ഇന്ത്യന്‍ സൗരാഷ്ട്രിയന്‍സ് അഥവാ പാഴ്സികളുടെ ഒരു പ്രധാന കേന്ദ്രമാണ് ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ ഒരു തീരദേശ നഗരമായ ഉദ്‍വാധ. ഉദ്‍വാധ എന്ന വാക്കിനര്‍ത്ഥം ഒട്ടകങ്ങളുടെ മേച്ചില്‍ സ്ഥലമെന്നാണ്. ഇവിടെ ജനവാസം സജീവമാകുന്നതിന് മുമ്പുള്ള അവസ്ഥയാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. മുസ്ലിംങ്ങളുടെ ആധിപത്യത്തെയും പീഡനങ്ങളെയും തുടര്‍ന്ന് ഇറാനില്‍ നിന്ന് പത്താം നൂറ്റാണ്ടില്‍ പലായനം ചെയ്തവരാണ് പാഴ്സികള്‍.
വല്‍സാദ് വഴി ഇന്ത്യയിലെത്തിയ ഇവര്‍ പിന്നീട് സഞ്ജന്‍ തുറമുഖം സ്ഥാപിച്ചു. ഉദ്‍വാധിലെ പ്രധാന ആകര്‍ഷണം അതാഷ് ബെഹ്റാമിലെ വിശുദ്ധ അഗ്നിയാണ്. പാഴ്സികളുടെ വിശ്വാസം അനുസരിച്ച് അഗ്നിയുടെ ഏറ്റവും ഉയര്‍ന്ന അവസ്ഥയാണ് ഇത്. ഇത് ഇറാനില്‍ നിന്നാണ് പാഴ്സികള്‍ കൊണ്ടുവന്നത്. ആദ്യം ഇത് സഞ്ജനിലായിരുന്നു സ്ഥാപിച്ചത്. മുഹമ്മദ് ബിന്‍ തുഗ്ലക്കിന്‍റെ ആക്രമണത്തെത്തുടര്‍ന്ന് പാഴ്സികള്‍ ഇത് ഉദ്‍വാധയിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു. ലോകത്തിലെ ആകയുള്ള ഒമ്പത് അതാഷ് ബെഹ്റാമുകളിലൊന്നാണ് ഉദ്‍വാധയിലേത്. ഈ ദേവാലയം പല തവണ പുതുക്കിപ്പണിതതാണ്. നിലക്കാതെ എരിയുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള അഗ്നിയാണ് അതാഷ് ബെഹ്റാമിലേത്. ഇറാന്‍ഷാഹ് എന്നും അതാഷ് ബെഹ്റാമിന് പറയാറുണ്ട്. അതാഷ് ബെഹ്റാമിന്‍റെ സ്ഥാപക ദിനവും, സൗരാഷ്ട്രിയന്‍ കലണ്ടറായ ഷഹെന്‍ഷാഹിയിലെ ഒമ്പതാം മാസത്തിലെ ഒമ്പതാം ദിവസവും ഏറെ ആഘോഷപൂര്‍വ്വമാണ് പാഴ്സികള്‍ ആചരിക്കുന്നത്.
ഷെഹന്‍ഷാഹി കലണ്ടര്‍ ഇംപീരിയല്‍ സൗരാഷ്ട്രിയന്‍ കലണ്ടര്‍ എന്നും അറിയപ്പെടുന്നു. എല്ലാ മാസവും ഇരുപതാം തീയ്യതി വെരെത്രാഗ്ന എന്ന വിജയത്തിന്‍റെ ദേവന്‍റെ ആഘോഷങ്ങളാണ്. ഉദ്‍വാധ ബീച്ചും, പാഴ്സികളുടെ ഭക്ഷണങ്ങളും ഉദ്‍വാധ സന്ദര്‍ശിക്കുന്നവരുടെ പ്രധാന ആകര്‍ഷണങ്ങളാണ്.



Click it and Unblock the Notifications