വാഗമണില്‍ നിന്നും 8 കിലോമീറ്റര്‍ മാറിയാണ് മുണ്ടക്കയം ഘട്ട്. മനോഹരമായ അസ്തമയക്കാഴ്ച ആസ്വദിക്കാന്‍ കഴിയുന്ന പോയിന്റാണിത്. പക്ഷിനിരീക്ഷകര്‍ക്കും ഏറെ ഇഷ്ടമുള്ളൊരു സ്ഥലമാണിത്. തൊട്ടടുത്ത പ്രദേശങ്ങളുടെയൊക്കെ മനോഹരമായ കാഴ്ച ഈ പോയിന്റില്‍ നിന്നും കാണാന്‍ കഴിയും.
പ്രകൃതിസ്‌നേഹികളുടെയും സാഹസികരുടെയും ഇഷ്ടകേന്ദ്രംകൂടിയാണിത്. അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ആന്റ് സസ്‌റ്റേനബിള്‍ ടൂറിസം അക്കാദമി ഇവിടെ പാരഗ്ലൈഡിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാറുണ്ട്. കേരളത്തില്‍ വാഗമണിലെ മലനിരകളാണ് പാരഗ്ലൈഡിങ്ങിന് ഏറ്റവും അനുയോജ്യം.



Click it and Unblock the Notifications