Search
  • Follow NativePlanet
Share
» »കേരളത്തിന്‍റെ സ്വിറ്റ്സർലൻഡ് കാണാൻ കെഎസ്ആര്‍ടി ബസ്, ചെറിയ ചെലവിൽ പോയിവരാം, ചില്ലുപാലവും കയറാം

കേരളത്തിന്‍റെ സ്വിറ്റ്സർലൻഡ് കാണാൻ കെഎസ്ആര്‍ടി ബസ്, ചെറിയ ചെലവിൽ പോയിവരാം, ചില്ലുപാലവും കയറാം

പാറകൾ ചീന്തിയെടുത്ത മലമടക്കുകളിലൂടെ നിർമ്മിച്ച വഴി, കോടമഞ്ഞു കൊണ്ട് സ്വാഗതം ചെയ്യുന്ന നാട്, മലനിരകളം അതിനെ പിളർത്തിയൊഴുതുന്ന ചെറു അരുവികളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ പ്രദേശം.. കയറിയെത്തുമ്പോഴേ സ്വീകരിക്കുന്നത് തണുപ്പും കാറ്റുമാണ്. ഇത് നമ്മുടെ സ്വന്തം വാഗമൺ. വളരെ കുറഞ്ഞ ചെലവിൽ കേരളത്തിൽ എവിടെ നിന്നും വന്ന് ഒന്നോ രണ്ടോ ദിവസം താമസിച്ച് പോകാൻ പറ്റിയ ഇടം കൂടിയാണ് വാഗമൺ. തലസ്ഥാനത്തു നിന്നും നമുക്ക് വാഗമണ്ണിലേക്ക് എങ്ങനെ ബജറ്റ് യാത്ര പ്ലാൻ ചെയ്യാമെന്ന് നോക്കാം.

സീസണ്‍ നോക്കാതെ എപ്പോൾ വേണമെങ്കിലും പോകാവുന്ന സ്ഥലമാണ് വാഗമൺ, ഓരോസീസണിലും ഓരോ നിറമാണ് വാഗമൺ മലനിരകൾക്ക്. മഴക്കാലത്ത് എങ്ങും പച്ചപ്പാണ്. വേനലിൽ അത് തവിട്ടു നിറത്തിലേക്ക് എത്തും. മ‍ഞ്ഞും തണുപ്പുമാണ് മഞ്ഞുകാലത്ത് വാഗമണ്ണിന്‍റെ കാഴ്ച. വാഗമൺ ലേക്ക്, പൈൻ ഫോറസ്റ്റ്, തങ്ങളുപാറ, മുരുകൻ മല എന്നിങ്ങനെ നിരവധി ഇടങ്ങൾ ഇവിടെ കാണാനുണ്ട്. കൂട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ചില്ലുപാലമണ് പ്രധാന ആകർഷണം.

തിരുവനന്തപുരം- വാഗമൺ-കട്ടപ്പന കെഎസ്ആർടിസി

തിരുവനന്തപുരത്ത് നിന്ന് - വാഗമൺ വഴി കട്ടപ്പനയ്ക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസ് (0630TVMKTP) എല്ലാ ദിവസവും രാവിലെ 06:30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 7 മണിക്കൂർ 15 മിനിറ്റ് യാത്രയ്ക്കൊടുവിൽ വാഗമണ്ണിൽ ഉച്ചയ്ക്ക് 1.45 ന് എത്തിച്ചേരും. തിരുവനന്തപുരം - പേരൂർക്കട - നെടുമങ്ങാട് - പാലോട് - മടത്തറ - കുളത്തൂപ്പുഴ - അഞ്ചൽ - പുനലൂർ - പത്തനാപുരം - കോന്നി - പത്തനംതിട്ട - റാന്നി - എരുമേലി - കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട വഴി വാഗമണ്ണിലെത്തി തുടർന്ന് ഏലപ്പാറ വഴി കട്ടപ്പനയിലേക്ക് യാത്ര തുടരുന്ന വിധത്തിലാണ് ക്രമീകരണം. തിരുവനന്തപുരത്ത് നിന്ന് വാഗമണ്ണിന് 285 രൂപയാണ് ടിക്കറ്റ് നിരക്ക്.

06:30 AM : തിരുവനന്തപുരം
07:05 AM : നെടുമങ്ങാട്
07:30 AM : പാലോട്
08:20 AM : കുളത്തൂപ്പുഴ
09:15 AM : പുനലൂർ
09:35 AM : പത്തനാപുരം
09:55 AM : കോന്നി
10:25 AM : പത്തനംതിട്ട
11:15 AM : റാന്നി
11:50 AM : എരുമേലി
12:15 PM : കാഞ്ഞിരപ്പള്ളി
12:50 PM : ഈരാറ്റുപേട്ട
01:45 PM : വാഗമൺ
02:20 PM : ഏലപ്പാറ
03:25 PM : കട്ടപ്പന

കട്ടപ്പന- വാഗമൺ-തിരുവനന്തപുരം കെഎസ്ആർടിസി ബസ്

കട്ടപ്പനയിൽ നിന്നും രാത്രി 08:00 ന് പുറപ്പെടുന്ന ബസ് 9.35 ന് വാഗമണ്ണില്‍ എത്തും. വാഗമണ്ണിൽ നിന്ന് തിരുവനന്തപുരത്തിന് 6 മണിക്കൂർ 20 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് പുലര്‍ച്ചെ 3.55 ന് തിരുവനന്തപുരത്ത് എത്തും.
കട്ടപ്പന - ഏലപ്പാറ - വാഗമൺ - ഈരാറ്റുപേട്ട - പാലാ - ഏറ്റുമാനൂർ - കോട്ടയം - ചങ്ങനാശ്ശേരി - തിരുവല്ല - ചെങ്ങന്നൂർ - പന്തളം - അടൂർ - കൊട്ടാരക്കര - ആയൂർ - ചടയമംഗലം - കിളിമാനൂർ - വെഞ്ഞാറമ്മൂട് വഴി തിരുവനന്തപുരം എത്തും.

08:00 PM : കട്ടപ്പന
09:10 PM: എലപ്പാറ
09:35 PM: വാഗമൺ
10:40 PM: എററ്റുപേട്ട
11:00 PM: പാലാ
11:20 PM: എറ്റുമാനൂർ
12:15 AM: കോട്ടയം
12:35 AM: ചങ്ങനാശേരി
12:50 AM: തിരുവല്ല
01:05 AM: ചങ്ങനൂർ
01:20 AM: പന്തളം
01:35 AM: അടൂർ
02:15 AM: കൊട്ടാരക്കര
02:35 AM: അയൂർ
02:40 AM: ചടയമംഗലം
03:00 AM: കിളിമാനൂർ
03:15 AM: വെഞ്ഞാറമ്മൂട്
03:55 AM: സെൻട്രൽ ബസ് സ്റ്റേഷൻ, തമ്പാനൂർ, തിരുവനന്തപുരം എന്നിങ്ങനെയാണ് സമയക്രമം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: vagamon bus service ksrtc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+