ജയ്പൂരിലെ മഹാരാജാ സവായി രാജ് ജയ്സിങ് 1719ല്‍ പണികഴിപ്പിച്ച ഉജ്ജൈനിലെ പ്രശസ്തമായ നിരീക്ഷണകേന്ദ്രമാണ് ഇത്. പുരാതന ഇന്ത്യയിലെ പ്രശസ്തമായ ജ്യോതിശാസ്ത്ര പഠനകേന്ദ്രമായിരുന്നു ഉജ്ജൈന്‍. ഉജ്ജൈനില്‍ നടത്തിയ കണക്കുകൂട്ടലില്‍ നിന്ന് വികസിപ്പിച്ചെടുത്ത കലണ്ടറാണ് വടക്കേ ഇന്ത്യയില്‍ പഞ്ചാങ്ക് എന്നറിയപ്പെടുന്നത്. നഗരത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായാണ് നിരീക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്.
നാല് സ്മാരകങ്ങള്‍ ചേര്‍ന്നതാണ് ഈ നിരീക്ഷണകേന്ദ്രം. പ്ലാനറ്റേറിയവും ടെലസ്കോപ്പും സംവിധാനിച്ചിട്ടുള്ള ഈ നിരീക്ഷണകേന്ദ്രം ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമാണ്. ദിഗ്നാശ യന്ത്ര എന്ന പേരിലറിയപ്പെടുന്ന മൂന്നാമത്തെ സ്മാരകം നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനം അറിയാന്‍ സഹായിക്കുന്നു. ബഹിരാകാശത്തെ ഏത് വ്യതിചലനവും അറിയാന്‍ സഹായിക്കുന്ന സണ്‍ ഡയല്‍ എന്ന ഉപകരണവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.



Click it and Unblock the Notifications