വനിതാ ദിനത്തിലെ യാത്രകൾ പ്ലാൻ ചെയ്തോ? മാർച്ച് എട്ടി് വനിദാ ദിനം ആഘോഷിക്കുമ്പോൾ ഇത്തവണ വ്യത്യസ്തങ്ങളായ കുറേയധികം യാത്രകളാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്. സ്ത്രീ യാത്രികര്‍ക്ക് തനിച്ചും ഗ്രൂപ്പായും തങ്ങളുടെ പ്രിയപ്പെട്ട ഇടങ്ങളിലേക്ക് യാത്രകൾ പ്ലാൻ ചെയ്യാൻ കഴിയുന്ന വിധത്തിലാണിത്.
കെഎസ്ആർടിസിയുടെ വെഞ്ഞാറമൂട് ആണ് വനിതാ ദിനത്തിൽ ഒരു ദിവസം മുഴുവനും അടിച്ചു പൊളിച്ച് ആസ്വദിക്കാൻ കഴിയുന്ന യാത്ര ക്രമീകരിച്ചിരിക്കുന്നത്. എറണാകുളത്തെ വണ്ടർ ലാ അമ്യൂസ്മെന്‍റ് പാര്‍ക്കിലേക്കാണ് വനിതകൾക്കു മാത്രമായി ഒരുക്കിയിരിക്കുന്ന യാത്ര. പോക്കറ്റ് കാലിയാക്കുന്ന യാത്രയാണോ ഇതെന്നു ചോദിച്ച് മാറിനിൽക്കേണ്ട. പകുതി നിരക്കിലാണ് വനിതാ ദിനത്തിൽ വൻണ്ടർലായിലേക്കുള്ള യാത്ര.

വെഞ്ഞാറമൂട് ഡിപ്പോയില്‍ നിന്നും മാർച്ച് എട്ടാം തിയതി രാവിലെ 5.00 മണിക്ക് ആരംഭിക്കുന്ന യാത്രയ്ക്ക് ചെലവ് 1695 രൂപയാണ്. വെഞ്ഞാറമൂട് നിന്നുള്ള ബസ് നിരക്ക്, വണ്ടർലാ പ്രവേശ നിരക്ക് എന്നിവ ഉൾപ്പെടെയുള്ള തുകയാണിത്. ഭക്ഷണം ടിക്കറ്റിൽ ഉൾപ്പെടാത്തതിനാൽ അതിനുള്ള ചെലവ് സ്വയം വഹിക്കണം.
രാവിലെ 11.00 മുതൽ വൈകിട്ട് 7.00 മണി വരെ വണ്ടര്‍ലായിൽ ചെലവഴിക്കുവാൻ ഈ പാക്കേജ് വഴി സാധിക്കും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതു കഴിഞ്ഞു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8590356071,9645380082,9447324718 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
മൂന്നാർ യാത്ര 1800 രൂപയ്ക്ക്
വനിതാദിന സ്പെഷ്യൽ യാത്ര കൂടാതെ മറ്റൊരു മൂന്നാർ യാത്രയും വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നും പുറപ്പെടുന്നു. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ മൂന്നാറിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം സന്ദർശിക്കാം. കെഎസ്ആർടിസി എസി സ്ലീപ്പർ ബസിലാണ് രാത്രി താമസം ഒരുക്കിയിരിക്കുന്നത്. രണ്ടു ദിവസ യാത്രയിൽ 15 സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്.
സ്ലീപ്പർ ബസിലെ താമസം, സൈറ്റ് സീയിങ് എന്നിവ ഉൾപ്പെടെ 1800 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കുന്നത്. ഇതിൽ ഭക്ഷണവും വിവിധ ഇടങ്ങളിലേക്കുള്ള പ്രവേശന ഫീസും ഉൾപ്പെടുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ ബുക്കുചെയ്യുന്നതിനും 9447005995, 9747072864, 9447324718 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
മൂന്നാർ യാത്ര ഒന്നാം ദിവസം
ഫോട്ടോ പോയിന്‍റ്
ടീ ഗാർഡൻ
ബോട്ടാണിക്കൽ ഗാർഡൻ
മാട്ടുപ്പെട്ടി
എക്കോ പോയിന്‍റ്
കുണ്ടള ഡാം
യെല്ലാർപെട്ടി വ്യൂ പോയിന്‍റ്
ടോപ്പ് സ്റ്റേഷൻ
രണ്ടാം ദിവസം
ടീ എസ്റ്റേറ്റ് വ്യൂ
രാജമല വ്യൂ പോയിന്‍റ്
ലക്കം വാട്ടർ ഫാൾ
മറയൂർ ചന്ദനകാടുകൾ
മറയൂർ ശർക്കര ഫാക്ടറി
ആനക്കോട്ട പാറ
കാന്തല്ലൂർ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













