വിദിഷയിലെ ഒരു മലയോരത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ ക്ഷേത്രമാണ് മാലാദേവി ക്ഷേത്രം. ക്ഷേത്രത്തില്‍ നിന്നുള്ള താഴ്‌വരയുടെ കാഴ്‌ച അതിമനോഹരമാണ്. മലയുടെ ഒരു ഭാഗത്തായി നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ നിര്‍മാണ ശൈലി സന്ദര്‍ശകരെ അത്ഭുതപെടുത്തുന്ന തരത്തിലുള്ളതാണ്. പ്രവേശന കവാടം, നടുതളം, ശ്രീകോവില്‍ എന്നിവയാണ് ക്ഷേത്രത്തിനുള്ളത്. ജൈന തീര്‍ത്ഥാങ്കരന്റെ പ്രതിഷ്‌ഠയാണ് ശ്രീകോവിലില്‍ ഉള്ളതെന്നാണ് കരുതപ്പെടുന്നത്.
ഇത് ബുദ്ധന്റെ പ്രതിമയാണന്നും പറയപ്പെടുന്നുണ്ട്. 24 തീര്‍ത്ഥങ്കരന്‍മാരില്‍ ആരുടേതാണന്ന് തീര്‍ച്ചപെടുത്താവുന്ന തെളിവുകളൊന്നും പ്രതിമയിലില്ല. വൃത്താകൃതിയിലുള്ള നടപ്പാതയും ഉയര്‍ന്ന ഗോപുരവും ക്ഷേത്രത്തിനുണ്ട്. ഗോപുരത്തിന്റെ നിര്‍മാണവും വളരെ മികച്ചതാണ്. ജൈന മത വിശ്വാസികള്‍ ആരാധന തുടങ്ങും മുമ്പ് ഇതൊരു ദേവീ ക്ഷേത്രമായിരുന്നു എന്നാണ് വിശ്വിസിക്കപ്പെടുന്നത്.



Click it and Unblock the Notifications