ജവഹര്‍ലാല്‍ നെഹ്റു ദലൈലാമയുമായി നടത്തിയ കൂടികാഴ്ചയില്‍ ഉരുത്തിരിഞ്ഞ ഈ ആശയം 1967ലാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇന്ത്യയിലെ വിവിധ മേഖലകളിലും ഹിമാലയത്തിന്‍െറ അതിര്‍ത്തി മേഖലകളിലും പ്രവാസ ജീവിതം നയിക്കുന്ന തിബറ്റന്‍ യുവാക്കളുടെയും യുവതികളുടെയും ഉന്നത പഠനം ലക്ഷ്യമിട്ടാണ് കേന്ദ്രം തുടങ്ങിയത്.
1988ല്‍ ഡീംഡ് യൂനിവേഴ്സിറ്റി പദവി കിട്ടിയ സ്ഥാപനത്തില്‍ ബുദ്ധോളജി,തിബറ്റോളജി, ഹിമാലയന്‍ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളില്‍ പഠനവും ഗവേഷണവുമാണ് നടക്കുന്നത്. നാക്കിന്‍െറ പഞ്ചനക്ഷത്ര അക്രഡിറ്റേഷന്‍ കിട്ടിയതോടെയാണ് സ്ഥാപനം ദേശീയ ശ്രദ്ധയില്‍ വരുന്നത്. അപൂര്‍വ ഗ്രന്ഥങ്ങളടങ്ങിയ ലൈബ്രറിയാണ് സ്ഥാപനത്തിലുള്ളത്.



Click it and Unblock the Notifications