Search
  • Follow NativePlanet
Share
» » പുനലൂർ- കണ്ണൂർ ക്രിസ്മസ് സ്പെഷ്യൽ കെഎസ്ആർടിസി, ഇന്ന് സർവീസ്, സീറ്റുകൾ ഇഷ്ടംപോലെ , വേഗം ബുക്ക് ചെയ്തോ

പുനലൂർ- കണ്ണൂർ ക്രിസ്മസ് സ്പെഷ്യൽ കെഎസ്ആർടിസി, ഇന്ന് സർവീസ്, സീറ്റുകൾ ഇഷ്ടംപോലെ , വേഗം ബുക്ക് ചെയ്തോ

ക്രിസ്മസ് യാത്രകളുടെ തിരക്കിലാണ് എല്ലാവരും. ക്രിസ്മ് അവധിക്കായി സ്കൂളുകളും കോളേജുകളും വെള്ളിയാഴ്ച അടക്കുന്നതോടെ എല്ലാവരും നാട്ടിലേക്ക് പോകാനൊരുങ്ങിയിരിക്കുകയാണ്. ട്രെയിനുകളിലും ബസുകളിലും സീറ്റുകൾ നിറഞ്ഞതോടെ ഇനിയുള്ള ആശ്രയം കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകളാണ്. കരണം മിക്ക സ്വകാര്യ ബസുകളിലും കീശ കാലിയാക്കുന്ന നിരക്കാണ് കൊടുത്തിരിക്കുന്നത്.

ഇപ്പോഴിതാ, കേരളത്തിനുള്ളിൽ തന്നെ പലയിടങ്ങളിലേക്കും ക്രിസ്മസ് തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി അധിക സർവീസ് ഒരുക്കിയിട്ടുണ്ട്. പുനലൂർ, പത്തനംതിട്ട, എരുമേലി,കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില് നിന്ന് തൃശൂർ, കോഴിക്കോട്, വടകര, തലശ്ശേരി ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കായി പുനലൂർ കെഎസ്ആർടിസി പുതിയ ബസ് പ്രഖ്യാപിച്ചിട്ടുണ്ട്.

Punalur- Kannur KSRTC Christmas Special Bus

വെള്ളിയാഴ്ച നാട്ടിലേക്ക് പോകുന്നവര്‍ക്ക് ഏറ്റവും പ്രയോജനകരമായ ഒരു സർവീസാണിത്. പുനലൂർ - പത്തനാപുരം - പത്തനംതിട്ട - റാന്നി - എരുമേലി - കാഞ്ഞിരപ്പള്ളി - പൊൻകുന്നം - പാലാ - തൊടുപുഴ - മൂവാറ്റുപുഴ - പെരുമ്പാവൂർ - അങ്കമാലി - ചാലക്കുടി - തൃശൂർ - എടപ്പാൾ - കോട്ടക്കൽ - കോഴിക്കോട് - വടകര - തലശ്ശേരി - കണ്ണൂർ എന്ന റൂട്ടിലാണ് സർവീസ്. പുനലൂരിൽ നിന്ന് ഉച്ചകഴിഞ്ഞ് ആരംഭിച്ച് പിറ്റേന്ന് പുലർച്ചയോടെ കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സമയക്രമീകരണം.

പുനലൂര്‍ - കണ്ണൂർ സൂപ്പർഫാസ്റ്റ് - 1400PLRKNR

പുനലൂരിൽ നിന്നും ഉച്ചയ്ക്ക് 2.00 മണിക്ക് പുറപ്പെടുന്ന പുനലൂര്‍ - കണ്ണൂർ സൂപ്പർഫാസ്റ്റ് 13 മണിക്കൂർ 20 മിനിറ്റ് സഞ്ചരിച്ച് പിറ്റേന്ന് പുലർച്ചെ 03:20 ന് കണ്ണൂരിൽ എത്തും. അധിക സർവീസ് ആയതിനാൽ 536 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. അവസാന നിമിഷം ടിക്കറ്റ് കിട്ടാതെ, യാത്ര മുടങ്ങുമോ എന്ന് ആശങ്ക ഇനി വേണ്ട. ഡിസംബർ 20 വെള്ളിയാഴ്ച രാവിലെ 7.30 വരെയുള്ള വിവരം അനുസരിചച് 46 സീറ്റുകള് ഇതിൽ ബാക്കിയുണ്ട്.

പുനലൂർ - 14:00
പത്തനാപുരം -14:20
പത്തനംതിട്ട - 15:00
റാന്നി - 15:35
എരുമേലി - 16:05
കാഞ്ഞിരപ്പള്ളി - 16:30
പൊൻകുന്നം - 16:40
പാലാ - 17:25
തൊടുപുഴ - 18:30
മൂവാറ്റുപുഴ - 19:15
പെരുമ്പാവൂർ - 19:40
അങ്കമാലി - 20:05
ചാലക്കുടി - 20:20
തൃശൂർ - 21:35
എടപ്പാൾ -
22:40
കോട്ടക്കൽ - 23:35
കോഴിക്കോട് - 01:05
വടകര - 02:35
തലശ്ശേരി - 03:05
കണ്ണൂർ - 03:20 എന്നിങ്ങനെയാണ് സമയക്രമം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc kannur bus service
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+