വല്‍സാദിലെ ചെറിയൊരു ടൗണാണ് സഞ്ജന്‍. ഇന്ത്യയിലെ പാഴ്സികളുടെ ഒരു പ്രധാന കേന്ദ്രമാണ് ഇവിടം. ഇറാനില്‍ നിന്ന് തുരത്തപ്പെട്ട സൗരാഷ്ട്രിയന്‍ ജനത അഭയാര്‍ത്ഥികളായി ഗുജറാത്തിലെത്തി ചേര്‍ന്നെന്നും അവര്‍ നിര്‍മ്മിച്ചതാണ് സഞ്ജന്‍ നഗരമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. സൗരാഷ്ട്രിയന്‍മാരുടെ പിന്തുടര്‍ച്ചക്കാരാണ് പാഴ്സികളെന്നാണ് ഇന്നും കണക്കാക്കുന്നത്.
സൗരാഷ്ട്രിയന്‍മാരുടെ ഇന്ത്യയിലേക്കുള്ള വരവിന്‍റെ സ്മാരകമായ, 1917 ല്‍സ്ഥാപിക്കപ്പെട്ട സ്തംഭം സഞ്ജനില്‍ കാണാന്‍ സാധിക്കും. സൗരാഷ്ട്രിയന്‍മാര്‍ സഞ്ജനിലുണ്ടായിരുന്നുവോ എന്ന് നിശ്ചയിക്കാനുള്ള തെളിവുകള്‍ക്കായുള്ള ഗവേഷണങ്ങള്‍ 2002 മുതല്‍ വിദഗ്ദ്ധന്മാരുടെ കീഴില്‍ നടന്നുവരുന്നു.



Click it and Unblock the Notifications