ഉജ്ജൈനിയിലെ ക്ഷേത്ര നഗരിയിലാണ് ഇത്. നഗരത്തിലെ ഏറ്റവും പാരമ്പര്യമുള്ള ക്ഷേത്രമാണിത്. ഗണേശ ഭഗവാന്റെ അനുഗ്രഹം വാങ്ങുന്നതിനായി ഈ ക്ഷേത്രത്തില്‍ ദിവസവും നൂറുകണക്കിനാളുകള്‍ വിദൂരസ്ഥലത്ത് നിന്ന് വരെ ഇവിടെയെത്താറുണ്ട്.
മഹാകലേശ്വര്‍ ക്ഷേത്രത്തിന് സമീപത്തുള്ള കുളത്തിന് തൊട്ടുമുകളിലായാണ് ഈ ക്ഷേത്രം. ഗണേശഭഗവാന്റെ കൂറ്റന്‍ പ്രതിമ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
വളരെ ശക്തിയുള്ള ദേവനായാണ് പ്രദേശവാസികള്‍ ഗണേശഭഗവാനെ കരുതിപ്പോരുന്നത്. ഏതെങ്കിലും ഒരാഗ്രഹം ആവശ്യപ്പെട്ടാല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ അത് നിറവേറപ്പെടുമെന്നാണ് വിശ്വാസം. ഇന്ന് അധികം കാണാന്‍ കഴിയാത്ത തരത്തിലുള്ള ഘടകങ്ങള്‍ ചേര്‍ത്താ ണ് വിഗ്രഹത്തിന്റെ നിര്‍മാണം. ക്ഷേത്ര അധികൃതര്‍ ക്ഷേത്ര വളപ്പിനകത്ത് തന്നെ സംസ്കൃതവും ജ്യോതിഷവും പഠിക്കാന്‍ സൌകര്യമൊരുക്കിയിട്ടുണ്ട്.



Click it and Unblock the Notifications