‍ ഒഴിവാക്കുവാന്‍ ഈ സര്‍വീസുകള്‍‍ക്കെല്ലാം ഓണ്‍‍ലൈന്‍ റിസര്‍‍വേഷന്‍ സൗകര്യവും ഒരു വശത്തേക്ക് മാത്രം ട്രാഫിക് ഡിമാൻഡ് ആയതിനാല്‍ അനുവദനീയമായ ഫ്ളെക്സി നിരക്കിലും ആയിരിക്കും സര്‍വിസുകള്‍ ഓപ്പറേറ്റ് ചെയ്യുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: onam ksrtc bus service
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+