Search
  • Follow NativePlanet
Share
» »കുതിച്ചു പായും,സൗകര്യങ്ങളും ഏറെ, ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിനുകൾ

കുതിച്ചു പായും,സൗകര്യങ്ങളും ഏറെ, ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിനുകൾ

സാധാരണക്കാരുടെ യാത്രകളിൽ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നവയാണ് ട്രെയിനുകൾ കുറഞ്ഞ നിരക്കിലുള്ള മാത്ര മാത്രമല്ല, രാജ്യത്തിന്‍റെ മുക്കിലും മൂലയിലുമുള്ള കണക്ടിവിറ്റിയും ട്രെയിനുകളെ സാധാരണക്കാർക്കിടയിൽ പ്രിയപ്പെട്ടതാക്കുന്നു. ഓരോ ദിവസവും ഒരു മില്യണിലധികം ആളുകളാണ് ട്രെയിൻ യാത്രയെ പ്രയോജനപ്പെടുത്തുന്നത്. എന്നാൽ യാത്രകളിൽ വിപ്ലവം കൊണ്ടുവന്നത് 2019 ൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ വരവോടെയാണ്. ഇതാ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിനുകൾ ഏതൊക്കെയാണെന്നു നോക്കാം.

The Fastest Trains In India,
PC:Tushar Arora/Unsplash

വന്ദേ ഭാരത് എക്സ്പ്രസ്
ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ സർവീസാണ് വന്ദേ ഭാരത് എക്സ്പ്രസ്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ സഞ്ചരിക്കുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ പോകുവാൻ കഴിയുമെങ്കിലും ട്രാക്കുകളുടെ അപര്യാപ്ത ഉൾപ്പെടെയുള്ള കാരണങ്ങളാൽ സാധ്യമല്ല.
ഏറ്റവും കുറഞ്ഞ സമയത്ത് ലക്ഷ്യസ്ഥാനങ്ങളിലെത്താം എന്നതാണ് വന്ദേ ഭാരത് ട്രെയിനുകളുടെ പ്രത്യേകത. 2019 ലാണ് ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ ആയ ന്യൂ ഡല്‍ഹി - വാരാണസി വന്ദേഭാരത് എക്‌സ്പ്രസ് ആരംഭിച്ചത്, നിലവിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 14 വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നു.

ഗതിമാൻ എക്സ്പ്രസ്
സെമി ഹൈ-സ്പീഡ് ട്രെയിൻ ആയ ഗതിമാൻ എക്സ്പ്രസ് (12049 / 12050)ആണ് ഇന്ത്യയിലെ രണ്ടാമത്തെ വേഗമേറിയ ട്രെയിൻ സർവീസ്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത്. 10 കോച്ചുകളുള്ള ഈ ട്രെയിനില്‍ യാത്രകളിൽ സഹായിക്കുവാനായി ഹോസ്റ്റുകളും മാനേജർമാരും ഉണ്ടായിരിക്കും. ഡൽഹി നിസാനമുദ്ദീനിൽ നിന്ന് വീരാംഗന ലക്ഷ്മിഭായ് ജംങ്ഷൻ സ്റ്റേഷൻ വരെയാണ് ഇത് സർവീസ് നടത്തുന്നത്. 403 കിലോമീറ്റർ ദൂരം പിന്നിടാൻ 4 മണിക്കൂർ 25 മിനിറ്റാണ് ഇതിനു വേണ്ടത്.

The Fastest Trains In India,

ശതാബ്ദി എക്സ്പ്രസ്
ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിനുകളിൽ നാലാം സ്ഥാനം നേടിയ ട്രെയിനാണ് ശതാബ്ദി എക്സ്പ്രസ്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയാണ് ഇതിനുള്ളത്.
1988 ലാണ് ശതാബ്ദി എക്സ്പ്രസുകൾ സര്‍വീസ് ആരംഭിക്കുന്നത്.

രാജധാനി മുംബൈ-ഡൽഹി എക്സ്പ്രസ്
മണിക്കൂറിൽ 140 കിലോമീറ്റർ ദൂരം പിന്നിടുന്നവയാണ് രാജധാനി മുംബൈ-ഡൽഹി എക്സ്പ്രസ്. 2021 ൽ വലിയ മാറ്റം സംഭവിച്ച് ഇതിന്‍റെ പരമ്പരാഗത കോച്ചുകൾ എസി തേജസ് കോച്ചുകളായി മാറി. അതോടെ 160 കിലോമീറ്റർ നേഗം വരെ കൈവരിക്കുവാൻ ഇതിനു സാധിക്കും. എല്ലാ ദിവസവും സർവീസ് നടത്തുന്ന രാജധാനി മുംബൈ-ഡൽഹി എക്സ്പ്രസ് 1386 കിലോമീറ്റർ ദൂര 15.5 മണിക്കൂർ സമയത്തിൽ പിന്നിടുന്നു.

