Search
  • Follow NativePlanet
Share
» »100 ദിവസം പൂര്‍ത്തിയാക്കി ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സിറ്റി റൈഡ് ..നഗരം കണ്ടത് നാലായിരം പേര്‍!!

100 ദിവസം പൂര്‍ത്തിയാക്കി ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സിറ്റി റൈഡ് ..നഗരം കണ്ടത് നാലായിരം പേര്‍!!

ആഭ്യന്തര സഞ്ചാരികളും വിദേശികളും ഒരുപോലെ സ്വീകരിച്ച് ഈ റൈഡ് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ആണ് നടത്തുന്നത്.

തിരുവനന്തപുരം നഗരത്തിന്‍റെ കാഴ്ചകളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന, രാത്രിക്കാഴ്ചകള്‍ കണ്‍മുന്നിലെത്തിക്കുന്ന കെഎസ്ആര്‍‌ടിസിയു‌ടെ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസ് സര്‍വീസ് 100 ദിവസം പൂര്‍ത്തിയാക്കി. ഇതുവരെ നാലായിരം പേര്‍ ആണ് ഈ യാത്രകളില്‍ പങ്കെടുത്ത് നഗരം കണ്ടത്. ആഭ്യന്തര സഞ്ചാരികളും വിദേശികളും ഒരുപോലെ സ്വീകരിച്ച് ഈ റൈഡ് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ആണ് നടത്തുന്നത്.

 കടന്നുപോകുന്ന ഇടങ്ങള്‍

കടന്നുപോകുന്ന ഇടങ്ങള്‍

പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, ശംഖുംമുഖം, ലുലുമാൾ റൂട്ടിലൂടെ നഗരത്തിലെ പ്രധാന കാഴ്ചകളെല്ലാം കണ്ടുപോകുവാന്‍ സാധിക്കുന്ന രീതിയിലാണ് സർവ്വീസ് . വൈകുന്നേരം 5 മണി മുതല്‍ 10 മണിവരെ നീണ്ടു നില്‍ക്കുന്ന "നൈറ്റ് സിറ്റി റൈഡും" ഉം രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ നീണ്ടുനില്‍ക്കുന്ന "ഡേ സിറ്റി റൈഡും" ആണ് നടത്തുന്നത്.

 ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

ഈ രണ്ട് സര്‍വ്വീസിലും ടിക്കറ്റ്‌ നിരക്ക് ഒരാൾക്ക് 250/-രൂപയാണ്. നഗരം സന്ദർശിക്കുന്നതിനായി എത്തുന്ന ഗ്രൂപ്പുകളെയും സ്കൂൾ കോളേജുകളെയും ഉദ്ദേശിച്ച് പകൽ സമയത്ത് രണ്ടര മണിക്കൂർ നീണ്ടു നിൽക്കുന്ന മിനി സിറ്റി റൈഡും കെഎസ്ആര്‍‌ടിസി അവതരിപ്പിച്ചി‌ട്ടുണ്ട് .

വാടകയ്ക്കുമെടുക്കാം!

വാടകയ്ക്കുമെടുക്കാം!

കല്യാണ ഫോട്ടോഷൂട്ടുകൾക്കും സിനിമ, സീരിയൽ ആവശ്യങ്ങൾക്കും, പരസ്യ പ്രചാരണങ്ങൾക്കും, ബർത്ത്ഡേ പാർട്ടികൾക്കും ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസ് ആകർഷകമായ നിരക്കിൽ വാടകയ്ക്ക് നൽകുന്നതാണ്.

കേരളത്തില്‍ ആദ്യം!

കേരളത്തില്‍ ആദ്യം!

വൻ നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും ഉള്ളതുപോലെ ഇരുനില ബസിലെ മുകൾ ഭാഗത്തെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് കേരളത്തിൽ തന്നെ ആദ്യത്തേതാണ്. വിനോദ സഞ്ചാരികൾക്ക് തിരുവനന്തപുരം നഗരത്തിന്റെ സായാഹ്ന, രാത്രി കാഴ്ചകൾ കാണുന്നതിന് സൗകര്യപ്രദമായ രീതിയാണ് ബസിനുള്ളിലെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.

ബുക്കിങ്ങിന്

ബുക്കിങ്ങിന്

ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സിറ്റി റൈഡ് സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് മൊബൈൽ എൻക്വയറി , ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
മൊബൈൽ ബുക്കിംഗ് - 9447479789
ഈ മെയിൽ - [email protected]

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc thiruvananthapuram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+