നാഗാലാന്‍ഡിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ നദികളിലൊന്നാണ് ഡോയാങ്ങ്. വോഖ നഗരത്തില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ കൂടെയാണ് ഈ നദി ഒഴുകുന്നത്. പ്രദേശിക ഗോത്ര ജനവിഭാഗങ്ങള്‍ക്കിടയില്‍ ഡിസു എന്നും ഡിസുലു എന്നും ഡോയാങ്ങ് അറിയപ്പെടുന്നു. സുയി, ടുള്ളോ, ടിഷി എന്നീ പോഷക നദികളും ഡോയാങ്ങിലേക്ക് ചേരുന്നു. ഇതില്‍ ടിഷിയാണ് ഏറ്റവും വലുത്. വോഖയുടെ വടക്കന്‍പ്രദേശത്ത് നിന്ന് ആരംഭിച്ച് കിഴക്കോട്ട് തിരിഞ്ഞ് സാജു നദിയുമായി ഇത് സംഗമിക്കുന്നു.
വോഖയിലെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ക്ക് ജലം ലഭിക്കുന്നത് ഡോയാങ്ങില്‍ നിന്നാണ്. ഡോയാങ്ങും, സാജുവും ഫലഭൂയിഷ്ടമാക്കുന്ന പ്രദേശങ്ങളില്‍ പച്ചക്കറികളും, പപ്പായ, വാഴ, പൈനാപ്പിള്‍ തുടങ്ങിയ പഴ വര്‍ഗ്ഗങ്ങളും വിപുലമായി കൃഷിചെയ്യുന്നു. ഈ താഴ്വരകളിലെ കാഴ്ചകള്‍ പ്രകൃതി സ്നേഹികളെ ഏറെ ആകര്‍ഷിക്കുന്നവയാണ്. ഡോയാങ്ങ് സുന്‍ഹെബോടോ ജില്ലയിലേക്ക് പ്രവേശിക്കുകയും താഴ്വരകളിലൂടെ കടന്ന് ആസാം താഴ്വരയിലെ ധനശ്രീ നദിയിലേക്ക് ചേരുകയും ചെയ്യുന്നു.



Click it and Unblock the Notifications