ഏപ്രിൽ മാസത്തിലെ അവധി ദിവസങ്ങൾ ആസ്വദിക്കുവാൻ ഇഷ്ടംപോലെ യാത്രകളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഡിപ്പോകളെല്ലാം വ്യത്യസ്തവു പോക്കറ്റിനിണങ്ങുന്നതുമായ പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ, പാലക്കാട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും ഒരു കിടിലൻ യാത്രയുമായി വന്നിരിക്കുകയാണ്, പാലക്കാടിന്‍റെ ചൂടിൽ നിന്നും ബ്രഹ്മഗിരിയുടെ കുളിരിലേക്ക് കുളിരിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന വയനാടൻ യാത്ര.
ഏപ്രിൽ 6-ാം തിയതി വ്യാഴാഴ്ച പുറപ്പെട്ട് ഏഴാം തിയതി വൈകിട്ടോടെ മടങ്ങിയെത്തുന്ന യാത്രയിൽ വയനാട്ടിലെ പ്രസിദ്ധമായ എല്ലാ കാഴ്ചകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 5.00 മണിക്ക് പാലക്കാട് നിന്നു പുറപ്പെടുന്ന യാത്രയുടെ ആദ്യ സ്റ്റോപ്പ് പൂക്കോട് തടാകമാണ്. വയനാട് കാഴ്ചകളിലേക്ക് സഞ്ചാരികളെ സ്വീകരിക്കുന്ന ഇവിടം വൈത്തിരിക്ക് സമീപമാണുള്ളത്. 13 ഏക്കർ വിസ്തൃതിയുള്ള തടാകം ചുറ്റി നടന്നു കാണുവാനും ബോട്ടിങ്ങിനും സൗകര്യമുണ്ട്.

പൂക്കോട് നിന്നിറങ്ങി നേരേ പോകുന്നത് 900 കണ്ടിയിലേക്കാണ്. വയനാട്ടിലെത്തുന്ന സഞ്ചാരികൾ എല്ലാവരും പോകുവാനാഗ്രഹിക്കുന്ന ഇവിടം ഓഫ്റോഡ് യാത്രാനുഭവമാണ് നല്കുന്നത്. കാടിനു നടുവിലൂടെയും തോട്ടങ്ങളിലൂടെയുമുള്ള യാത്രയും ചില്ലുപാലവും ആണ് ഇവിടുത്തെ ആകർഷണം. ആകാശത്തിനു മുകളിലൂടെ, കാടിനും മരങ്ങൾക്കും മുകളിലൂടെ നടക്കുന്ന അനുഭവം തരുന്ന ചില്ലുപാലത്തിലൂടെയുള്ള നടത്തം ഇവിടെ എത്തിയാൽ ഒഴിവാക്കരുത്. ഉച്ചഭക്ഷണം കൂടി കഴിഞ്ഞ് ഏകദേശം നാലരയോടെ ഇവിടെ നിന്നിറങ്ങി സുൽത്താൻ ബത്തേരിയിലേക്ക് പോകും.
ആറരയോടെ സുൽത്താൻ ബത്തേരിയിൽ നിന്നും പുറപ്പെടുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന ജംഗിൾ സഫാരിയാണ് അടുത്തത്. യാത്രയ്ക്ക് മുൻപ് ഒന്നര മണിക്കൂറോളം സമയം വിശ്രമിക്കാം. ഏഴര മുതൽ പത്തര വരെയാണ് വയനാടൻ കാടുകളുടെ രാത്രികാല ദർശനം തരുന്ന ജംഗിള്‍ സഫാരി. മൂന്നുമണിക്കൂറോളം ദൈർഘ്യമുണ്ട് ഈ യാത്രയ്ക്ക്. തിരികെ രാത്രി താമസം കെഎസ്ആർടിസിയുടെ സ്ലീപ്പർ ബസിലാണ്.

പിറ്റേന്ന് രാവിലെ രാവിലെ 8 മണിയോടെ ധീര ദേശാഭിമാനി പഴശ്ശിയുടെ വീര സ്മരണകൾ കുടികൊള്ളുന്ന മാവിലാം തോട്ടിലേയ്ക്കുള്ള യാത്രയോടെ രണ്ടാം ദിവസത്തെ യാത്ര ആരംഭിക്കും. മുക്കാൽ മണിക്കൂറോളം മാത്രമാണ് ഇവിടെ ചിലവഴിക്കുന്നത്. തുടർന്ന് കുറുവാ ദ്വീപിലേക്ക് പോകുന്നു. കബനി നദിയുടെ നടുവിൽ 950 ഏക്കർ വിസ്തീർണ്ണത്തിൽ കിടക്കുന്ന ദ്വീപുകളുടെ സമൂഹമാണ് കുറുവാ ദ്വീപ്. വയനാട്ടിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുവാൻ താല്പര്യപ്പെടുന്ന ഇവിടെ 150 ഓളം ദ്വീപുകളുടെ കൂട്ടം കാണാം. അടുത്തുള്ള പ്രധാന നഗരം മാനന്തവാടിയാണ്. തുടർന്ന് ഉച്ചഭക്ഷണവും കഴിഞ്ഞ് നേരെ പോകുന്നത് ബാണാസുര സാഗർ അണക്കെട്ടിലേക്കാണ്. ബാണാസുര മലകൾക്കിടയിൽ മണ്ണുകൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ട് മണ്ണുകൊണ്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടും കൂടിയാണ്.

രണ്ടു മണിക്കൂർ ഇവിടെ ചിലവഴിച്ച ശേഷം ചങ്ങല മരം കാണുവാനായി പോകുന്നു. വയനാട് ചുരത്തിന്റെ വഴി പറഞ്ഞുകൊടുത്ത കരിന്തണ്ടൻ എനന് ആദിവാസി യുവാവിനെ ബ്രിട്ടീഷുകാർ ചതിച്ചുകൊന്നുവെന്നും അങ്ങനെ കരിന്തണ്ടന്റെ ആത്മാവ് ഇവിടെ അലഞ്ഞുനടക്കുവാൻ തുടങ്ങിയപ്പോൾ ഇവിടുത്തെ ഈ മരത്തിൽ ചങ്ങലെ കെട്ടി ബന്ധിച്ചുവെന്നുമാണ് വിശ്വാസം. തുടർന്ന് ലക്കിടി വ്യൂ പോയിന്‍റ് കൂടി കണ്ട് യാത്ര അവസാനിപ്പിക്കും.
യാത്രാ ചെലവ് , പ്രവേശന ഫീ , ജംഗിൾ സഫാരി, സ്ലീപ്പർ ചാർജ്ജ് എന്നി ഉൾപ്പെടെ ഒരാൾ 2920 രൂപയാണ് ടിക്കറ്റ് നിരക്കായി നല്കേണ്ടത്. ഭക്ഷണചെലവുകൾ, മറ്റു ചിലവുകൾ എന്നിവ അവരവർ വഹിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9947086128.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