രാജധാനി-ന്യൂഡൽഹി ഹൗറാ എക്സ്പ്രസ്
ഹൗറയ്ക്കും ന്യൂ ഡൽഹിക്കും ഇടയിലായി സർവീസ് നടത്തുന്ന രാജധാനി-ന്യൂഡൽഹി ഹൗറാ എക്സ്പ്രസ് ഇന്ത്യയിലെ വേഗമേറിയ ട്രെയിനുകളിലൊന്നാണ്. മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന, ലക്ഷ്വറി ട്രെയിനുകളിലൊന്നും കൂടിയാണിത്.

The Fastest Trains In India

PC:Rajendra B. Aklekar

തേജസ് എക്സ്പ്രസ്
വന്ദേ ഭാരതും ഗതിമാൻ എക്സ്പ്രസും കഴിഞ്ഞാൽ ഇന്ത്യയിലെ സെമി-ഹൈ സ്പീഡ് ട്രെയിനാണ് തേജസ് എക്സ്പ്രസ്. ഓട്ടോമാറ്റിക് വാതിൽ അടക്കമുള്ള ധാരാളം ആധുനിക സംവിധാനങ്ങൾ ഇതിലുണ്ട്. മുംബൈ സിഎസ്എംടി-മഡ്ഗാവ്, ചെന്നൈ- മധുരൈ, ലഖ്‌നൗ - ന്യൂഡൽഹി വരെ, അഹമ്മദാബാദ്- മുംബൈ സെൻട്രൽ എന്നിങ്ങനെ നാല് റൂട്ടുകളിലാണ് തേജസ് എക്സ്പ്രസ് സർവീസ് നടത്തുന്നത്.

തുരന്തോ എക്സ്പ്രസ്
അതിവേഗ നോൺ സ്റ്റോപ്പ് ട്രെയിൻ ആയ തുരന്തോ എക്സ്പ്രസ് ഇന്ത്യയിലെ വേഗമേറിയ ട്രെയിനുകളിലൊന്നാണ്. മണിക്കൂറിൽ 130 കിലോമീറ്റർ വരെ ട്രെയിൻ പിന്നിടും. ആകെ 515 പേർക്ക് യാത്ര ചെയ്യുവാൻ കഴിയുന്ന ഈ ട്രെയിനുകളിൽ ഒരു എക്‌സിക്യൂട്ടിവ് എ സി കോച്ചും ഏഴ് എ സി ചെയർ കാർ കോച്ചുകളുമുൾപ്പെടെ പത്തു കോച്ചുകളാണ് ലഭ്യമായിട്ടുള്ളത്. സ്റ്റോപ്പുകൾ ഇല്ലാത്ത ട്രെയിനാണിത്. ഒരൊറ്റ ലക്ഷ്യസ്ഥാനമാണ് ഇതിനുണ്ടാവുക.

സമ്പർക്ക് ക്രാന്തി എക്സ്പ്രസ്

മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന സൂപ്പർഫാസ്റ്റ് ട്രെയിനാണ് സമ്പർക്ക് ക്രാന്തി എക്സ്പ്രസ്. യാത്രയിൽ മൂന്ന് സ്റ്റോപ്പുകൾ മാത്രമാണ് ട്രെയിനിനുണ്ടാവുക. സൂപ്പർ ഫാസ്റ്റ് ട്രെയിനുകളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും ശതാബ്ദിയുടെയോ രാജധാനിയുടെയോ വേഗതയിൽ ഇത് സഞ്ചരിക്കില്ല. സാധാരണ എക്സ്പ്രസ് ട്രെയിനുകളേക്കാൾ സ്റ്റോപ്പുകൾ കുറവാണ് എന്നതാണ് ഇതിന്‍റെ പ്രത്യേകത

Fastest Trains in India
PC:Ravi Dwivedi

ഗരീബ് രഥ് എക്സ്പ്രസ്
മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നവയാണ് ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകൾ. സാധാരണക്കാരായ ആളുകൾക്ക് താങ്ങാവുന്ന നിരക്കിൽ എസി യാത്ര നല്കുക എന്ന ലക്ഷ്യത്തിലാണ് ഇത് 2005 ൽ അവതരിപ്പിച്ചത്, സബ്‌സിഡി നിരക്കിൽ, എയർകണ്ടീഷൻ ചെയ്ത ദീർഘദൂര യാത്ര, നല്കുന്ന ട്രെയിനാണിത്. . മറ്റ് ട്രെയിനുകളിലെ എയർകണ്ടീഷൻ ചെയ്ത ക്ലാസുകളുടെ നിരക്കിന്റെ മൂന്നിൽ രണ്ട് നിരക്ക് മാത്രമേ ഇതിനു വരുന്നുള്ളൂ. സാധാരണ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി യാത്രക്കാർക്ക് കിടക്കയോ ഭക്ഷണമോ സൗജന്യമായി നൽകുന്നില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+