Search
  • Follow NativePlanet
Share
» »തിരുവനന്തപുരം-മാനന്തവാടി ഗ്രീൻഫീൽഡ് സൂപ്പർ ഫാസ്റ്റ്- സമയം, സ്റ്റോപ്പ്, നിരക്ക് അറിയേണ്ടതെല്ലാം

തിരുവനന്തപുരം-മാനന്തവാടി ഗ്രീൻഫീൽഡ് സൂപ്പർ ഫാസ്റ്റ്- സമയം, സ്റ്റോപ്പ്, നിരക്ക് അറിയേണ്ടതെല്ലാം

വയനാടിനെ മറ്റു ജില്ലകളുമായി ബന്ധിപ്പിക്കുന്ന ദീർഘദൂര ബസുകള്‍ ഇവിടുത്തെ ഏറ്റവും ഇപകാരപ്രദമായ സർവീസുകളാണ്. ഇതിനെ ആശ്രയിക്കുന്ന ഒരുപാടാളുകൾ ഉണ്ട്. മലയോര മേഖലകളിൽ ദീർഘദൂര യാത്രകൾക്ക് കൂടുതലും ആശ്രയം കെഎസ്ആർടിസി ബസുകളാണ്. വയനാട്ടിൽ നിന്നും തിരുവനന്തപുരത്തേയ്ക്കും തിരിച്ചുമുള്ള ഗ്രീൻഫീൽഡ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഇത്തരത്തിലൊരു സർവീസാണ്.

മാനന്തവാടിയിൽ നിന്നാരംഭിച്ച്, കൽപ്പറ്റ- താമരശ്ശേരി വഴി കോഴിക്കോട് ടൗൺ കയറാതെ മുക്കം-അരീക്കോട് വഴി പെരിന്തൽമണ്ണ-പട്ടാമ്പി- തൃശൂർ-മൂവാറ്റുപുഴ-പാലാ-കാഞ്ഞിരപ്പിള്ളി- പത്തനംതിട്ട - പുനലൂർ- തെന്മല - പാലോട് - നെടുമങ്ങാട് വഴി തിരുവനന്തപുരത്തും തിരികെയുമുള്ള യാത്ര കെഎസ്ആർടിസിയുടെ വിജയകരമായ സര്‍വീസുകളിലൊന്നാണ്. തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോയുടെ സർവീസാണിത്.

Thiruvananthapuram-Mananthavady Green Field Super Fast

തിരുവനന്തപുരത്തു നിന്ന് പുലർച്ചെ 4.00 മണിക്ക് പുറപ്പെടുന്ന ബസ് രാത്രി 7.05ന് മാനന്തവാടിയിലെത്തും. മാനന്തവാടിയിൽ നിന്നും പുലർച്ചെ 4.50ന് പുറപ്പെടുന്ന ബസ് രാത്രി രാത്രി 7.55ന് തിരുവനന്തപുരത്തെത്തും. 15 മണിക്കൂർ 5 മിനിറ്റാണ് കെഎസ്ആർടിസിയുടെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന യാത്രാ സമയം. മാനന്തവാടിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് 641 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. 47 സീറ്റുകളാണ് ഉള്ളത്.

തിരുവനന്തപുരം- മാനന്തവാടി ബസ് സർവീസ്

തിരുവനന്തപുരത്തു നിന്ന് 4.00 AM ന് പുറപ്പെട്ട്
പേരൂർക്കട-കരകുളം-നെടുമങ്ങാട്- പാലോട്-മടത്തറ-കുളത്തൂപ്പുഴ-തെന്മല പുനലൂർ-പത്തനാപുരം-പത്തനംതിട്ട-റാന്നി -എരുമേലി-കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട- പാലാ-തൊടുപുഴ-മൂവാറ്റുപുഴ-അങ്കമാലി- തൃശ്ശൂർ-ഷൊർണൂർ-പട്ടാമ്പി- പെരിന്തൽമണ്ണ-അരീക്കോട്-മുക്കം- താമരശ്ശേരി-അടിവാരം-കൽപ്പറ്റ - 07.05 PM ന്
മാനന്തവാടിയിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

Thiruvananthapuram-Mananthavady Green Field

04.00 AM തിരുവനന്തപുരം
04.10 AM പേരൂർക്കട ,
04.35 AM നെടുമങ്ങാട്
04.40 AM ചുള്ളിമാനൂർ
04.50 AM പാലോട്
05.10 AM മടത്തറ
05.35 AM കുളത്തൂപ്പുഴ
05.55 AM തെന്മല
06.20 AM പുനലൂർ
06.45 AM പത്തനാപുരം
07.05 AM കോന്നി
07.15 AM പത്തനംതിട്ട
07.40 AM റാന്നി
08.05 AM എരുമേലി
09.00 AM കാഞ്ഞിരപ്പള്ളി
09.25 AM ഈരാറ്റുപേട്ട
09.45 AM പാലാ
10.30 AM തൊടുപുഴ
11.00 AM മൂവാറ്റുപുഴ
11.40 AM പെരുമ്പാവൂർ
12.05 PM അങ്കമാലി
12.30 PM ചാലക്കുടി
12.50 PM പുതുക്കാട്
01.00 PM തൃശ്ശൂർ
02.25 PM ഷൊർണൂർ
03.00 PM പട്ടാമ്പി
03.20 PM പെരിന്തൽമണ്ണ
03.50 PMമഞ്ചേരി
04.25 PM അരീക്കോട്
04.35 PM മുക്കം
05.00 PM താമരശ്ശേരി
05.20 PM അടിവാരം
06.10 PM കൽപ്പറ്റ
07.05 PM മാനന്തവാടി.

മാനന്തവാടി -തിരുവനന്തപുരം ബസ് സർവീസ്

മാനന്തവാടിയിൽ നിന്ന് 04:50 AM ന് പുറപ്പെട്ട്
പടിഞ്ഞാറത്തറ കൽപ്പറ്റ -അടിവാരം- താമരശ്ശേരി-മുക്കം-അരീക്കോട്- പെരിന്തൽമണ്ണ-പട്ടാമ്പി-ഷൊർണൂർ-
തൃശ്ശൂർ-അങ്കമാലി-മൂവാറ്റുപുഴ-തൊടുപുഴ-
പാലാ-ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി- എരുമേലി-റാന്നി-പത്തനംതിട്ട-
പത്തനാപുരം-പുനലൂർ-തെന്മല
കുളത്തൂപ്പുഴ -പാലോട് -നെടുമങ്ങാട്-
പേരൂർക്കട വഴി 07.55 PM ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നു.

04.50 AM മാനന്തവാടി
05.40 AM കൽപ്പറ്റ
06.50 AM താമരശ്ശേരി
07.10 AM മുക്കം
07.25 AM അരീക്കോട്
07.50 AM മഞ്ചേരി
08.30 AM പെരിന്തൽമണ്ണ
10.50 AM തൃശ്ശൂർ
12.50 PM മൂവാറ്റുപുഴ
01.20 PM തൊടുപുഴ
02.35 PM പാലാ
03.20 PM കാഞ്ഞിരപ്പള്ളി
04.35 PM പത്തനംതിട്ട
05.30 PM പുനലൂർ
05.55 PM തെന്മല
06.15 PM കുളത്തൂപ്പുഴ
07.00 PM പാലോട്
07.15 PM നെടുമങ്ങാട്
07.55 PM തിരുവനന്തപുരം.

വിവരങ്ങൾക്ക് കടപ്പാട്, കെഎസ്ആർടിസി ഫേസ്ബുക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+