പുരാതന ഹൈന്ദവസംസ്കാരത്തിന്റെ ഉത്തമനിദര്‍ശനമാണ് ഉജ്ജൈന്‍ ക്ഷേത്രനഗരിയില്‍ സ്ഥിതി ചെയ്യുന്ന കാല ഭൈരവ് ക്ഷേത്രം. തന്ത്ര സംസ്കാരവുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രമെന്ന് പറയപ്പെടുന്നു. ശിവന്റെ സംഹാരരൂപത്തിന്റെ ആവിഷ്കാരമാണ് കാലഭൈരവന്‍. നിരവധി ഭക്തരാണ് നിത്യവും ഇവിടെ സന്ദര്‍ശ നത്തിനെത്തുന്നത്. ചാരം പൂശിയ ശരീരവുമായി ക്ഷേത്രപ്രദിക്ഷിണം നടത്തുന്ന നിരവധി സാധൂസിനെ ഇവിടെ കാണാനാവും.
ക്ഷേത്രത്തില്‍ മനോഹരമായ ഒരു ദീപമുണ്ട്. ക്ഷേത്രാങ്കണത്തിലെ ആല്മരച്ചുവട്ടില്‍ ഒരു ശിവലിംഗമുണ്ട്. നന്ദി കാളയുടെ പ്രതിമക്ക് എതിര്‍ഭാ്ഗത്തായാണ് ശിവലിംഗം. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. ഉള്ളറിഞ്ഞ് ആരെങ്കിലും ഇവിടെ നിന്ന് എന്തെങ്കിലും ആഗ്രഹിച്ചാല്‍ അത് സഫലമാവുമെന്നാണ് വിശ്വാസം. മഹാശിവരാത്രി ദിനങ്ങളില്‍ വന്‍ ഉല്സവമാണ് ഇവിടെ നടക്കുന്നത്.



Click it and Unblock the Notifications