സുബ്രഹ്മണ്യന്റെ രണ്ടു ഭാര്യമാരിലൊരാളായ വള്ളിയുടെ ജന്മസ്ഥലമാണ് വള്ളിമലൈ. തിരുവല്ലത്തുനിന്നും 16 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ശ്രീമുരുകനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. മഹാവിഷ്ണുവിന്റെ മക്കളായ വള്ളിയും ദേവയാനിയും നല്ല ഭര്‍ത്താവിനെ കിട്ടാനായി പ്രാര്‍ത്ഥിക്കുകയും ഒടുവില്‍ മുരുകനെ കാണുകയും ചെയ്തു എന്നാണ് ഐതിഹ്യം. മധ്യകാലത്തെ പ്രധാനപ്പെട്ട ജൈന ആരാധനാലയങ്ങളില്‍ ഒന്നായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഇത്. ഗുഹകളും കുളങ്ങളും പച്ചപ്പും നിറഞ്ഞ മനോഹരമായ സ്ഥലമാണ് വള്ളിമലൈ. വള്ളി ക്ഷേത്രം സ്ഥിതിചെയ്യുന്ന കുന്നിന് താഴെയാണ് ശരവണ പൊയ്ക ക്ഷേത്രക്കുളം.



Click it and Unblock the Notifications