Search
  • Follow NativePlanet
Share
» »മാമലക്കണ്ടം- മൂന്നാർ 2 ദിവസ യാത്ര, താമസമടക്കം ചെലവ് 1680 രൂപ.. കെഎസ്ആർടിസിയുടെ പോക്കറ്റ് കാലിയാകാത്ത യാത്രകൾ

മാമലക്കണ്ടം- മൂന്നാർ 2 ദിവസ യാത്ര, താമസമടക്കം ചെലവ് 1680 രൂപ.. കെഎസ്ആർടിസിയുടെ പോക്കറ്റ് കാലിയാകാത്ത യാത്രകൾ

മെയ് മാസം ഇതാ ഇങ്ങെത്തി.. അവധിക്കാലത്ത് വേണം കുറച്ചു യാത്രകൾ പോകാൻ എന്നു പറഞ്ഞ് പ്ലാൻ ചെയ്തവര്‍ക്കുള്ള സമയം ഇതാണ്. വലിയ മഴ വരുന്നതിനു മുന്നേ തന്നെ വേണം യാത്രകൾ പോയി വരുവാൻ. അല്ലെങ്കിൽ മഴ പെയ്തു തുടങ്ങിയാൽ യാത്ര പോകണമോ എന്നൊരു ആശങ്കയും മടിയമൊക്കെ കയറി വരും. ഇന്ന് മലയാളം നേറ്റീവ് പ്ലാനറ്റി പരിചയപ്പെടുത്തുന്നത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്ന് മെയ് 2025 ന് പുറപ്പെടുന്ന യാത്രകളാണ്.

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിലുള്ള മേയ് യാത്രകൾ കേരളത്തിലെ പ്രസിദ്ധമായ പല അവധിക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കുന്നുണ്ട്. മാമലക്കണ്ടം, മൂന്നാർ, ഗവി, അതിരപ്പിള്ളി, വാഗമൺ, കുമരകം എന്നിങ്ങനെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൂടെയുള്ള യാത്രകൾ നോക്കാം.

Perinthalmanna KSRTC 2-Day Munnar- Mamalakandam Trip

വയനാട് യാത്ര
മെയ് 1 വ്യാഴാഴ്ച രാവിലെ 5.00 മണിക്ക് പുറപ്പെടുന്ന ഏകദിന വയനാട് യാത്ര ഹണി മ്യൂസിയം, ബാണാസുര സാഗർ, എൻ ഊര് പൈതൃക ഗ്രാമം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദർശിക്കുന്നു. ഓർഡിനറി ബസിലുള്ള യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് മാത്രം 580 രൂപയാണ്.

മാമലക്കണ്ടം- മൂന്നാർ - ചതുരംഗപ്പാറ
വേനലിലും ചൂടാണ് ഇടുക്കിയിൽ. അപ്പോൾ ഈ മെയ് മാസത്തിൽ തണുപ്പുള്ള, മനോഹരമായ ഇടുക്കിയിലെ സ്ഥലങ്ങൾ കണ്ടുവന്നാലോ. ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളായ
മാമലക്കണ്ടം- മൂന്നാർ - ചതുരംഗപ്പാറ എന്നിവിടങ്ങൾ സന്ദർശിക്കുന്ന രണ്ട് ദിവസ യാത്ര മെയ് 3 ന് പുലർച്ചെ 5.00 മണിക്ക് പെരിന്തൽമണ്ണ ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്നു. ബസ് ടിക്കറ്റ്, താമസം, ഒരു ദിവസത്തെ ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടെ 1620 രൂപയാണ് നിരക്ക്. ഫാസ്റ്റ് പാസഞ്ചർ ബസിലാണ് യാത്ര.

അതിരപ്പിള്ളി- മലക്കപ്പാറ
അടുത്തുള്ള കാഴ്ചകളാണ് കാണേണ്ടതെങ്കിൽ തൃശൂരിലെ അതിരപ്പിള്ളി വെള്ളച്ചാട്ടവും അതിർത്തിഗ്രാമമായ മലക്കപ്പാറയും കണ്ടുവരുന്ന മറ്റൊരു പാക്കേജുണ്ട്. മെയ് 10ന് രാവിലെ 5.00 മണിക്ക് ഓർഡിനറി ബസിൽ പുറപ്പെടുന്ന യാത്രക്ക് 860 രൂപയാണ് നിരക്ക്. ബസ് ടിക്കറ്റിന്‍റെ മാത്രം നിരക്കാണിത്. മെയ് 28നും ഈ യാത്രയുണ്ട്.

ഗവി- പരുന്തുംപാറ
ഗവിയ്ക്ക് പിന്നെ മലയാളികൾക്ക് പ്രത്യേക പരിചയപ്പെടുത്തൽ ആവശ്യമില്ല. ഗവിയും പരുന്തുംപാറയും കണ്ടുവരുന്ന ഏകദിന യാത്ര മെയ് 11 ന് പുറപ്പെടും. സൂപ്പര്‍ ഫാസ്റ്റ്/ ഡീലക്സ് ബസിലുള്ള യാത്രയ്ക്ക് 2950 രൂപയാണ് നിരക്ക്.
പ്രഭാതഭക്ഷണം, കുട്ടവഞ്ചി സവാരി, ടിക്കറ്റ്, ഉച്ചഭക്ഷണം എന്നിവയാണ് ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

വാഗമൺ കുമരകം യാത്ര

വാഗമണ്ണും കുമരകവും ഒറ്റ പാക്കേജില്‍ കണ്ടുവരുന്ന യാത്രയാണ് വാഗമൺ കുമരകം യാത്ര. വാഗമണ്ണിലെ മലകളും കുന്നുകളും തടാകവും ഒക്കെ കണ്ടുവരുന്ന യാത്രയിൽ ഒരു പകൽ കുമരകത്ത് ഒരു ദിവസത്തെ ബോട്ടിങ്ങും ഉള്‍പ്പെടുന്ന പാക്കേജിൽ ബസ് ടിക്കറ്റ്, സഫാരി, ക്യാംപ് ഫയർ, ഹൗസ് ബോട്ട്, രണ്ടാം ദിവസത്തെ ഡിന്നർ ഒഴികെയുള്ള ഭക്ഷണം എന്നിവയാണ് നിരക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മെയ് 16 ന് രാത്രി 8.00 മണിക്ക് പുറപ്പെടും.

മമലക്കണ്ടം- മൂന്നാർ
മാമലക്കണ്ടവും മൂന്നാറും രണ്ട് ദിവസത്തില്‍ കണ്ടുവരുന്ന യാത്രയാണ് മെയ് 24 ന് രാവിലെ 5.00 മണിക്ക് പെരിന്തൽമണ്ണയിൽ നിന്ന് പുറപ്പെടുന്നത്. ഫാസ്റ്റ് പാസഞ്ചറിലുള്ള ബസ് യാത്രയിൽ ടിക്കറ്റ് നിരക്ക്, താമസം, ഒരു നേരത്തെ ഉച്ചഭക്ഷണം എന്നിവ ഉൾപ്പെചെ 1620 രൂപയാണ് നിരക്ക്.

നെല്ലിയാമ്പതി
പെരിന്തൽമണ്ണയിൽ നിന്നുള്ള ഏകദിന നെല്ലിയാമ്പതി യാത്ര മെയ് 21 ന് രാവിലെ 5.30 ന് പുറപ്പെടുന്നു. ഓർഡിനറി ബസിലുള്ള യാത്രയ്ക്ക് 740 രൂപയാണ് നിരക്ക്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും- 7560858046.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: munnar ksrtc travel packages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+