Search
  • Follow NativePlanet
Share
» »പാലക്കാട്ടെ അവധികൾ ആഘോഷമാക്കാം.. കാഴ്ചകളിലെ നെല്ലിയാമ്പതിയും പോത്തുണ്ടി ഡാമും... റെഡിയാണോ?!

പാലക്കാട്ടെ അവധികൾ ആഘോഷമാക്കാം.. കാഴ്ചകളിലെ നെല്ലിയാമ്പതിയും പോത്തുണ്ടി ഡാമും... റെഡിയാണോ?!

ഇത്തവണത്തെ യാത്ര വേണമെങ്കിൽ കെഎസ്ആർടിയിലാക്കാം. കാടിന്റെ കാഴ്ചകളിലേക്ക്, പശ്ചിമഘട്ടത്തിന്റെ വനമേഖലകൾക്കടുത്തേയ്ക്ക്,നമ്മുടെ നെല്ലിയാമ്പതിയിലേക്ക് ഒരു യാത്ര

കാടിന്‍റെ കാഴ്ചകളിലേക്ക് കടന്നു ചെല്ലുന്നത് സഞ്ചാരികൾക്ക് എന്നുമൊരു ഹരമാണ്. കാടിന്‍റെ നിശബ്ദതയിൽ അലിഞ്ഞ്, പച്ചപ്പിനോട് ചേർന്ന്, മറ്റൊരു കാടുകണക്കെ, അതിന്‍റെ അതേ താളത്തിൽ ഒരു യാത്ര. പേരറിയാത്ത മരങ്ങളും ഇതുവരെ കണ്ടിട്ടില്ലാത്ത വള്ളിപ്പടപ്പുകളും ഒക്കെ പിന്നിട്ട് ഇങ്ങനെ, എന്നാല്‍ തീർത്തും സുരക്ഷിതമായി ഒരു യാത്ര പോയാലോ? പോകുന്നത് മറ്റൊരിടത്തേയ്ക്കുമല്ല, നമ്മുടെ സ്വന്തം നെല്ലിയാമ്പതിയിലേക്കാണ്. പേകു കേൾക്കുമ്പോൾ ഒരു പുതുമ തോന്നിയില്ലെങ്കില്‍ക്കൂടിയും ഇവിടെ എത്തിയാൽ പിന്നെ നിങ്ങൾ ഒരു മടക്കയാത്ര ആഗ്രഹിക്കുകയേയില്ല!

ചുരംകയറിയെത്തുന്ന കാഴ്ചകൾ എന്നും മനസ്സിൽ തങ്ങിനിൽക്കുവാൻ പോന്നവയാണ്. ഈ കാഴ്ചകൾ ഒന്നുകൂടി കണ്ടാലോ? ഇത്തവണത്തെ യാത്ര വേണമെങ്കിൽ കെഎസ്ആർടിയിലാക്കാം. കാടിന്റെ കാഴ്ചകളിലേക്ക്, പശ്ചിമഘട്ടത്തിന്റെ വനമേഖലകൾക്കടുത്തേയ്ക്ക് ഒരു യാത്ര

PC:Shagil Kannur

നെല്ലിയാമ്പതി അഥവാ പാവങ്ങളുടെ ഊട്ടി

നെല്ലിയാമ്പതി അഥവാ പാവങ്ങളുടെ ഊട്ടി

വെറുതെയല്ല നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി ആയതെന്ന് ഇവിടെ വന്നാൽ മനസ്സിലാകും. കാഴ്ചയിൽ മാത്രമല്ല, കാലാവസ്ഥയിൽ മാത്രമല്ല, ഭൂപ്രകൃതിയിലും പല സാമ്യതകളും നെല്ലിയാമ്പതിക്ക് ഊട്ടിയുമായി കണ്ടെത്തുവാൻ സാധിക്കും. സമുദ്രനിരപ്പിൽ നിന്നും 467 മുതല്‍ 1572 മീറ്റര്‍ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം സമൃദ്ധമായ പച്ചപ്പിനാലും കാടുകളാലും കോടഞ്ഞും പിന്നെ തേയിലത്തോട്ടങ്ങളും ചേരുമ്പോൾ ഇവിടം പാവങ്ങളുടെ ഊട്ടിയായി മാറും!

