Search
  • Follow NativePlanet
Share
» »അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...

അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...

നാടും നഗരവും കൊടും ചൂടിലാണ്. ഫാൻ എത്ര വേഗത്തിൽ കറങ്ങിയിട്ടും കാറ്റ് എത്താത്ത അവസ്ഥ.. എസിയുടെ തണുപ്പിൽ നിന്ന് ഒരു നിമിഷം മാറുമ്പോഴേയ്ക്കും ചൂടെത്തും.. ഇങ്ങനെയൊരു അവസ്ഥയിൽ എങ്ങനെയാണ് വീട്ടിലിരിക്കുക. പ്രത്യേകിച്ച് സ്കൂൾ അടച്ച് കുട്ടികൾ അവധിക്കാലം ആഘോഷിക്കുന്ന സമയത്ത്. പരിഹാരം യാത്രകൾ തന്നെയാണ്.

വേനലവധിയില്‍ കുട്ടികളെയും കൂട്ടി യാത്രകൾ പ്ലാൻ ചെയ്യുന്ന മാതാപിതാക്കൾക്ക് പറ്റിയ പാക്കേജുകൾ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അവസരിപ്പിച്ചിട്ടുണ്ട്. ചൂടിൽ നിന്നും ഇടുക്കിയുടെ തണുപ്പും കുളിരും കോടമഞ്ഞും തേടി കുറഞ്ഞ ചെലവിൽ കുട്ടികൾക്കൊപ്പം അടിച്ചുപൊളിക്കാൻ പറ്റുന്ന യാത്രകളാണ് കെ എസ് ആർ ടി സി കോട്ടയം ബജറ്റ് ടൂറിസം സെല്ലിന്‍റേത്.

One Day Trip To Chathurangappara Low Cost Summer Travel Package

ഇടുക്കിയിലെ ഹൃദയം കവരുന്ന ഇടങ്ങളായ ചതുരംഗപ്പാറ , അഞ്ചുരുളി എന്നിവിടങ്ങളിലേക്കാണ് സെല്‍ രണ്ട് വ്യത്യസ്ത യാത്രാ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. കേൾക്കുമ്പോൾ തന്നെ കുളിര് തോന്നുന്ന രണ്ടിടങ്ങളിലേക്കും ഇതത്വണത്തെ വേനലവധിയില് പോകുവല്ലേ അപ്പോൾ.

ചതുരംഗപ്പാറ യാത്ര

ഈസ്റ്ററിന്‍റെ ആഘോഷങ്ങളും ക്ഷീണവും കഴിഞ്ഞ് ആവശ്യത്തിന് വിശ്രമിച്ച് മടുത്തു കഴിയുമ്പോൾ പോകാൻ പറ്റുന്ന യാത്രയാണ് ചതുരംഗപ്പാറയിലേക്കുള്ളത്. ഏപ്രിൽ ആറ് ശനിയാഴ്ച രാവിലെ കോട്ടയം ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന യാത്രയിൽ ഈ റൂട്ടിലെ പ്രധാന സ്ഥലങ്ങളെല്ലാം കണ്ടാണ് പോകുന്നത്.

കോട്ടയത്തു നിന്നു തുടങ്ങുന്ന യാത്രയിൽ ആദ്യം ചെല്ലുന്നത്
റിപ്പിൾ വാട്ടർ ഫോൾസ് കാണാനാണ്. മഴക്കാലത്താണ് ഇതിനു മുഴുവൻ ജീവൻ വയ്ക്കുന്നതെങ്കിലും വേനലിൽ ഇവിടം നിരാശപ്പെടുത്താറില്ല. സുരക്ഷിതമായ ലക്ഷ്യസ്ഥാനം ആയതിനാൽ തന്നെ കുട്ടികൾക്ക് ധൈര്യമായി പോവുകയും ചെയ്യാം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ നേൃത്വത്തിലാണ് ഇതിന്‍റെ പ്രവർത്തനം.

പൊന്മുടി ഡാം ഇടുക്കിയിലെ മറ്റിടങ്ങളെപ്പോലെ പേരുകേട്ടതല്ല. പെരിയാറിന്റെ കൈവഴിയായ പന്നിയാർ പുഴക്ക് കുറുകെ നിർമിച്ച ഇത് ഒരു ഓഫ്ബീറ്റ് ലക്ഷ്യസ്ഥാനം കൂടിയാണ്. ഇതിനു കുറുകെ നടന്നു കാണാനുള്ള അവസരം സഞ്ചാരികൾക്ക് ലഭിക്കും.

കള്ളിമാലി വ്യൂ പോയിന്‍റ് ആണ് അടുത്തതായി സന്ദര്‍ശിക്കുന്നത്. പൊൻമുടി ഡാമിന്റെ ക്യാച്മെന്റ് ഏരിയ ആണിത്. വ്യൂ പോയിന്‍റിൽ നിന്നു നോക്കുമ്പോൾ കാൽവരി മൗണ്ടിന് സമാനമായ കാഴ്ചകളാണ് കാണാൻ സാധിക്കുക.

ഗ്യാപ്പ് റോഡ് ആനയിറങ്കൽ ഡാം

കള്ളിമാലി വ്യൂ കണ്ട് നേരേ ഗ്യാപ്പ് റോഡ് വഴി ആനയിറങ്കലിലേക്കാണ് പോകുന്നത്. എത്ര വലിയ വേനലിലും വറ്റില്ല എന്നതാണ് ഇതിന്‍റെ ആകർഷണം. തേയിലത്തോട്ടങ്ങൾക്കു നടുവിലുള്ള അണക്കെട്ടിലേക്ക് ആനകൾ വെള്ളം കുടിക്കാൻ പതിവായി വരുന്നതിനാലാണ് ആനയിറങ്കൽ എന്ന പേര് കിട്ടിയത്. ഗ്യാപ് റോഡിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

ചതുരംഗപ്പാറ കാറ്റാടി പാടം

ഇനി നേരേ ചതുരംഗപ്പാറയാണ് സന്ദർശിക്കുന്നത്. കേരള-തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ കാറ്റാടിപ്പാടങ്ങളാണ് കാണാനുള്ളത്. ഇവിടെ നിന്നുള്ള വ്യൂ പോയിന്‍റുകളും മനോഹരമായ കാഴ്ചകൾ നല്കുന്നു. ഉടുമ്പൻചോലയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് ചതുരംഗപ്പാറ സ്ഥിതി ചെയ്യുന്നത്. ചതുരംഗപ്പാറ കവലയിൽ നിന്നും രണ്ട് കിലോമീറ്റർ മുകളിലേക്ക് കയറിയാണ് വ്യൂ പോയിന്റിൽ എത്തുന്നത്.

790 രൂപയാണ് ഏകദിന ചതുരംഗപ്പാറ ട്രിപ്പിനുള്ള ടിക്കറ്റ് നിരക്ക്. ഭക്ഷണവും മറ്റു ചിലവുകളും യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+