ക്രിസ്മസ് വന്നെത്താൻ ഇനി ദിവസങ്ങളുടെ അകലമേയുള്ളൂ. യാത്രാപ്രിയർക്കായി ഇഷ്ടംപോലെ പാക്കേജുകളാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. എന്നാലും ഇനിയും എവിടേക്ക് പോകണമെന്ന് തീരുമാനിക്കാൻ സാധിച്ചില്ലെങ്കിൽ ഒരു കിടിലൻ പ്ലാനുമായി വന്നിരിക്കുകയാണ് കോഴിക്കോട് കെഎസ്ആർടിസി. ക്രിസ്മസ് വാഗമണ്ണിലും തേനി, കുമളി, രാമക്കൽമേട് എന്നിവിടങ്ങളിലായി ആഘോഷിക്കാൻ പറ്റി ഒരു പാക്കേജാണിത്.
ക്രിസ്മസ് സായാഹ്നം ഇടുക്കിയിലും തേനിയിലും രാമക്കൽമേടും ഒക്കെയായി ആഘോഷിക്കാന് അവസരമൊരുക്കുന്ന യാത്ര ഈ അവധിക്കാലത്ത് ചെയ്യാൻ പറ്റിയ ഏറ്റവും രസകരമായ ഒരു പാക്കേജ് കൂടിയാണ്. മൂന്ന് രാത്രിയും രണ്ട് പകലും നീണ്ടു നിൽക്കുന്ന യാത്ര വലിയ ചെലവില്ലാതെ പോയി വരാനും സാധിക്കും.

ക്രിസ്മസ് അടിച്ചുപൊളിക്കാം
ഡിസംബർ 22 വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് കോഴിക്കോട് ഡിപ്പോയിൽ നിന്നാരംഭിക്കുന്ന യാത്ര ക്രിസ്മസ് പുലരിയിൽ ഡിസംബർ 25ന് രാവിലെ അഞ്ച് മണിയോടെ തിരികെ എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്മസിനു മുന്നേ ഒരു യാത്ര പോയി ക്രിസ്മസ് വീട്ടിൽ ആഘോഷിക്കുന്നത് എങ്ങനെയെന്ന് പ്ലാൻ ചെയ്യുന്നവർക്കും ഇതിൽ പങ്കെടുക്കാം.
നാലിടങ്ങള്‍
കുമളി, തേനിയിലെ മുന്തിരിതോട്ടം, രാമക്കൽമേട് കാറ്റാടിപ്പാടവും , വാഗമണ്ണുമാണ് ഈ യാത്രയിൽ സന്ദർശിക്കുന്ന സ്ഥലങ്ങൾ. രാമക്കൽമേടും വാഗമണ്ണും ഇടുക്കി സന്ദർശിക്കുന്നവർ ഒരിക്കലും മറക്കാതെ കണ്ടിരിക്കേണ്ട ഇടങ്ങളാണ്. മറ്റു രണ്ടു സ്ഥലങ്ങൾ പലപ്പോഴും സഞ്ചാരികൾ അവരുടെ സമയവും യാത്രാ ക്രമീകരണവും നോക്കി സമയമുണ്ടെങ്കിൽ മാത്രം സന്ദർശിക്കുന്ന ഇടങ്ങളും. ഈ സ്ഥലങ്ങളെല്ലാം ഒറ്റയാത്രയിൽ കാണാം എന്നതാണ് കോഴിക്കോട് കെഎസ്ആർടിസിയുടെ പാക്കേജ് ഉറപ്പുതരുന്നത്.
യാത്രയിലെ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, താമസ സൗകര്യം (ഫാമിലി റൂം) എന്നിവ ഉള്‍പ്പെടെയാണ് ടിക്കറ്റ് നിരക്ക് വരിക. കോഴിക്കോട് കെഎസ്ആർടിസിയുടെ വാഗമൺ- കുമളി പാക്കേജിൽ പാക്കേജില്‍ ഒരാള്‍ക്ക് 4430 രൂപയാണ് നിരക്ക്, വിശദ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9544477954, 9961761708 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഇത് കൂടാതെ, പുതുവർഷം വയനാട്ടിലെ തൊള്ളായിരം കണ്ടിയിൽ ആഘോഷിക്കാൻ പറ്റിയ ഒരു പാക്കേജിലേക്കും കോഴിക്കോട് കെഎസ്ആർടിയിൽ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഡിസംബർ 31ന് രാവിലെ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് പുറപ്പെടും. ഒന്നാം ദിവസം എൻ ഊര്, സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി എന്നിവിടങ്ങള് സന്ദര്‍ശിച്ച് രാത്രി കല്‍പറ്റയില്‍ ചെലവഴിക്കും. രണ്ടാം ദിവസം ജൈനക്ഷേത്രം, കുറുവാ ദ്വീപ്, ബാണാസുര സാഗർ ഡാം എന്നിവിടങ്ങളാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്,
ആദ്യദിവസം രാത്രിഭക്ഷണവും രണ്ടാം ദിവസത്തിൽ പ്രഭാത ഭക്ഷണവും ഉൾപ്പെടെയുള്ള പാക്കേജിന് 3100 രൂപയാണ് നിരക്ക്,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












