വേനൽക്കാലം കഴിയുവാന്‍ ഇനി കുറച്ച് ദിവസങ്ങളേയുള്ളൂ. ജൂണ്‍ ആകുന്നതോടെ യഥാർത്ഥ മഴക്കാലത്തിനു തുടക്കമാകും. കാലാവസ്ഥ മാറുമ്പോൾ യാത്രകളും മാറുകയാണ്. ഇതാ മഴയെത്തും മുൻപേ, ഈ സീസണിലെ അവസാനവട്ട യാത്രകളുടെ തയ്യാറെടുപ്പിലാണ് പാലക്കാട് കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ. പാലക്കാട് നിന്നും ഗവിയിലേക്കുമാണ് ഇനിയുള്ള യാത്രകള്‍.
മെയ് 20-ാം തിയതി പാലക്കാട് ഡിപ്പോയിൽ നിന്നും പുറപ്പെടുന്ന രീതിയിലാണ് ഇരുയാത്രകളും ക്രമീകരിച്ചിരിക്കുന്നത്. അവധിക്കാലം തീരുന്നതിനു മുൻപ്, മഴക്കാല യാത്രകൾ പ്ലാൻ ചെയ്യുന്നതിനു മുന്‌പായി ചെറിയ യാത്രകൾ മനസ്സിലുണ്ടെങ്കിൽ ഈ യാത്രകൾക്കായി ബുക്ക് ചെയ്യാം. കുറഞ്ഞ ചിലവിൽ ബജറ്റ് യാത്രകളാണ് ബജറ്റ് ടൂറിസം സെൽ ഒരുക്കുന്നത്.

പാലക്കാട്-ഗവി യാത്ര
പാലക്കാട്- ഗവി യാത്ര മെയ് 20 ശനിയാഴ്ച രാത്രി 10.00 മണിക്ക് ഡിപ്പോയിൽ നിന്നാരംഭിക്കും. പുലർച്ചെയോടെ പത്തനംതിട്ടയിലെത്തി അവിടുന്ന് ഗവി സന്ദർശിക്കും. കാട്ടിലൂടെയുള്ള യാത്ര, ബോട്ടിങ്, ഭക്ഷണം എന്നിവ ഉൾപ്പെടുന്നതാണ് ഗവി പാക്കേജ്. 70 കിലോമീറ്റർ ദൂരം കെഎസ്ആർടിസി ബസിൽ കാട്ടിലൂടെ സഞ്ചരിക്കുന്നതാണ് ഈ യാത്രയിലെ ആകർഷണം. മൂഴിയാർ ഡാം , കക്കി ഡാം,ആനത്തോട്, കൊച്ചു പമ്പ, ഗവി എന്നിങ്ങനെ അഞ്ച് അണക്കെട്ടുകളും യാത്രയിൽ സന്ദർശിക്കും.
അന്ന് രാത്രിയോടെ മടങ്ങി തിങ്കളാഴ്ട രാവിലെയോടെ പാലക്കാട് മടങ്ങിയെത്തും.
2850 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. ഇതിൽ ഗവി ടിക്കറ്റ്, ബോട്ടിങ്, ഭക്ഷണം എന്നിവ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനും 9947086128 എന്ന നമ്പറിൽ വാട്സ് ആപ്പ് സന്ദേശം അയക്കാം.
പാലക്കാട്-വയനാട് യാത്ര
പാലക്കാട് കെഎസ്ആർടിസിയുടെ ഈ സീസണിലെ അവസാന വയനാട് യാത്ര മെയ് 20 ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്ക് ഡിപ്പോയിൽ നിന്നാരംഭിക്കും. വയനാട്ടിലെ പ്രധാന കാഴ്ചകളെല്ലാം ഉൾപ്പെടുത്തിയ യാത്ര തിങ്കളാഴ്ച പുലർച്ചെ തിരികെയെത്തും. 2920 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനും 9947086128 എന്ന നമ്പറിൽ വാട്സ് ആപ്പ് സന്ദേശം അയക്കാം.
കോഴിക്കോട് കെഎസ്ആർടിസി ബജറ്റ് യാത്രകൾ
കോഴിക്കോട് കെഎസ്ആർടിസിയും സമാനമായ ബജറ്റ് ടൂർ പാക്കേജുകൾ ലഭ്യമാക്കുന്നുണ്ട്. മെയ് 19, 22 തിയ്യതികളിൽ മൂന്നാർ,തുമ്പൂർമുഴി, അതിരപ്പള്ളി, വാഴച്ചാൽ എന്നിവിടങ്ങളിലേക്കുള്ള പാക്കേജിൽ താമസം, യാത്ര എന്നിവ ഉൾപ്പെടുന്നു ഒരാൾക്ക് 2220 രൂപയാണ് ടിക്കറ്റ് നിരക്ക്. മെയ് 21ന്‍റെ നെല്ലിയാമ്പതി പാക്കേജിൽ ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 1300 രൂപയാണ് ഈടാക്കുന്നത്.
മെയ് 18 ന് പെരുവണ്ണാമുഴി, ജാനകിക്കാട്, അകലാപ്പുഴ യാത്രയും മെയ് 19ന് കൊല്ലൂർ മൂകാംബിക യാത്രയം സംഘചിപ്പിക്കുന്നു. മൂകാബിക തീർത്ഥ യാത്രയ്ക്ക് ഒരാൾക്ക് 2300 രൂപയാണ് നിരക്ക്. മെയ് 23 ന് വാഗമൺ, കുമരകം എന്നിവിടങ്ങളിലേക്കുള്ള യാത്രക്ക് ഒരാൾക്ക് 3850 രൂപ, മെയ് 27 ന് ഗവി യാത്രക്ക് താമസം ഉൾപ്പെടെ ഒരാൾക്ക് 3400 രൂപ, മെയ് 31 ന് കൊച്ചിയിൽ നെഫിര്‍റ്റിറ്റി കപ്പൽ യാത്രയ്ക്ക് 3600 രൂപ എന്നിങ്ങനെയാണ് യാത്ര നിരക്കുകൾ.
ബുക്കിംഗിനും വിവരങ്ങൾക്കും സോണൽ കോഡിനേറ്റർ - 8589038725കോഴിക്കോട് ജില്ലാ കോഡിനേറ്റർ - 9961761708 ,കോഴിക്കോട് 9544477954 ,താമരശ്ശേരി,തിരുവമ്പാടി - 9846100728 ,തൊട്ടിൽപാലം, വടകര : 9048485827 എന്നീ നമ്പറുകളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഒമ്പത് വരെ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













