കിഴക്കന്‍ ഗുജറാത്തില്‍ രാജസ്ഥാനോട് ചേര്‍ന്ന് കിടക്കുന്ന ഒരു പ്രദേശമാണ് ഛോട്ടാ ഉദയ്പ്പൂര്‍. താടക കരയില്‍ സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തില്‍ ധാരളം ക്ഷേത്രങ്ങള്‍ ഉണ്ട്. ഇവിടുത്തെ ജൈന ക്ഷേത്രത്തിന് വിക്ടോറിയന്‍ വാസ്തുവിദ്യ ശൈലിയുടെ സ്വാധീനം ഉണ്ട്. ഇവിടുത്തെ ഗോത്രമേഖലയിലെ ഗോത്രമാര്‍ക്കറ്റ് ഛോട്ട ഉദയ്പ്പൂരിന്‍റെ സാംസ്കാരിക പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു. നാരോഗേജ് ട്രെയിനിലൂടെയുള്ള യാത്രയും ഗോത്രമ്യൂസിയത്തിലെ സന്ദര്‍ശനവും കഴിഞ്ഞാലെ ഛോട്ടാ ഉദയ്പ്പൂര്‍ യാത്ര പൂര്‍ത്തിയാകു.



Click it and Unblock the Notifications