Search
  • Follow NativePlanet
Share
» »വന്ദേ ഭാരത് സ്ലീപ്പർ വരുന്നൂ.. രാജധാനിയുടെ റൂട്ടിൽ ഓടും.. ആദ്യ റൂട്ടുകൾ ഇത്

വന്ദേ ഭാരത് സ്ലീപ്പർ വരുന്നൂ.. രാജധാനിയുടെ റൂട്ടിൽ ഓടും.. ആദ്യ റൂട്ടുകൾ ഇത്

യാത്രക്കാരുടെ കാത്തിരിപ്പിനൊടുവിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇതാ പാളത്തിലിറങ്ങാൻ തയ്യാറായിയിരിക്കുകയാണ്. വന്ദേ ഭാരത് ട്രെയിനുകൾക്ക് ശേഷം രാജ്യം ഇത്രും ആകാംക്ഷയോടെ കാത്തിരുന്ന മറ്റൊരു സർവീസില്ല. ഏറ്റവും ആധുനിക സൗകര്യങ്ങളോടെ വരുന്ന വന്ദേ ഭാരത് സ്ലീപ്പറിന്‍റെ ഇന്‍രീരിയർ ചിത്രങ്ങൾ നേരത്തെ വൈറലായി മാറിയിരുന്നു.

രാജധാനി റൂട്ടുകളിലായിരിക്കും വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകൾ സർവീസ് നടത്തുകയെന്നാണ് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ ഡൽഹി-മുംബൈ, ഡൽഹി-ഹൗറ റൂട്ടുകളിൽ ഇത് സർവീസ് നടത്തും. രാജധാനി ട്രെയിനുകളേക്കാൾ വേഗതയിൽ മണിക്കൂറിൽ 160 കിലോമീറ്റർ സ്പീഡിൽ വന്ദേ ഭാരത് സ്ലീപ്പർ സഞ്ചരിക്കും.

Vande Bharat Sleeper Train With AC and non-AC coaches

ദീർഘദൂര രാത്രികാല സർവീസുകൾക്കായി പ്രത്യേകം രൂപകല്പന ചെയ്തിരിക്കുന്നവയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ].
എസി, നോൺ എസി കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പറിൽ 11 എസി ത്രീ, നാല് എസി ടൂ, ഒരു എസി വൺ കോച്ച് എന്നിങ്ങനെ ആകെ 16 കോച്ചുകളുണ്ടാകും. കോച്ചുകളുടെ എണ്ണം 20 അല്ലെങ്കിൽ 24 ആയി ഉയർത്താൻ കഴിയുമെന്നും റിപ്പോർട്ടുണ്ട്.
857 ബെർത്തുകളാകും ട്രെയിനിൽ ഉണ്ടാകുക.

വേഗതയ്ക്കൊപ്പം തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നല്കും. യാത്രകൾ ഏറ്റവും സുഖമായി, ആധുനിക സൗകര്യങ്ങളോടെ പോകാൻ സാധിക്കുമെന്നതാണ് പ്രധാന പ്രത്യേക. കൂടാതെ യാത്രാ സമയത്തിൽ മറ്റു ട്രെയിനുകളെയപേക്ഷിച്ച് രണ്ടു മണിക്കൂർ വരെ കുറയുകയും ചെയ്യും. ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയാണ് വന്ജേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ രൂപകല്പന ചെയ്തത്. ബിഇഎംഎൽ ആണ് വന്ദേ ഭാരത് സ്ലീപ്പർ നിർമ്മിക്കുന്നത്.

കുലുക്കമില്ലാതെ പോകാൻ സഹായിക്കുന്ന ജെർക്ക് ഫ്രീ യാത്ര മുതൽ ഒരുപാട് സൗകര്യങ്ങൾ ഇതില‍് ഒരുക്കിയിട്ടുണ്ട്. സ്ലീപ്പറിലെ കുഷ്യനിങ്ങാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. മുകളിലെ ബെർത്തിലേക്ക് കയറുവാനായി രൂപകല്പന ചെയ്തിപിക്കുന്നത് കൂടാതെ പ്രായമായവർക്കും മറ്റു ശാരീരിക പ്രശ്നങ്ങളുള്ളവർക്കും വളരെ എളുപ്പമാക്കുന്നു.

ഭിന്നശേഷിക്കാരായ യാത്രക്കാർക്കായി പ്രത്യേക ബെർത്തുകളും ടോയ്ലറ്റുകളും ഇതിലുണ്ട്. 2024 മാർച്ചോടെ വന്ദേ ഭാരത് ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 10 വന്ദേ ഭാരത് സ്ലീപ്പർ ക്ലാസ് ട്രെയിനുകളുടെ ആദ്യ ബാച്ച് മാർച്ചിൽ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു. തുടർന്ന് ഏപ്രിൽ മാസത്തോടെയാവും ട്രയൽ റൺ നടത്തുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: vande bharat express train delhi
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+