വൃന്ദാവനത്തിലെ ഇസ്‌കോണ്‍ ക്ഷേത്രം ശ്രീകൃഷ്‌ണ ബലരാമ ക്ഷേത്രമെന്നും അറിയപ്പെടുന്നുണ്ട്. 1975 ലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീകൃഷ്‌ണന്‍ മറ്റ് കുട്ടികളുമൊത്ത് കളിച്ച അതേ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം. ഭഗവാന്‍ ശ്രീകൃഷ്‌ണന്റെ ജീവിതവും അധ്യാപനവുമായി ബന്ധപ്പെട്ടുള്ള നിരവധി മനോഹരങ്ങളായ പെയ്‌ന്റിങ്ങുകള്‍ ക്ഷേത്രത്തിലുണ്ട്.
മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമായി വിശ്വാസികള്‍ ഇവിടെ വരുന്നത് പ്രാര്‍ത്ഥിക്കാന്‍ മാത്രമല്ല ധ്യാനിക്കുന്നതിനും ഹിന്ദു പവിത്ര ഗ്രന്ഥമായ ഭഗവത് ഗീത പഠിക്കുന്നതിനും കൂടി വേണ്ടിയാണ്.
വിശ്വാസികളില്‍ ചിലര്‍ ഇവിടെ വിവിധ പണികളില്‍ ഏര്‍പ്പെടാറുമുണ്ട്. ഇവിടെ മൂന്ന് പ്രധാന ആരാധനാ വേദികളാണുള്ളത്. കൊത്തു പണികളാലും ചിത്രങ്ങളാലും അലങ്കരിച്ചതാണ് ക്ഷേത്രത്തിന്റെ ഭിത്തികള്‍. ഇന്ത്യക്കാരെ പോലെ വിദേശികളെയും ക്ഷേത്രം ആകര്‍ഷിക്കുന്നുണ്ട്. വേദ അറിവുകള്‍ ഇംഗ്ലീഷില്‍ കേള്‍പ്പിക്കുന്നുണ്ട് ഇവിടെ.



Click it and Unblock the Notifications