വയനാടും മൂന്നാറും.. കേരളത്തില്‍ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിച്ചേരുന്ന ഇടങ്ങൾ. സീസൺ ആയാലും അവധിക്കാലമെത്തിയാലും പിന്നെ ഇവിടങ്ങളിൽ തിരക്കോടു തിരക്കാണ്. ആഭ്യന്തര സഞ്ചാരികളും അന്താരാഷ്ട്ര സഞ്ചാരികളും ഒരുപോലെ എത്തിച്ചേരുന്ന ഇവിടേക്ക് കേരളത്തിലെ മിക്കയിടങ്ങളിൽ നിന്നും നേരിട്ടുള്ള ബസ് സര്‍വീസുകളുമുണ്ട്. ഇപ്പോഴിതാ മൂന്നാറിൽ നിന്ന് നേരിട്ട് വയനാട്ടിലെ കൽപ്പറ്റയിലേക്കും തിരിച്ചും സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ചിരിക്കുകയാണ് കെഎസ്ആർടിസി.
ഇരുജില്ലകളിലെയും വിനോദസഞ്ചാരികളെ മാത്രമല്ല, യാത്രക്കാരെയും സഹായിക്കുന്ന ഈ സർവീസ് കെ എസ് ആര്‍ ടി സി കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. കൽപ്പറ്റയിൽ നിന്നാരംഭിച്ച് താമരശ്ശേരി- കോഴിക്കോട്- പരപ്പനങ്ങാടി- പൊന്നാനി- തൃശൂര്‍-കോതമംഗലം- അടിമാലി വഴി മൂന്നാറിലേക്കും തിരിച്ചുമാണ് ഈ ബസ് സർവീസ് നടത്തുന്നത്.

കൽപ്പറ്റയിൽ നിന്നും പുലർച്ചെ 4.00 മണിക്ക് ആരംഭിക്കുന്ന സർവീസ് 6.05ന് കോഴിക്കോട്, 9.55ന് തൃശൂർ, ഉച്ചയ്ക്ക് 1.30ന് അടിമാലി, 2.30ന് മൂന്നാർ എന്നിങ്ങനെയും മൂന്നാറിൽ നിന്ന് വൈകിട്ട് 6.30ന് സർവീസ് ആരംഭിക്കുന്ന ബസ് 11:15ന് തൃശ്ശൂർ, പുലർച്ചെ 02:40ന് കോഴിക്കോട്, 4:35ന് കൽപ്പറ്റ എന്നിങ്ങനെയാണ് എത്തിച്ചേരുന്ന സമയം.
കൽപ്പറ്റ - മൂന്നാർ കെഎസ്ആർടിസി സൂപ്പര്‍ഫാസ്റ്റ് ബസ്
04:00 am കൽപ്പറ്റ
05:15 am താമരശ്ശേരി
06:05 am കോഴിക്കോട്
07:10 am പരപ്പനങ്ങാടി
07:20 am താനൂർ
07:30 am തിരൂർ
07:55 am പൊന്നാനി
09:55 am തൃശൂർ
11:30 am പെരുമ്പാവൂർ
12:05 pm കോതമംഗലം
01:30 pm അടിമാലി
02:20 pm മൂന്നാർ.

മൂന്നാർ- കൽപ്പറ്റ കെഎസ്ആർടിസി സൂപ്പര്‍ഫാസ്റ്റ് ബസ്
06:30 pm മൂന്നാർ
07:20 pm അടിമാലി
08:50 pm കോതമംഗലം
09:25 pm പെരുമ്പാവൂർ
11:15 pm തൃശ്ശൂർ
12:05 pm ഗുരുവായൂർ
12:45 pm പൊന്നാനി
01:15 pm തിരൂർ
01:25 pm താനൂർ
01:35 pm പരപ്പനങ്ങാടി
02:40 pm കോഴിക്കോട്
03:25 pm താമരശ്ശേരി
04:35 pm കൽപ്പറ്റ
കൽപ്പറ്റയിൽ നിന്ന് മൂന്നാറിലേക്ക് 10 മണിക്കൂർ 20 മിനിറ്റും തിരികെ മൂന്നാർ- കൽപ്പറ്റ യാത്രയ്ക്ക് 10 മണിക്കൂർ 5 മിനിറ്റുമാണ് യാത്രാ സമയം. ആകെ 47 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. 434 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഇത് കൂടാതെ സുൽത്താൻ ബത്തേരിയിൽ നിന്ന് മറ്റൊരു സൂപ്പർ ഫാസ്റ്റ് എയർ ബസും മൂന്നാറിലേക്ക് സർവീസ് നടത്തുന്നു. സുൽത്താൻ ബത്തേരി- മീനങ്ങാടി- കൽപ്പറ്റ-കോഴിക്കോട്- കോട്ടക്കൽ- എടപ്പാൾ-തൃശൂർ- കോതമംഗലം- അടിമാലി- ആനച്ചാൽ വഴി മൂന്നാറെലെത്തുന്ന സർവീസാണിത്. സുൽത്താൽ ബത്തേരിയിൽ നിന്ന് രാത്രി 8.45ന് ആരംഭിക്കുന്ന സർവീസ് 9.15ന് കൽപ്പറ്റ, 10,50ന് കോഴിക്കോട്, പുലർച്ചെ 6.30ന് മൂന്നാർ എന്നിങ്ങനെയാണ് എത്തിച്ചേരുന്ന സമയം.

സുൽത്താൻ ബത്തേരി- മൂന്നാർ ബസ്
സുൽത്താൻ ബത്തേരി 8.45 pm
മീനങ്ങാടി 9.00 pm
കൽപ്പറ്റ- 9.15 pm
കോഴിക്കോട്- 10.50 pm
കോട്ടക്കൽ-12.05 pm
എടപ്പാൾ- 12.45 pm
തൃശൂർ 2.05 am
കോതമംഗലം- 4.15 am
അടിമാലി- 5.50 am
ആനച്ചാൽ 6.10 am
മൂന്നാർ- 6.3- am എന്നിങ്ങനെയാണ് എത്തുന്നത്. 471 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരികെ മൂന്നാറിൽ നിന്ന് രാത്രി 7.30ന് സർവീസ് ആരംഭിക്കുന്ന ബസ് പുലർച്ചെ 4.50ന് കൽപ്പറ്റയിലും 5.50ന് സുൽത്താൻ ബത്തേരിയിലുമെത്തും.
മൂന്നാർ-സുൽത്താൻ ബത്തേരി ബസ്
മൂന്നാർ 7.30 pm
ആനച്ചാൽ 7.50 pm
അടിമാലി 8.10 pm
കോതമംഗലം 9.30 pm
തൃശൂർ 11.25 pm
കോട്ടക്കൽ 1.25 am
കോഴിക്കോട് 12.05 am
താമരശ്ശേരി 3.30- am
കൽപ്പറ്റ 4.50 am
സുൽത്താൻ ബത്തേരി 5.20 am എന്നിങ്ങനെയാണ് എത്തിച്ചേരുന്ന സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