PC:Shagil Kannur

പാലക്കാടിന്‍റെ അഭിമാനം

പാലക്കാടിന്‍റെ അഭിമാനം

പാലക്കാടുകാരുടെ സ്വകാര്യ അഭിമാനവും അഹങ്കാരവുമാണ് നെല്ലിയാമ്പതി. പാലക്കാടിനെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തുന്നതിൽ ഈ നാടിനുള്ള പങ്ക് തീർത്തും നിസാരമായ ഒന്നല്ല. നേരത്തെ സൂചിപ്പിച്ചതുപോലെ 467 മുതല്‍ 1572 മീറ്റര്‍ വരെ ഉയരത്തിൽ കിടക്കുന്നതിനാൽ ഓരോ ഇടത്തും അതിനനുസരിച്ചുള്ള ചൂടും തണുപ്പുമുക്കെ മാറി വരും. വെറുതെ വണ്ടിയിലിരുന്നു കാണുന്ന കുറേ കാഴ്ചകളല്ല യഥാർത്ഥത്തിലുള്ള നെല്ലിയാമ്പതി. മണ്ണിലിറങ്ങി, നടന്നു കണ്ടു, മഞ്ഞുകൊണ്ടുള്ള കുറേ കാഴ്ചകളും അനുഭവങ്ങളും- അതാണ് നെല്ലിയാമ്പതി സഞ്ചാരികൾക്കായി ഒരുക്കുന്നത്.

PC:ebin aliyas

കാഴ്ചകളുടെ നാട്

കാഴ്ചകളുടെ നാട്

ഇഷ്ടംപോലെ കാഴ്ചകളാണ് നെല്ലിയാമ്പതിയിലും സമീപ പ്രദേശങ്ങളിലും ആയുള്ളത്. ഒരു അവധി ദിവസം ഏറ്റവും ഫലപ്രദവും ക്ഷീണവുമില്ലാതെ ചിലവഴിക്കുവാൻ പാലക്കാട്ടുകാർക്കും സമീപ ജില്ലകളിലുള്ളവർക്കും ധൈര്യത്തോടെ നെല്ലിയാമ്പതി തിരഞ്ഞെടുക്കാം.
നെല്ലിയാമ്പതിയുടെ കുളര് നെന്മാറയിൽ നിന്നുതന്നെ കിട്ടിത്തുടങ്ങും. കാഴ്ചകൾ തന്നെയാണ് യാത്ര തുടങ്ങുമ്പോഴത്തെ ഹൈലൈറ്റ്. പച്ചപ്പും താഴ്വരകളും ഓറഞ്ച് തോട്ടങ്ങളും തേയിലത്തോട്ടങ്ങളുമെല്ലാം നിങ്ങൾക്കിവിടെ കാണാം. പക്ഷേ, ഇതൊക്കെ തുടങ്ങുന്നത് ആ പത്തു ഹെയർപിൻ വളവുകൾ കയറിച്ചെന്നിട്ടാണ്. വഴിയിലെമ്പാടുമുള്ള വ്യൂ പോയിന്റുകളിൽ നിന്നു നാട് മൊത്തത്തിൽ കണ്ട പ്രതീതി നൽകുന്ന ഒട്ടേറെ ഇടങ്ങളുമുണ്ട്.

PC:Jaseem Hamza

ട്രക്കിങ്ങ്

ട്രക്കിങ്ങ്

കാഴ്ചകളിലേക്കു കടക്കുന്നതിനു മുൻപേ അറിയേണ്ടത് ഇവിടുത്തെ ട്രക്കിങ്ങുകളാണ്. കാടിന്റെ കാഴ്ചകൾ നല്കുന്ന ഇവിടുത്തെ ട്രക്കിങ്ങിന് ആരാധകർ ഇഷ്ടം പോലെയുണ്ട്. കാടകങ്ങളിലൂടെ നടന്ന് പുത്തൻ കാഴ്ചകള്‍ അറിഞ്ഞ് പോകുന്ന യാത്രയിൽ കാടിനെ കുറച്ചുകൂടി അടുത്തുനിന്നു കാണുവാനും പരിചയപ്പെടുവാനും സാധിക്കും എന്നതു തന്നെയാണ് പ്രധാനം. വലിയ ബുദ്ധിമുട്ടില്ലാത്ത യാത്രകളാണ് ഇവിടെ ലഭിക്കുന്ന ട്രക്കിങ്ങുകൾക്കുള്ളത്. ട്രക്കിങ്ങുകളുടെ തുടക്കസ്ഥാനം കൈകാട്ടി എന്ന സ്ഥലമാണ്.

