Search
  • Follow NativePlanet
Share
» »തിരുവനന്തപുരം- പഴനി ബസ് യാത്ര, എളുപ്പം പോകാം..സമയവും പണവും ലാഭം

തിരുവനന്തപുരം- പഴനി ബസ് യാത്ര, എളുപ്പം പോകാം..സമയവും പണവും ലാഭം

പഴനി മുരുകൻ ക്ഷേത്രം മലയാളികളുടെ പ്രിയപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്. വേൽ മുരുകന് ഹരോ വിളിച്ച് എപ്പോൾ വേണമെങ്കിലും ധൈര്യമായി കയറിച്ചെല്ലാൻ പറ്റിയ ഇടം. ആയിരക്കണക്കിന് വിശ്വാസികളാണ് കേരളത്തിൽ നിന്നുൾപ്പെടെ ഓരോ ദിവസവും ഇവിടേക്ക് വരുന്നത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും പഴനിയിലേക്ക് ബസുകളും ട്രെയിനുകളും ലഭ്യമാണ്.

ഇപ്പോഴിതാ, തിരുവനന്തപുരത്ത് നിന്നും പഴനിയിലേക്ക് നേരിട്ട് യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് സ്വിഫ്റ്റ് ബസ് ഏർപ്പെടുത്തിയിരിക്കുകയാണ്. മുൻപ് ഉണ്ടായിരുന്ന സൂപ്പർ ഡീലക്സ് എയർ ബസിന് പകരം വന്ന സ്വിഫ്റ്റിലൂടെ കൂടുതൽ സൗകര്യത്തോടെ യാത്രക്കാർക്ക് പഴനിയിൽ പോയി വരാം. തിരുവനന്തപുരം-പഴനി സ്വിഫ്റ്റ് ബസ് സമയം, സ്റ്റോപ്പ് തുടങ്ങിയ കാര്യങ്ങൾ വിശദമായി വായിക്കാം.

Palani Temple

തിരുവനന്തപുരം പഴനി സ്വിഫ്റ്റ് ബസ്

തിരുവനന്തപുരത്തു നിന്നും നേരിട്ട് പഴനിയിലേക്ക് സർവീസ് നടത്തുന്ന ബസ് ആണിത്. ഏറ്റവും എളുപ്പത്തിൽ സുഖകരമായ യാത്രയിൽ പഴനിയില് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഈ സർവീസ് ഉപകാരപ്പെടും. തിരുവനന്തപുരത്ത് നിന്നാരംഭിച്ച് കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് വഴിയാണ് ഈ ബസ് പഴനിയിൽ എത്തുന്നത്.

തിരുവനന്തപുരം പഴനി സ്വിഫ്റ്റ് ബസ് സമയം

തിരുവനന്തപുരം സെന്ട്രൽ ബസ് സ്റ്റാൻഡിൽ നിന്നും നിന്നും ഉച്ചകഴിഞ്ഞ് 2.30ന് എടുക്കുന്ന ബസ് 10 മണിക്കൂർ 45 മിനിറ്റ് യാത്ര ചെയ്ത് രാത്രി 1.15 ഓടെ പഴനിയിൽ എത്തും. 1430TVMPLNI എന്നാണ് ഈ സർവീസിന്റെ പേര്. 663 രൂപയാണ് ടിക്കറ്റ് നിരക്ക്.

Palani KSRTC Bus

തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റാൻഡ്- 2.30 pm
കൊല്ലം- 3.55 pm
കായംകുളം-5.05 pm
ആലപ്പുഴ-6.00 pm
എറണാകുളം- 7.35 pm
തൃശൂർ-9.10 pm
പാലക്കാട് - 10.55 pm
പൊള്ളാച്ചി- 12.01 am
പളനി- 1.15 am എന്നിങ്ങനെയാണ് എത്തിച്ചേരുന്ന സമയം.

പഴനി- തിരുവനന്തപുരം യാത്ര

പഴനിയിൽ നിന്നും തിരികെ രാവിലെ 9.31ന് ആരംഭിക്കുന്ന യാത്ര രാത്രി 8.15 ഓടെ തിരുവനന്തപുരം സെന്ട്രൽ ബസ് സ്റ്റാൻഡിൽ എത്തും. 10 മണിക്കൂർ 44 മിനിറ്റാണ് യാത്രാ സമയം. സർവീസ്- 0931PLNITVM
പളനി-9.31 am
പൊള്ളാച്ചി-10.45 am
പാലക്കാട്- 12.10 pm
തൃശൂർ- 1.35 pm
എറണാകുളം- 3.30 pm
ആലപ്പുഴ- 4.45 pm
കായംകുളം- 6.00 pm
കൊല്ലം-6.50 pm
തിരുവനന്തപുരം- 8.15 pm എന്നിങ്ങനെയാണ് സമയം.

സ്വിഫ്റ്റ് കൂടാതെ മറ്റൊരു സൂപ്പർ ഫാസ്റ്റ് ബസും തിരുവനന്തപുരത്തു നിന്ന് പഴനിയിലേക്ക് സർവീസ് നടത്തുന്നു.
തിരുവനന്തപുരത്തു നിന്നും രാത്രി 8.45ന് പുറപ്പെടുന്ന ബസ് രാവിലെ 7.00 മണിക്ക് പഴനിയിൽ എത്തും.502 രൂപയാണ് ടിക്കര്റ് നിരക്ക്. തിരുവനന്തപുരം, വട്ടപ്പാറ, വെഞ്ഞാറമൂട്, കിളിമാനൂർ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി, മൂന്നാർ, മറയൂർ വഴി പഴനിയിൽ എത്തും.

തിരികെ വൈകിട്ട് 7.15ന് പഴനിയിൽ നിന്നും എടുക്കുന്ന സൂപ്പർ ഫാസ്റ്റ് ബസ് രാവിലെ 6.20ന് തിരുവനന്തപുരത്തു എത്തും.

പഴനി ക്ഷേത്രം

കേരളത്തെ സംരക്ഷിക്കുന്ന മുരുക ക്ഷേത്രം ആണ് പഴനി എന്നാണ് വിശ്വാസം. പഴനി ദണ്ഡായുധപാണി ക്ഷേത്രം എന്നാണ് പഴനി ക്ഷേത്രത്തിന്‍റെ ശരിക്കും പേര്. കേരളത്തിന് അഭിമുഖമായി, പടിഞ്ഞാറോട്ട് തിരിഞ്ഞു നിൽക്കുന്ന പ്രതിഷ്ഠയുള്ളതിനാൽ ഇവിടം കേരളത്തിന്റെ അനുഗ്രഹദാതാവാണ് പഴനിയാണ്ടവൻ എന്നാണ് പണ്ടുമുതലെ പറയപ്പെടുന്നത്. പാപങ്ങളും ദോഷങ്ങളും മാറാൻ ഇവിടെ വന്ന് മനസ്സു തുറന്ന് പ്രാർത്ഥിച്ച മുരുകനെ ദർശിച്ചാൽ മതിയെന്നാണ് വിശ്വാസം. പഴനി ക്ഷേത്രത്തിലെ പഞ്ചാമൃതം പ്രസാദവും പ്രസിദ്ധമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+