Search
  • Follow NativePlanet
Share

പഴനി: മലമുകളിലെ പുണ്യ ഭൂമി

14

തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലുള്ള അതിമനോഹരമായ ഹില്‍ സ്റ്റേഷനാണ്‌ പളനി. രാജ്യത്തെ ഏറെ പഴക്കം ചെന്ന മലനിരകളുടെ ഭാഗം കൂടിയാണ്‌ പഴനി. പഴം,നീ എന്നീ രണ്ട്‌ വാക്കുകളില്‍ നിന്നാണ്‌ പഴനി എന്ന പേരുണ്ടായത്‌. പഴനി നഗരം സ്ഥിതി ചെയ്യുന്ന മലനിരകള്‍ കേംബ്രിയന്‍ കാലയളവിനും മുമ്പുള്ളതാണന്നാണ്‌ പറയപ്പെടുന്നത്‌. പശ്ചിമ ഘട്ടത്തിന്റെ കിഴക്കന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ഭൂപ്രദേശത്ത്‌ നിരവധി മലകളുണ്ട്‌. ഈ മലകള്‍ നാടോടികളായ പാലിയന്‍ ആദിവാസികളുടെ വാസസ്ഥലം കൂടിയാണ്‌. പുണ്യ സ്ഥലം എന്ന രീതിയിലാണ്‌ പഴനി ലോകത്തിന്‌ മുമ്പില്‍ അറിയപ്പെടുന്നത്‌. ഭഗവാന്‍ മുരുകന്‍ നിവസിക്കുന്നത്‌ പഴനിയിലാണന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. മുരക ക്ഷേത്രം എന്ന്‌ പൊതുവില്‍ അറിയപ്പെടുന്ന പഴനി ദണ്ഡായുതപാണി സ്വാമി മുരുകന്‍ ക്ഷേത്രം ഇവിടുത്തെ ഒരു മലമുകളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. മറ്റൊരു പ്രധാന ക്ഷേത്രമായ കുറുഞ്ഞി ആണ്ടവര്‍ ക്ഷേത്രം ഇവിടെ നിന്നും നോക്കിയാല്‍ കാണാം.

ചരിത്രമേറെയുള്ള ഭൂമി

നിരവധി പുണ്യ ഗ്രന്ഥങ്ങളില്‍ പഴനിയെ കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മധുരൈ, കോയമ്പത്തൂര്‍ രാജാക്കന്‍മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു പഴനി. പാണ്ഡ്യ, നായക രാജ വംശങ്ങളുടെ സ്വാധീനം പെരിയ നായകി അമ്മന്‍ ക്ഷേത്രത്തിന്റെ ശില്‍പ കലയില്‍ കാണാന്‍ കഴിയും. പതിനെട്ടാം നൂറ്റാണ്ടില്‍ പഴനിയുടെ നിയന്ത്രണം ഹൈദര്‍ അലിയുടേയും അദ്ദേഹത്തിന്റെ മകന്‍ ടിപ്പു സുല്‍ത്താന്റെയും കൈവശമായരുന്നു. പിന്നീട്‌ കോളനിവത്‌കരണം വന്നതോടെ ഭരണം ബ്രിട്ടീഷ്‌കാര്‍ ഏറ്റെടുത്തു.

പഴനിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

പ്രശസ്‌തമായ സുബ്രഹ്മണ്യക്ഷേത്രം ഉള്‍പ്പടെ നിരവധി ക്ഷേത്രങ്ങള്‍ പഴനിയിലും സമീപത്തുമായി ഉണ്ട്‌. തിരുവാവിനാന്‍കുടി ക്ഷേത്രം , ഇഡുംബന്‍ ക്ഷേത്രം , ഗണപതി ക്ഷേത്രമായ പട വിനായകാര്‍ ക്ഷേത്രം, പാര്‍തി ക്ഷേത്രമായ പെരിയ നായകി അമ്മന്‍ ക്ഷേത്രം, ശിവ ക്ഷേത്രമായ പെരിയന്‍ അവുഡെയാര്‍ ക്ഷേത്രം വിഷ്‌ണു ക്ഷേത്രമായ കണ്ണാടി പെരുമാള്‍ എന്നിങ്ങനെ പ്രശസ്‌തങ്ങളായ വിവിധ ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്‌.

