ഉന ജില്ലയിലെ ഏറ്റവും ആകര്‍ഷകങ്ങളായി എണ്ണപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഈ കോട്ടകള്‍. സോല സിങി കോട്ടകള്‍ എന്നും വ്യാപകമായി ഇതറിയപ്പെടാറുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 4500 മീറ്റര്‍ ഉയരത്തിന്‍റെ ഉത്തുംഗതയിലാണ് മേഘസ്പര്‍ശമേറ്റ് ഈ കോട്ട നിലകൊള്ളുന്നത്. കംങ്റയിലെ രാജാവായിരുന്ന സല്‍സാര്‍ ചന്ദ്രയാണ് ഈ വിസ്മയ ദുര്‍ഗ്ഗം പണിതത്. സിഖ് വംശജനായ ആദ്യത്തെ മഹാരാജാവ് രഞ്ജിത് സിങ് 1809 ല്‍ ഈ കോട്ടകള്‍ നവീകരിക്കുകയുണ്ടായി വലിയ കരിങ്കല്‍ പാളികള്‍ കൊണ്ടാണ് കോട്ടയുടെ മേല്‍തട്ടുകള്‍ പണിതിരിക്കുന്നത്. അധികം ദൂരെയല്ലാതെ ഗോവിന്ദ് സാഗര്‍ കായലിന്‍റെയും പോങ് ഡാമിന്‍റെയും ത്രസിപ്പിക്കുന്ന കാഴ്ച സഞ്ചാരികള്‍ക്ക് ഇവിടെനിന്ന് കാണാം. കോട്ടയ്ക്ക് സമീപത്തായി വേറെയും സഞ്ചാര കൌതുകങ്ങളുണ്ട്. റായ്പുര്‍ പാലസ്, കുറ്റ്ലെഹര്‍ വനങ്ങള്‍, ബിലാസ്പുര്‍, പിപലു, ബംങന എന്നിവ അവയില്‍ ചിലതാണ്. ബംങന, പിപലു എന്നിവിടങ്ങളില്‍ നിന്ന് ജരോലയിലേക്ക് പോകുന്ന ബസ്സുകള്‍ മുഖേന ഈ കോട്ടകളിലെത്താം.



Click it and Unblock the Notifications