കുറഞ്ഞ ചിലവിലെ വിനോദയാത്രകൾക്ക് ആരാധകരേറെയുണ്ട്. പണമില്ലാത്തതിന്റെ പേരിൽ ആഗ്രഹിച്ച പല യാത്രകളും മുടങ്ങിയവർക്ക് ഏറ്റവും ആശ്വാസമായത് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ യാത്രകളാണ്. താമസോ ഭക്ഷണമോ പോലുള്ള കാര്യങ്ങളിൽ ആശങ്കപ്പെടാതെ ഒരു വിനോദയാത്ര പോയി വരാം എന്നത് ചെറിയ കാര്യമല്ല, അതും പോക്കറ്റ് കീറാത്ത തുകയ്ക്കാണെങ്കിൽ പ്രത്യേകിച്ചും!
മേയ് മാസത്തിലെ അവധിക്കാല യാത്രകൾക്ക് നിരവധി പാക്കേജുകളാണ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വിവിധ കെഎസ്ആർടിസി ഡിപ്പോകൾ ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം സിറ്റി ഡിപ്പോ വ്യത്യസ്തങ്ങളായ പത്ത് യാത്രകളാണ് ഈ മേയ് മാസത്തിൽ സംഘടിപ്പിക്കുന്നത്. ഓരോ യാത്രയെക്കുറിച്ചും അതിന്റെ വിശദാംശങ്ങളെക്കുറിച്ചും വായിക്കാം.

ഗവി യാത്ര-മേയ് 2, 09
ഗവിയിലേക്ക് വളരെ ചുരുങ്ങിയ ചിലവിൽ ഒരു യാത്ര പ്ലാൻ ചെയ്യുന്ന തിരുവനന്തപുരംകാർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഒന്നാണ് സിറ്റി ഡിപ്പോയിൽ നിന്നുള്ള ഗവി യാത്ര. കാടിനുള്ളിലൂടെ, കെഎസ്ആർടിസി ബസിലുള്ള യാത്രയാണ് ഗവിയുടെ ഹൈലൈറ്റ്. ഏകദേശം 70 കിലോമീറ്ററോളം കാട്ടിലൂടെ മാത്രം പോകുന്ന യാത്രയില്‍ മേയ് 01, 09 എന്നീ തിയതി പുറപ്പെടുന്ന ഏകദിന യാത്രയില്‍ ഉച്ചഭക്ഷണവും ബോട്ടിങ്ങുമടക്കം ഒരാൾക്ക് 1900 രൂപയാണ് ടിക്കറ്റ് നിരക്ക്.
വയനാട്- മേയ് 03
വയനാട്ടിലേക്ക് യാത്ര പോകുവാൻ പ്ലാനുണ്ടെങ്കിൽ അതിനും ഒരു പാക്കേജ് സിറ്റി ഡിപ്പോ അവതരിപ്പിച്ചിട്ടുണ്ട്. ചുരം കയറി ചെന്നെത്തുന്നതു മുതൽ വയനാടിന്റെ ഒട്ടുമിക്ക എല്ലാ കാഴ്ചകളിലേക്കും ഈ യാത്രയിൽ നിങ്ങള്‍ക്കു കടന്നു ചെല്ലാം. ബാണാസുര സാഗർ ഡാം, പൂക്കോട് തടാകം, എടക്കൽ ഗുഹകൾ, രാത്രിയിലെ ജംഗിൾ സഫാരി, പഴശ്ശി കുടീര സന്ദർശനം, തുടങ്ങിയ ഇവിടെ ഒരുക്കിയിട്ടുണ്ട്. മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന യാത്രയ്ക്ക് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് 4400 രൂപയാണ്.

