ഉന ജില്ലയിലെ നരി ഗ്രാമത്തിലാണ് ഈ ദേവാലയം. ഉന പട്ടണത്തില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ ദൂരെയായിട്ടാണ് ഇത് നിലകൊള്ളുന്നത്. ഹിന്ദുദേവനായ ശിവന്‍റെ അവതാരമായ് കരുതുന്ന ബാബാ രുദ്രാനന്ദന്‍റേതാണ് ഈ ആരാധനാലയം. 1850 ലാണ് ഈ ക്ഷേത്രം പണിതത്. നിര്‍മ്മാണ കാലം മുതല്‍ തുടര്‍ച്ചയായി എരിഞ്ഞുകൊണ്ടിരിക്കുന്ന അഖണ്ഡ ധൂണയെ തദ്ദേശ വാസികള്‍ ദിവ്യ പരിവേഷം നല്‍കി ആദരിക്കുന്നു. പാന്പ് കടിയേറ്റവര്‍ക്ക് ഈ ഭസ്മം വിഷചികിത്സയായും ഉപകരിക്കുന്നു. ആശ്രമത്തിന്‍റെ ഇപ്പോഴത്തെ ആചാര്യനായ മഹന്ത് സുഗ്രീവാനന്ദ് 1970 ല്‍ ബാബാ രുദ്രു ബാല്‍ ഗോപാല്‍ എന്ന പേരില്‍ ഒരു ക്ഷേത്രം ഡല്‍ഹിയില്‍ പണിതിട്ടുണ്ട്.
പഞ്ച് ബിശം മേള, നിര്‍ജല ഏകാദശി ഉത്സവം, ബാബാ രുദ്രു ജയന്തി, ഗുരുപൂര്‍ണ്ണിമ എന്നിങ്ങനെ ഉത്സവങ്ങളും ആഘോഷങ്ങളും അത്യാവേശത്തോടെയും ആര്‍ജ്ജവത്തോടെ യുമാണ് ഇവിടെ കൊണ്ടാടപ്പെടുന്നത്. ഇവയ്ക്ക്പുറമെ കുശോക് പതിനി അമാവാസിയ എന്ന പേരില്‍ വലിയൊരു ഉത്സവവും ഇവിടെ എല്ലാ വര്‍ഷവും ആഘോഷിച്ച് വരുന്നു.ഹിന്ദുവിശേഷ ദിവസമായ സംക്രാന്തി നാളിലാണ് ഈ ആഘോഷം.



Click it and Unblock the Notifications