തൈപൂയം, വൈകാശി വിശാഖം, തൃകാര്‍ത്തിക എന്നിവയാണ്‌ പഴനിയിലെ പ്രധാന ഉത്സവങ്ങള്‍. ഈ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്താറുണ്ട്‌. പക്ഷി നിരീഷകരുടെ സ്വപ്‌ന ഭൂമി കൂടിയാണ്‌ പഴനി. രാകൊക്ക്‌, വെള്ള കൊക്ക്‌, മരംകൊത്തി തുടങ്ങി വിവിധ ഇനത്തിലുള്ള പക്ഷികളെ ഈ പ്രദേശത്ത്‌ കാണാന്‍ കഴിയും.

മലനിരകളും പ്രകൃതിസൗന്ദര്യവും നിറഞ്ഞു നില്‍ക്കുന്ന പ്രദേശമായതിനാല്‍ ട്രക്കിങ്ങും മറ്റ്‌ സാഹസിക യാത്രകളും ഇഷ്‌ടപ്പെടുന്നവരും ഇവിടേയ്‌ക്ക്‌ ആകര്‍ഷിക്കപ്പെടും. പഴനിയിലേക്ക്‌ ബസ്‌, ട്രയിന്‍ , വിമാന മാര്‍ഗ്ഗങ്ങളില്‍ വളരെ എളുപ്പം എത്തിച്ചേരാം. കോയമ്പത്തൂര്‍ വിമാനത്താവളം 100 കിലോ മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു. ട്രയിന്‍ മാര്‍ഗവും ബസ്‌ മാര്‍ഗവും ഇവിയേക്ക്‌ വളരെ എളുപ്പത്തില്‍ എത്തിച്ചേരാം.

ശൈത്യകാലമാണ്‌ പഴനിയിലേക്കുള്ള യാത്രയ്‌ക്ക്‌ ഏറ്റവും അനുയോജ്യം. ഈ കാലയാളവിലാണ്‌ ഇവിടെ നിരവധി ആഘോഷങ്ങള്‍ നടത്തപ്പെടുന്നത്‌ .

പഴനി പ്രശസ്തമാക്കുന്നത്

പഴനി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പഴനി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പഴനി

  • റോഡ് മാര്‍ഗം
    കോയമ്പത്തൂര്‍, മധുരൈ, കന്യാകുമാരി, ചെന്നൈ തുടങ്ങി തമിഴ്‌നാട്ടിലെ മറ്റ്‌ പ്രധാന നഗരങ്ങളില്‍ നിന്നും പഴനിയ്‌ക്ക്‌ സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    പഴനിയിലെ റെയില്‍വെ സ്റ്റേഷന്‍ കോയമ്പത്തൂരുമായും മധുരയുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ്‌. രാജ്യത്തെ മറ്റ്‌ നഗരങ്ങളിലേയ്‌ക്കെല്ലാം കോയമ്പത്തൂരില്‍ നിന്നും ട്രയിന്‍ കിട്ടും. പളനിയ്‌ക്ക്‌ സമീപത്തുള്ള മറ്റൊരു റയില്‍വെ സ്റ്റേഷന്‍ 116 കിലോ മീറ്റര്‍ ദൂരത്തുള്ള കൊടൈക്കനാല്‍ ആണ്‌ .
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    പഴനിയ്‌ക്ക്‌ ഏറ്റവും അടുത്തായുള്ള വിമാനത്താവളം കോയമ്പത്തൂര്‍ വിമാനത്താവളമാണ്‌. പഴനിയില്‍ നിന്നും 114കിലോമീറ്റര്‍ ദൂരമാണ്‌ കോയമ്പത്തൂര്‍ വിമാനത്താവളത്തിലേയ്‌ക്കുള്ളത്‌. മുംബൈ, ഡല്‍ഹി, കൊച്ചി, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങി രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലേയ്‌ക്ക്‌ കോയമ്പത്തൂരില്‍ നിന്നും വിമാന മാര്‍ഗ്ഗം എത്തിച്ചേരാം. കോയമ്പത്തൂരില്‍ നിന്നും പഴനിയിലേയ്‌ക്ക്‌ ടാക്‌സി, ബസ്‌ സൗകര്യങ്ങള്‍ ലഭ്യമാണ്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri