Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» വദു തുലാപൂര്‍

ശിവജീ പുത്രനായ സംബജിയുടെ തുലാപൂര്‍

10

മറാത്താ രാജവംശത്തിന്‍െറ ചരിത്രത്തില്‍ വിസ്മരിക്കാനാകാത്ത സ്ഥാനമുള്ളയാളാണ് ഛത്രപതി ശിവജിയുടെ മകനായ ഛത്രപതി സാംബജി. മുഗള്‍സൈന്യത്താല്‍ വധിക്കപ്പെട്ട ഈ യോദ്ധാവിന്‍െറ അന്ത്യനിമിഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലമാണ് പൂനെക്കടുത്ത വദു,തുലാപൂര്‍ ഗ്രാമങ്ങള്‍ ചരിത്രകുതുകികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്.

പൂനെയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് തുലാപൂര്‍ സ്ഥിതി ചെയ്യുന്നത്. ബ്രഹ്മ,ഭാമ,ഇന്ദ്രയാനി നദികളുടെ സംഗമസ്ഥാനം കൂടിയായ ഇവിടം മുമ്പ് നഗര്‍ഗാവോണ്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.ഇതിന് തൊട്ടുചേര്‍ന്ന ഗ്രാമമായ വദുവിലാണ് ഛത്രപതി സാംബജിയുടെയും ഒപ്പം വധിക്കപ്പെട്ട  സുഹൃത്തും കവിയുമായ കവി കലാഷിന്‍െറയും സമാധി സ്ഥലമുള്ളത്.

ചരിത്രപ്രരമായ പ്രാധാന്യം

1687ലാണ് മറാത്താ സാമ്രാജ്യത്തിന്‍െറ അടിവേരിളക്കിയ വായ് യുദ്ധം നടന്നത്. മറാത്താ സേനയിലെ മുഖ്യ സേനാനായകനായ ഹംബിറാവു മൊഹിത്തെ ഈ യുദ്ധത്തില്‍ കൊല്ലപ്പെടുകയും സേന ചിന്ന ഭിന്നമാവുകയും ചെയ്തു. തുടര്‍ന്ന് ഒളിയിടങ്ങളില്‍ മാറിമാറി കഴിഞ്ഞ ഛത്രപതി സാംബജിയും 25 ഉപദേശകരും 1689ലാണ് മുഗള്‍ സേനയുടെ പിടിയില്‍ അകപ്പെടുന്നത്.  

മുഖറബ് ഖാന്‍ എന്ന കമാന്‍ഡറുടെ നേതൃത്വത്തിലുള്ള സേനയാണ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് ക്രൂര പീഡനങ്ങള്‍ക്ക് ശേഷം സംബജിയെയും സുഹൃത്തിനെയും കൊലപ്പെടുത്തിയെന്നുമാണ് ചരിത്രം. ഔറംഗസീബ് മതം മാറാന്‍ ആവശ്യപ്പെട്ടു്വെന്നും അതിന് വിസമ്മതിച്ചപ്പോള്‍ കൊലപ്പെടുത്തിയെന്നുമാണ് മറാത്തന്‍ ചരിത്രപുസ്തകങ്ങളില്‍ പറയുന്നത്. സാംബജിയെ അതുകൊണ്ട് ധരംവീര്‍ (ധര്‍മ്മ സംരക്ഷകന്‍) എന്നാണ് ചരിത്ര പുസ്തകങ്ങളില്‍ വിശേഷിപ്പിക്കുന്നത്.

വദു തുലാപൂര്‍ പ്രശസ്തമാക്കുന്നത്

വദു തുലാപൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം വദു തുലാപൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം വദു തുലാപൂര്‍

  • റോഡ് മാര്‍ഗം
    വദു തുലാപൂരിനെയും മഹാരാഷ്ട്രയിലെ പ്രമുഖ നഗരങ്ങളെയും ബന്ധപ്പെടുത്തി സ്വകാര്യ സര്‍ക്കാര്‍ ബസുകള്‍ ഏത് സമയവും ലഭ്യമാണ്. പൂനെ പി.എം.ടി ബസ് സ്റ്റാന്‍ഡില്‍ എത്തിയാല്‍ എത്തിയാലും ഇങ്ങോടുള്ള വാഹനങ്ങള്‍ ലഭ്യമാകും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    വദു തുലാപൂരിന് 30 കിലോമീറ്റര്‍ അകലൊയാണ് പൂനെ റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്ന് ടാക്സി വാഹനങ്ങളും ബസുകളും ലഭ്യമാണ്. മുംബൈ,അഹമ്മദ്നഗര്‍,നാഗ്പൂര്‍ തുടങ്ങി പ്രമുഖ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് ട്രെയിനുകള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    രാജ്യത്തിലെ എല്ലാ എയര്‍പോര്‍ട്ടുകളില്‍ നിന്നും എപ്പോഴും വിമാനങ്ങള്‍ ഉള്ളതിനാല്‍ മുംബൈ ഛത്രപതി ശിവാജി ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുകയാണ് ഏറ്റവും നല്ല ചോയിസ്. ഇവിടെ നിന്ന് വദു തുലാപൂരിലേക്ക് ടാക്സി വാഹനങ്ങളും ബസുകളും ലഭ്യമാണ്. മുംബൈയില്‍ നിന്ന് പൂനെയിലേക്ക് വിമാവും ലഭ്യമാണ്. വദു തുലാപൂരിന് 30 കിലോമീറ്റര്‍ അകലെയാണ് പൂനെ ലോഹേഗാവോണ്‍ എയര്‍പോര്‍ട്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
12 Mar,Thu
Return On
13 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Mar,Thu
Check Out
13 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Mar,Thu
Return On
13 Mar,Fri