തണുപ്പും ചൂടില്ലാത്ത പകലും യാത്ര ചെയ്യുവാൻ അനുയോജ്യമായ കാലാവസ്ഥയും ഒക്കെയായി ജനുവരി എത്തി. ചെലവ് കുറഞ്ഞ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ സമയമാണിത്. നാടെങ്ങും ആഘോഷങ്ങളും ഉത്സവങ്ങളും മാത്രമല്ല, സ്ഥലങ്ങൾ ചുറ്റിസഞ്ചരിക്കാൻ യോജിച്ച നേരവുമാണ്. ഈ സമയത്തെ യാത്രകൾക്കായി നിരവധി യാത്രകളാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അവതരിപ്പിച്ചിരിക്കുന്നത്.
പുതുപുത്തൻ യാത്രാ പാക്കേജുകളാണ് ഈ ജനുവരി മാസത്തിൽ
കൊല്ലം ബജറ്റ് ടൂറിസം സെൽ പുറത്തിറക്കിയിരിക്കുന്നത്. തീർത്ഥ യാത്രകൾ മുതൽ ഇക്കോ ടൂറിസം കേന്ദ്രങ്ങളും രണ്ടും മൂന്നും ദിവസം നീണ്ടു നില്‍ക്കുന്ന ദീര്‍ഘയാത്രകളും മാത്രമല്ല, ഒരു ദിവസം മാത്രം മാറ്റിവയ്ക്കാൻ പറ്റുന്നവരെ നിരാശരാക്കാതെ ഇഷ്ടംപോലെ ഏകദിന യാത്രകളും കൊല്ലത്തു നിന്നും പുറപ്പെടുന്നുണ്ട്. ജനുവരിയിൽ മാത്രം കൊല്ലത്തു നിന്നം 30 യാത്രകളാണ് കേരളത്തിനകത്തും പുറത്തുമായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

നെഫർറ്റിറ്റി കപ്പൽ യാത്ര
ജനുവരി 5, 26 എന്നീ രണ്ടു ദിവസങ്ങളിലായാണ് കൊല്ലത്തു നിന്ന് നെഫർറ്റിറ്റി കപ്പൽ യാത്ര ചാർട്ട് ചെയ്തിട്ടുള്ളത്. രാവിലെ 10 മണിക്ക് കൊല്ലത്തുനിന്നും എസി ലോ ഫ്ലോർ ബസ്സിൽ ആരംഭിക്കുന്ന യാത്ര എറണാകുളത്ത് എത്തി. അവിടുന്ന് 5 മണിക്കൂർ കടലിൽ ചെലവഴിക്കുന്ന വിധത്തിലാണ് ക്രമീകരണം. ഭക്ഷണം, ടിക്കറ്റ് നിരക്ക് എന്നിവ ഉൾപ്പെടെ യാത്രയ്ക്ക് 4240 രൂപയാണ് ചാർജ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ പാക്കേജാണിത്.
ഇല്ലിക്കൽ കല്ല് -ഇലവീഴാപൂഞ്ചിറ
കോട്ടയം ജില്ലയിലെ ഇല്ലിക്കൽ കല്ല് -ഇലവീഴാപൂഞ്ചിറ എന്നീ രണ്ടിടങ്ങൾ ഒറ്റ ദിസത്തില് കണ്ടുവരുന്ന പാക്കേജാണിത്. ജനുവരി 5, 25 എന്നിങ്ങനെ രണ്ട് തിയതികളിലായി ചാർട്ട് ചെയ്തിട്ടുള്ള ഇ യാത്ര രാവിലെ 5.00 മണിക്ക് കൊല്ലം ഡിപ്പോയിൽ നിന്ന് ആരംഭിക്കും. തിരികെ അന്ന് രാത്രി 10. 30 മണിയോടെ മടങ്ങിയെത്തും. 820 രൂപയാണ് നിരക്ക്.
