Search
  • Follow NativePlanet
Share
» »മലക്കപ്പാറ, മൂന്നാർ, മാമലക്കണ്ടം, ക്രൂസ് യാത്ര... വിഷു ആഘോഷിക്കാം, ഒട്ടേറെ പാക്കേജുകൾ

മലക്കപ്പാറ, മൂന്നാർ, മാമലക്കണ്ടം, ക്രൂസ് യാത്ര... വിഷു ആഘോഷിക്കാം, ഒട്ടേറെ പാക്കേജുകൾ

വിഷു ഇതാ ഇങ്ങെത്തിക്കഴിഞ്ഞു. വിഷുക്കണിയും കണിക്കൊന്നയും കൈനീട്ടവും സദ്യയും ഒക്കെയായി വീണ്ടും ഒരു മനോഹര വിഷുക്കാലം. മലയാളികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസം കൂടിയാണിത്. കുടുംബവും കൂട്ടുകാരുമായി ഒന്നിക്കുന്ന ദിവസം. ഈ വർഷത്തെ വിഷു ഞായറാഴ്ച ആയതുകൊണ്ടുതന്നെ എല്ലാവരും യാത്രകളും വിഷുവിന് പ്ലാൻ ചെയ്തിട്ടുണ്ടാകും.

ഒരു റോഡ് ട്രിപ്പോ സാഹസിക യാത്രകളോ അല്ലാതെ , വലിയ പ്ലാനിങ്ങൊന്നുമില്ലാതെ പോയി വരാൻ പറ്റുന്ന യാത്രകൾ ഇത്തവണത്തെ വിഷു യാത്രകൾക്കായി നോക്കിയാലോ. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ വിഷു ദിനത്തിൽ നടത്തുന്ന വിനോദയാത്രാ പാക്കേജുകൾ ഏതൊക്കെയെന്ന് നോക്കാം.

Vishu Travel

മലപ്പുറം കെഎസ്ആർടിസി

നെല്ലിയാമ്പതി യാത്ര- ഏപ്രിൽ 13 ശനിയാഴ്ച രാവിലെ 5.00 മണിക്ക് പുറപ്പെടുന്ന നെല്ലിയാമ്പതി യാത്ര രാത്രിയോടെ മടങ്ങിയെത്തും.
മാമലക്കണ്ടം, മൂന്നാർ യാത്ര
ഏപ്രിൽ 14 ഞായറാഴ്ച വിഷു ദിനത്തിലാണ് രണ്ടു ദിവസം നീളുന്ന യാത്ര. മാമലക്കണ്ടം, മൂന്നാർ എന്നീ സ്ഥലങ്ങളാണ് പോകുന്നത്. പുലർച്ചെ നാല് മണിക്ക് പുറപ്പെടും.
അതിരപ്പിള്ളി, മലക്കപ്പാറ യാത്ര-ഏപ്രിൽ 14ന് തന്നെ അതിരപ്പിള്ളി, മലക്കപ്പാറ ഏകദിന യാത്രയും സംഘടിപ്പിക്കുന്നു. പുലർച്ചെ 4ന് പുറപ്പെടും.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9400128856 (വാട്സാപ്പ് മാത്രം), 8547109115 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കോഴിക്കോട് കെഎസ്ആർടിസി

നെല്ലിയാമ്പതി യാത്ര;14 ഞായറാഴ്ച പുലർച്ചെ കോഴിക്കോട് നിന്ന് 4.30ന് പുറപ്പെടും. സീതാർകുണ്ട് വ്യൂ പോയിന്റ്, കേശവൻപാറ, പോത്തുണ്ടി ഡാം എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്.

നെഫർടിറ്റി ആഡംബര കപ്പൽ യാത്ര- ഏപ്രിൽ 15 തിങ്കളാഴ്ച രാവിലെ 7 മണിക്ക് കൊച്ചിയിലേക്കുള്ള യാത്രപുറപ്പെടും. നെഫർടിറ്റി ആഡംബര ക്രൂസ് കപ്പലിൽ അറബിക്കടലിൽ മണിക്കൂറുകളോളം നീളുന്ന യാത്രയാണിത്.

കോഴിക്കോട് നഗരം-
കോഴിക്കോട് നഗരക്കാഴ്ചകൾ ആസ്വദിക്കാനുള്ള കെഎസ്ആർടിസി യാത്രയാണിത്, കോഴിക്കോട്ടെ ചരിത്രപ്രസിദ്ധമായ പൈതൃക സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതിൽ കാണാം, ചുറ്റിയടിക്കും. ഏപ്രിൽ 15ഉച്ചയ്ക്ക് ഒരു മണിക്കാണ് യാത്ര പുറപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് ബജറ്റ് ടൂറിസം സെൽ 9544477954, 9061817145 (വാട്സാപ്പിലും ലഭ്യം).

കൊല്ലം കെഎസ്ആർടിസി

ഇല്ലിക്കൽകല്ല്, ഇലവീഴാപൂഞ്ചിറ യാത്ര-
ഏപ്രിൽ 14 ഞായറാഴ്ച പുലർച്ചെ 5ന് പുറപ്പെട്ട് രാത്രി 11ന് തിരിച്ചെത്തും.
കോന്നി, കുംഭാവുരുട്ടി യാത്ര
ഏപ്രിൽ 14 ഞായറാഴ്ച വിഷു ദിനത്തിൽ . രാവിലെ 6ന് പുറപ്പെട്ട് രാത്രി 8.30ന് തിരിച്ചെത്തും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: 9747969768, 8921950903, 9995554409, 7356672550.

ചാലക്കുടി കെഎസ്ആർടിസി

മലക്കപ്പാറ യാത്ര; ഏപ്രിൽ 13,1 4 തിയതികളിൽ രാവിലെ 8.00 ന് പുറപ്പെട്ട് രാത്രി 8.00 ന് മടങ്ങിയെത്തും.
സാഗര റാണി ക്രൂസ് യാത്ര ഏപ്രിൽ 13 ശനിയാഴ്ച രാവിലെ 8.30 ന് പുറപ്പെട്ട് രാത്രി 8.30 ന് മടങ്ങിയെത്തും.
വട്ടവട യാത്ര: ശനിയാഴ്ച രാവിലെ 05.30 ന് പോയി പിറ്റേന്ന് രാത്രി 01.00 മണിക്ക് എത്തും.
വാഗമൺ യാത്ര- ഏപ്രിൽ 14 ഞായറാഴ്ച രാവിലെ 6.00 മണിക്ക് പുറപ്പെട്ട് രാത്രി 11 ന് എത്തും.

ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും രാവിലെ 10.00 മുതൽ വൈകിട്ട് 6.00 വരെയുള്ള സമയത്ത് 9074503720, 9747557737 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.

വെഞ്ഞാറമൂട് കെഎസ്ആർടിസി

വാഴ്‌വന്തോൾ - പൊന്മുടി യാത്ര; ഏപ്രിൽ 13 ശനിയാഴ്ച രാവിലെ പുറപ്പെടും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും:
9447324718, 9746865116, 9447005995, 9447501392, 9605732125, 8590356071, 8921366099 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

തൊടുപുഴ കെഎസ്ആർടിസി

വാഗമൺ യാത്ര: ഏപ്രിൽ 13 ശനിയാഴ്ച രാവിലെ പുറപ്പെടുന്ന യാത്രയില്‍
നാടുകാണി പവിലിയൻ, അയ്യപ്പൻകോവിൽ തൂക്കുപാലം, വാഗമൺ അഡ്വഞ്ചർ പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+