വിദിഷയിലെ ഗ്യാരാസ്പൂരിലുള്ള മറ്റൊരു അപൂര്‍വ പുരാതന ക്ഷേത്രമാണ് ബജ്രമാത ക്ഷേത്രം. ദിഗംബര ജയ്ന്‍ ബിംബങ്ങളുള്ള മൂന്ന് ശ്രീകോവലുകള് ഇവിടെയുണ്ട്.യഥാര്‍ത്ഥത്തില്‍ ഹിന്ദു ദേവന്മാരെ ആരാധിക്കാന്‍ നിര്‍മ്മിച്ച ക്ഷേത്രമാണിതെന്നും പിന്നീട് ജൈനമാര്‍ ഈ ക്ഷേത്രം ഏറ്റെടുത്തതാണന്നും ഇതിന്റെ നിര്‍മാണ ശൈലി സൂചന നല്‍കുന്നുണ്ട്. ക്ഷേത്രത്തിന്റെ വടക്കുള്ള ശ്രീകോവില്‍ ശിവനെയും മധ്യത്തിലുള്ളത് ബ്രഹ്മ ദേവനെയും തെക്ക് ഭാഗത്തുള്ളത് വിഷ്ണുവിനെയും ആരാധിച്ചിരുന്നതാണന്നാണ് കരുതുന്നത്.
കവാടങ്ങളിലെ കത്തുപണികള് വളരെ മനോഹരമാണ്. പത്താം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണന്നാണ് ഇതില്‍ രേഖപെടുത്തിയിരിക്കുന്നത്. അതിമനോഹരമായ രൂപകല്പന ചെയ്ത് ഒരു ഗോപുരവും ക്ഷേത്രത്തിനുണ്ട്. വിദിഷയില്‍ എത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണിത്.