PC:Ashwin Kumar

സീതാർകുണ്ട്

സീതാർകുണ്ട്

വ്യൂ പോയിൻറും വെള്ളച്ചാട്ടവും കൊണ്ട് മനോഹരമായ നാടാണ് സീതാർക്കുണ്ട്. നെല്ലിയാമ്പതിയിൽ നിന്നും വെറും 8 കിമീ മാത്രമേ ഇവിടേക്ക് ദൂരമുള്ളൂ. രാമായണ കാലത്ത് രാമനും സീതയും ഇവിടെ ജീവിച്ചിരുന്നു എന്ന വിശ്വാസത്തിൽ നിന്നാണ് സ്ഥലത്തിനു സീതാർകുണ്ട് എന്ന പേരു ലഭിച്ചത് എന്നാണ് കരുതപ്പെടുന്നത്. ഇതിൽതന്നെ സീതാ ദേവി ഇവിടെ കുളിക്കുകയും ഇതിലെ വെള്ളമെടുത്ത് തർപ്പണം നടത്തുകയും ചെയ്തിട്ടുണ്ടത്രെ.
ഇവിടുത്തെ വെള്ളച്ചാട്ടം അതിമനോഹരമാണ്. വ്യൂ പോയിന്‍റാവട്ടെ, കാഴ്ചകളുടെ കൂടാരമാണ്. ഇവിടെ നിന്നും ചുള്ളിയാർ ഡാം, മീങ്കര ഡാം ,കൊല്ലങ്കോട് എന്നിവ നോക്കി കാണാം.

PC:Zuhairali

പോത്തുണ്ടി ഡാം

പോത്തുണ്ടി ഡാം

പാടിപ്പുഴയ്ക്കും മീന്‍ചാടിപ്പുഴയ്ക്കും കുറുകെ നിര്‍മ്മിച്ചിരിക്കുന്ന പോത്തുണ്ടി ഡാം ആണ് നെല്ലിയാമ്പതി യാത്രയിലെ താരം. 19-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ഡാം കാഴ്ചകൾക്കും ബോട്ടിങ്ങിനും പ്രസിദ്ധമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ കൃഷി ആവശ്യങ്ങളെ മുൻനിർത്തി നിർമ്മിച്ച അണക്കെട്ടാണിത്.

PC:Parle94

കെഎസ്ആർടിസിയ്ക്ക് പോകാം

കെഎസ്ആർടിസിയ്ക്ക് പോകാം

ഈ കാഴ്ചകളെല്ലാം ഇതേ ഭംഗിയിലും രസത്തിലും ഒന്നു കാണണമെന്നുണ്ടെങ്കിൽ നേരെ പാലക്കാട് കെഎസ്ആർടിയിലേക്ക് വിട്ടോ! നെല്ലി ദേവതയുടെ ഊരായ നെല്ലിയാമ്പതി മലനിരകളുടെ കാഴ്ചകളിലേക്ക് കിടിൽ പാക്കേജാണ് പാലക്കാട് കെഎസ്ആർടിസി ഒരുക്കിയിട്ടുള്ളത്.
വരയാടു മല വ്യൂ പോയിന്‍റ്, സീതാർക്കുണ്ട്, ഓറഞ്ച് ഫാം, തേയില തോട്ടത്തിന്റെ ദൃശ്യ ഭംഗി കാണുവാൻ പോത്തു പാറ, അവിടുന്ന് പിന്നെ കേശവൻ പാറ, കാട്ടിലൂടെയുള്ള നടത്തം, പോത്തുണ്ടി ഡാം , അവിടുത്തെ സാഹസിക റൈഡുകൾ, അതും 20 ശതമാനം കുറഞ്ഞ നിരക്കിൽ ആസ്വദിച്ച്, വരുന്ന ഒരത്യുഗ്രൻ പാക്കേജ്.

PC:Farhan faris

എങ്ങനെ പോകാം

എങ്ങനെ പോകാം

രാവിലത്തെ ഭക്ഷണം, ഉച്ച ഭക്ഷണം, വൈകുന്നേരത്തെ ചായ, ലഘു ഭക്ഷണം, പോത്തുണ്ടി ഡാം പ്രവേശന ഫീസ് എന്നിവ അടക്കം ഒരാൾക്ക് 600 രൂപയാണ് നിരക്ക്. രാവിലെ 7 ന് പാലക്കാട് കെഎസ്ആർടിസി നിന്ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് 7 ന് തിരികെയെത്തും. എല്ലാ ശനി, ഞായർ ദിവസങ്ങളിലും യാത്ര ഉണ്ടായിരിക്കും. 35 ആളുകൾ ഉണ്ടെങ്കിൽ ഏത് ദിവസവും യാത്ര ഒരുക്കുന്നതാണ്. ബുക്കിംഗിനായി 9947086128 എന്ന നമ്പറിൽ ബന്ധപ്പെടാം.

PC:Baburajpm

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+