ഗവി -പരുന്തുംപാറ യാത്ര
കാടും അണക്കെട്ടും കണ്ട് കാടിനുള്ളിലൂടെ ആനവണ്ടിയിൽ ഒരുക്കുന്ന രസകരമായ യാത്രയാണ് ഗവി -പരുന്തുംപാറ യാത്ര സഞ്ചാരികൾക്ക് നല്കുന്നത്. ഈ മാസം 7, 27 ദിവസങ്ങളിലായി രണ്ട് യാത്രകളാണ് കൊല്ലത്ത് നിന്ന് ഗവിയിലേക്കുള്ളത് പ്രവേശന ഫീസുകളും ഉച്ചഭക്ഷണവും ഉൾപ്പെടെ 1750 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
കുമരകം ഹൗസ് ബോട്ട് യാത്ര
നീണ്ട ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിക്കുന്ന കുമരകം ഹൗസ് ബോട്ട് യാത്രയും ഈ മാസമുണ്ട്. ജനുവരി 16 ന് രാവിലെ 06.00 മണിക്ക് ആരംഭിക്കുന്ന യാത്രയിൽ കുമരകം നിങ്ങൾക്ക് ഹൗസ് ബോട്ടിലൂടെ പരിചയപ്പെടാം. ബോട്ട് യാത്ര, ഭക്ഷണം എല്ലാം ഉൾപ്പടെ 1780 രൂപയാണ് നിരക്ക്.
കമ്പം-തേനി യാത്ര
തമിഴ്നാടൻ സംസ്കാരവും മുന്തിരിത്തോട്ടങ്ങളും കാണിക്കുന്ന കമ്പം-തേനി യാത്ര കെഎസ്ആർടിയിൽ പോകാവുന്ന ഏറ്റവും ചെലവ് കുറഞ്ഞ യാത്രകളിലൊന്നാണ്. മുന്തിരിത്തോട്ടങ്ങള് കാണാനും ഫോട്ടോകൾ പകർത്തുവാനും ഒപ്പം വേണമെങ്കിൽ മുന്തിരി വാങ്ങാനും ഒക്കെ സാധിക്കുന്ന ഈ യാത്ര ജനുവരി 17 ന് രാവിലെ 4 മണിക്ക് ആരംഭിക്കും.1120 രൂപയാണ് നിരക്ക്.
സൈലന്റ് വാലി യാത്ര
കൊല്ലം ബജറ്റ് ടൂറിസം സെൽ ആദ്യമായി ഒരുക്കുന്ന പാലക്കാട് സൈലന്റ് വാലി യാത്ര ജനുവരി 18 ന് രാത്രി 8 മണിക്ക് ആരംഭിക്കും. സൈലൻറ് വാലി ജംഗിൾ സഫാരി ഉൾപ്പെടുന്ന പാക്കേജാണിത്, യാത്ര ജനുവരി 18 ന് രാത്രി 8 മണിക്ക് ആരംഭിക്കും. 3080 രൂപയാണ് നിരക്ക്
മാംഗോ മെഡോസ് യാത്ര
കോട്ടയം ജില്ലയിലെ ബോട്ടാണിക്കൽ തീം പാർക്കായ മാംഗോ മെഡോസ് സന്ദർശിക്കുന്ന മാംഗോ മെഡോസ് യാത്ര ജനുവരി 19 ന് രാവിലെ 06.30 ന് ആരംഭിക്കും. 1790 രൂപയാണ് നിരക്ക്.
മലബാർ യാത്ര
കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പ്രധാന ചരിത്ര -വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന മലബാർ യാത്രയും ഈ മാസമുണ്ട്. ജനുവരി 23 ന് രാത്രി 7 മണിക്ക് ആരംഭിക്കുന്ന യാത്രയിൽ രണ്ട് ജില്ലകളിലെടയും പ്രധാന ഇടങ്ങൾ മാത്രമല്ല, ഭക്ഷണ വൈവിധ്യങ്ങൾ ആസ്വദിക്കാനും അവസരമുണ്ട്. യാത്ര തിരികെ 26 ന് പുലർച്ചെ മടങ്ങി എത്തും. 3200 രൂപയാണ് നിരക്ക്.
ജനുവരി മാസത്തിലെ യാത്രകൾ അവസാനിക്കുന്നത് പാലക്കാട് ട്രിപ്പോടെയാണ്. കൊല്ലങ്കോട്, മലമ്പുഴ, തസ്രാക്ക്, കൽപാത്തി തുടങ്ങി പാലക്കാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എല്ലാം സന്ദർശിക്കുന്ന യാത്രയ്ക്ക് 2000 രൂപയാണ് നിരക്ക്.
കൊല്ലം ബജറ്റ് ടൂറിസം സെൽ യാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9747969768, 9495440444, 7592928817 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













