തിരുവനന്തപുരത്തിനും നിലമ്പൂരിനും ഇടയിലുള്ള യാത്രകൾക്ക് എളുപ്പവും സൗകര്യവും ട്രെയിൻ സർവീസാണ്. എന്നാൽ രാജ്യറാണി എക്സ്പ്രസ് മാത്രമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത് എന്നതിനാൽ ട്രെയിൻ യാത്രകൾ മറ്റു സമയങ്ങളിൽ നടക്കില്ല. നേരിട്ടുള്ള ബസ് സര്‍വീസും ചുരുക്കമായതിനാൽ ട്രെയിനുകളും ബസുകളും മാറിക്കയറി വേണം തലസ്ഥാനത്തു നിന്നും നിലമ്പൂരിൽ എത്താനും മടങ്ങി വരുവാനും.
ഇപ്പോഴിതാ, കേരളാ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) തിരുവനന്തപുരം- നിലമ്പൂർ - തിരുവനന്തപുരം റൂട്ടിൽ പുതിയൊരു ബസ് സർവീസ് ആരംഭിക്കുകയാണ്. രാത്രി തിരുവനന്തപുരത്ത് നിന്ന് എറണാകുളം - മഞ്ചേരി വഴി നിലമ്പൂരിലേക്ക് വരുന്നവിധത്തിലാണ് സൂപ്പർ ഡീലക്സ് സർവീസ് ആണ് ആരംഭിക്കുന്നത്. മുമ്പ് ഈ റൂട്ടിൽ സർവീസ് ഉണ്ടായിരുന്നുവെങ്കിലും സമയമാറ്റത്തോടെയാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്.
തിരുവനന്തപുരം- നിലമ്പൂർ കെഎസ്ആർടിസി സൂപ്പർ ഡീലക്സ്
ഡിസംബർ 1 ഞായറാഴ്ച മുതൽ രാത്രി 10.00 മണിക്ക് കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 7.45 ന് എത്തും. 9 മണിക്കൂർ 45 മിനിറ്റാണ് യാത്രാ സമയം. തിരുവനന്തപുരത് നിനന് നിലമ്പൂരിനുള്ള അവസാന സർവീസാണിത്. 541 രൂപയാണ് ടിക്കറ്റ് നിരക്ക്.
തിരുവനന്തപുരം - കഴക്കൂട്ടം - ആറ്റിങ്ങൽ - ചാത്തന്നൂർ - കൊല്ലം - കരുനാഗപ്പള്ളി - കായംകുളം - ഹരിപ്പാട് - അമ്പലപ്പുഴ - ആലപ്പുഴ - ചേർത്തല - എറണാകുളം - വൈറ്റില ഹബ് - ആലുവ - അങ്കമാലി - ചാലക്കുടി - പുതുക്കാട് - തൃശൂർ - ഷൊറണൂർ - പട്ടാമ്പി - പെരിന്തൽമണ്ണ - പട്ടാമ്പി വഴിയാണ് ബസ് നിലമ്പൂരിൽ എത്തുന്നത്.
10:00 PM തിരുവനന്തപുരം
10.15 PM കഴക്കൂട്ടം
10:35 PM ആറ്റിങ്ങൽ
11:35 PM കൊല്ലം
11.59 PM കരുനാഗപ്പള്ളി
12:25 AM കായംകുളം
12.40 AM ഹരിപ്പാട്
01.00 AM അമ്പലപ്പുഴ
01:25 AM ആലപ്പുഴ
02:00 AM ചേർത്തല
03:15 AM എറണാകുളം
03.40 AM ആലുവ
04:05 AM അങ്കമാലി
05:10 AM തൃശൂർ
05:55 AM ഷൊർണൂർ
06:15 AM പട്ടാമ്പി
06:45 AM പെരിന്തൽമണ്ണ
07:15 AM മഞ്ചേരി IGBT
07:45 AM നിലമ്പൂർ.
നിലമ്പൂർ - തിരുവനന്തപുരം കെഎസ്ആർടിസി സൂപ്പർ ഡീലക്സ്
രാത്രി 7.00 മണിക്ക് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന നിലമ്പൂർ - തിരുവനന്തപുരം കെഎസ്ആർടിസി സൂപ്പർ ഡീലക്സ് പിറ്റേന്ന് രാവിലെ 04:50 ന് തിരുവനന്തപുരത്ത് എത്തും. 9 മണിക്കൂര്‍ 50 മിനിറ്റാണ് യാത്രാ സമയം.
07:00 PM നിലമ്പൂർ
07:40 PM മഞ്ചേരി IGBT
08:10 PM പെരിന്തൽമണ്ണ
08:40 PM പട്ടാമ്പി
09.10 PM കുന്നംകുളം
09:40 PM തൃശൂർ
10.40 PM ചാലക്കുടി
11.10 PM അങ്കമാലി
11:30 PM ആലുവ
11:59 PM എറണാകുളം
12:50 AM ചേർത്തല
01.20 AM ആലപ്പുഴ
01.40 AM അമ്പലപ്പുഴ
02.05 AM ഹരിപ്പാട്
02:25 AM കായംകുളം
02.45 AM കരുനാഗപ്പള്ളി
03:15 AM കൊല്ലം
04:05 AM ആറ്റിങ്ങൽ
04.35 AM കഴക്കൂട്ടം
04:50 AM തിരുവനന്തപുരം
തിരുവനന്തപുരം- നിലമ്പൂർ കെഎസ്ആർടിസി സർവീസിനെക്കുറിച്ച് കൂടുതൽ അറിയുവാൻ തിരുവനന്തപുരം :0471-2323886 നിലമ്പൂർ - 04931-223929 എന്നീ നമ്പറുകളില് ബന്ധപ്പെടാം, ഈ ബസിന് ഓൺലൈൻ റിസർവേഷനും ലഭ്യമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