വാഗമണ്‍- മേയ് 7, 20
നാട്ടിലെ ചൂടിൽ വിയർത്തൊലിച്ചു നിൽക്കുമ്പോൾ വാഗമണ്ണിന്‍റെ കുളിരിൽ ഒരു ദിവസം ചിലവഴിക്കുവാന്‍ കഴിയുന്നത് എത്ര ആശ്വാസകരമായിരിക്കും? അങ്ങനെയൊരു യാത്രാമോഹമുള്ളവർക്ക് മേയ് 7നും 20നും സംഘടിപ്പിക്കുന്ന വാഗമൺ യാത്രയിൽ പങ്കുചേരാം. 1250 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്.
മൂന്നാര്‍ മേയ് 12, 27
മൂന്നാറിലേക്ക് ഒരുയാത്ര ആഗ്രഹിക്കാത്തവരില്ലെങ്കിൽക്കൂടിയും പല തടസ്സങ്ങളാണുള്ളത്. അതിലൊന്നാമത്തേത് ചിലവു തന്നെയാണ്. എന്നാൽ വെറും രണ്ടായിരം രൂപയിൽ താഴെ ചിലവിൽ മൂന്നാറിലേക്ക് ഒരു യാത്ര പോയാലോ? വായിക്കുമ്പോൾ വിശ്വസിക്കുവാനിത്തിരി പ്രയാസം തോന്നുമെങ്കിലും ഇത് സത്യമാണ്. തിരുവനന്തപുരം ഡിപ്പോയുടെ രണ്ടു ദിവസ മൂന്നാർ യാത്രയ്ക്ക് വെറും 1930 രൂപയാണ് നിരക്ക്. മൂന്നാറിലെ ടോപ് സ്റ്റേഷൻ, എക്കോ പോയിന്‍റ്, കുണ്ടള ഡാം, തുടങ്ങി പ്രധാനപ്പെട്ട കാഴ്ചകളെല്ലാം ഈ യാത്രയിൽ കാണാം.
കുമരകം മേയ് 13
ഇവിടുന്നു പോകുന്ന അടുത്ത പ്രധാന യാത്രകളിലൊന്ന് കുമരകത്തേയ്ക്കുള്ളതാണ്. ഹൗസ് ബോട്ടിൽ കുറേയധികം സമയം ചിലവഴിക്കുവാനും ഇവിടുത്തെ കാഴ്ചകൾ കാണുവാനും ഭക്ഷണം കഴിക്കുവാനുമെല്ലാമുള്ള സൗകര്യമാണ് ഈ യാത്രയിൽ ഒരുക്കുന്നത്. അതിരാവിലെ ഡിപ്പോയിൽ നിന്നു പുറപ്പെടുന്ന യാത്ര അന്ന് രാത്രിയോടെ തിരികെയെത്തും. ഈ ഹൗസ്ബോട്ട് യാത്രയ്ക്ക് ഒരാൾക്കുള്ള നിരക്ക് 1480 രൂപയാണ്.

മൺറോ തുരുത്ത്, സാമ്പ്രാണിക്കൊടി- മേയ് 14,21
തിരുവനന്തപുരത്തു നിന്നു ഏകദിന യാത്രകൾക്ക് പറ്റിയ ഇടമാണ് മൺറോ തുരുത്തും സാമ്പ്രാണിക്കൊടിയും. കനാലിന്‍റെയും കടലിന്‍റെയും ഏറ്റവും മികച്ച കാഴ്ചകളാണ് ഈ യാത്ര നിങ്ങൾക്കു തരുന്നത്. അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മൺറോ കുറച്ചുകാലം കൊണ്ടാണ് തിരക്കേറിയ ലക്ഷ്യസ്ഥാനമായി മാറിയത്. കൊല്ലത്തു നിന്നും പത്ത് കിലോമീറ്റർ അകലെ, അഷ്ടമുടിക്കായലിനു നടുവിൽ ഇറങ്ങി നിൽക്കുവാൻ കഴിയുന്ന സ്ഥലമാണ് സാമ്പ്രാണിക്കൊടി. 1900 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും:
9447648252, 8592065557,9388855554, 9995986658
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














