Search
  • Follow NativePlanet
Share
» »അന്തർസംസ്ഥാന ശബരിമല തീർത്ഥാടകർക്ക് പമ്പയിൽ നിന്ന് സർവീസുമായി കെഎസ്ആർടിസി

അന്തർസംസ്ഥാന ശബരിമല തീർത്ഥാടകർക്ക് പമ്പയിൽ നിന്ന് സർവീസുമായി കെഎസ്ആർടിസി

ശബരിമല തീർത്ഥാടനത്തിന്‍റെ നാളുകളാണിത്. പ്രതികൂല കാലാവസ്ഥയെയും ശാരീരിക അവശതകളെയും വകവയ്ക്കാതെ വിശ്വാസികൾ എത്തിച്ചേരുന്ന ദിവസങ്ങൾ. കേരളം കഴിഞ്ഞാൽ ഏറ്റവുമധികം വിശ്വാസികൾ എത്തിച്ചേരുന്ന സംസ്ഥാനങ്ങളിലൊന്ന് തമിഴ്നാടാണ്. ഇവിടുന്നുള്ള വിശ്വാസികൾ കൂടുതലും ട്രെയിൻ സർവീസുകളെയാണ് തീർത്ഥാടനത്തിനായി ആശ്രയിക്കുന്നത്. ഇത്തവണ ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസി സ്പെഷ്യൽ സർവീ്സ് ഒരുക്കിയിരിക്കുകയാണ്.

അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള, പ്രത്യേകിച്ച് തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർക്കായാണ് കെഎസ്ആർടിസി തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിലേക്ക് സ്പെഷ്യൽ ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ പഴനി, കോയമ്പത്തൂർ, തെങ്കാശി എന്നീ മൂന്നിടങ്ങളിലേക്കാണ് സർവീസ് നടത്തുക. ഇത് കൂടാതെ ചെന്നൈ, തേനി, തിരുനെൽവേലി, മധുര, കന്യാകുമാരി തുടങ്ങിയഇടങ്ങളിലേക്ക് നടത്താനുള്ള അനുമതിയും കോർപ്പറേഷൻ നേടിയിട്ടുണ്ട്.

Sabarimala Pilgrimage: KSRTC inter-State Services From Pampa To Chennai,

സ്ഥിരം സർവീസുകളിലേക്ക് മാറുന്നതിനു മുൻപ് യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്തായിരിക്കും സർവീസ് നടത്തുക. അതിനു ശേഷമായിരിക്കും മറ്റ് സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ ആരംഭിക്കുക.

ശബരിമല-തമിഴ്നാട് അന്തർസംസ്ഥാന സ്പെഷ്യൽ സര്‍വീസ് നിരക്ക്
പമ്പ-പളനി (സൂപ്പർ ഫാസ്റ്റ് ബസ്) ഒരാൾക്ക് 408 രൂപയും കോയമ്പത്തൂരിൽ (ഫാസ്റ്റ് പാസ‍ഞ്ചർ) 535 രൂപയും തെങ്കാശിക്ക് 303 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
കൂടാതെ, കോർപ്പറേഷൻ പമ്പ-നിലക്കൽ ചെയിൻ സർവീസുകളുടെ ആവൃത്തിയിലും വർധനവ് വരുത്തിയിരുന്നു. ഒരു മിനിറ്റില്‍ അഞ്ച് ബസ് വീതം പമ്പയില്‍ നിന്നും-നിലയ്ക്കലിലേക്ക് സർവീസ് നടത്തും. 21 കിലോമീറ്ററാണ് ദൂരം.

എസി ബസുകൾക്ക് 80 രൂപയും നോൺ എസി ബസുകൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുക്ക് കോട്ടയം, എറണാകുളം, ചെങ്ങന്നൂർ എന്നിവിടങ്ങളിലേക്ക് അധികമായി 30 ബസുകളും സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചിരുന്നു. സംസ്ഥാനത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് പമ്പയിലേക്ക് 230 പ്രതിദിന ഷെഡ്യൂളുകൾക്ക് പുറമേയാണിത്.

കേരളത്തിൽ വിവിധ ഇടങ്ങളിൽ നിന്നും പമ്പയിലേക്ക് സ്പെഷ്യൽ ബസുകൾ സർവീസ് നടത്തുന്നു. തിരുവനന്തപുരം, ചെട്ടിക്കുളങ്ങര, ഹരിപ്പാട്, കിളിമാനൂർ, തൊടുപുഴ, മാവേലിക്കര, ഗുരുവായൂർ, തൃശൂർ,ആലപ്പുഴ, പഴവങ്ങാടി, ചക്കുളത്തുകാവ്, അടൂർ, ശാർക്കര ദേവി ക്ഷേത്രം, പുനലൂർ തുടങ്ങിയ ഇടങ്ങളിൽ നിന്നെല്ലാം ബസുകൾ ലഭ്യമാണ്. കൂടാതെ തിരുവനന്തപുരം, എറണാകുളം, ഗുരുവായൂർ ബസുകളിൽ സീറ്റ് റിസർവേഷൻ സൗകര്യം ഉണ്ട്. ...

പമ്പയിൽനിന്നു കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ നിരക്ക്

ഗുരുവായൂർ- 429 രൂപ
തൃശൂർ-407 രൂപ
പുനലൂർ-213 രൂപ
കുമളി-232 രൂപ
ചോറ്റാനിക്കര-248 രൂപ
എറണാകുളം-295 രൂപ
ആലപ്പുഴ-238 രൂപ
കോട്ടയം-232 രൂപ
പത്തനംതിട്ട-143 രൂപ
ചെങ്ങന്നൂര്‍-180 രൂപ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+