വിരാട് നഗറിലെ വിനോദ സഞ്ചാരികളെ ഏറ്റവും അധികം ആകര്‍ഷിക്കുന്ന സ്ഥലമാണ് ജയിന്‍ ക്ഷേത്രം. ക്ഷേത്രത്തിനു ചുറ്റുമതിലുള്ള തുറസ്സായ മുറ്റമുണ്ട് . ക്ഷേത്ര നടയിലെ വരാന്ത അത്യന്തം സങ്കീര്‍ണ്ണമായ രീതിയില്‍ കൊത്തുവേലകള്‍ ഉള്ള തൂണുകള്‍ കൊണ്ടാലങ്കരിച്ചിരിക്കുന്നു. നാല്‍പ്പതു വരികള്‍ കൊത്തിവച്ച വലിയൊരു ശിലാഫലകം ക്ഷേത്ര സമുച്ചയത്തിന്റെ വലതു ഭാഗത്തെ ചുവരില്‍ കാണാം.
ക്ഷേത്രത്തില്‍ മൂന്നു ജയിന്‍ തീര്ഥങ്കരന്മാരുടെ പ്രതിമകള്‍ ഉണ്ട്. അതില്‍ പാര്‍ശ്വ നാഥി ന്റേതു കരിങ്കല്ലിലും ചന്ദ്രപ്രഭയുടേത് ചെമ്പിലുമാണ് . ഇരുപത്തി നാല് ജയിന്‍ തീര്‍ഥങ്കരന്മാരുള്ളതില്‍ ആദ്യത്തെയാളായ ഋഷഭദേവന്റെതാണ് മൂന്നാമത്തെ വിഗ്രഹം.



Click it and Unblock the Notifications